കണവേലം

(Ceropegia juncea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന വള്ളിച്ചെടിയാണ് കണവേലം. കേരളത്തിൽ പാലക്കാട്, ഇടുക്കി ജില്ലകളിലെ വരണ്ട ഇലപൊഴിയും കാടുകളിലും പൊന്തക്കാടുകളിലും വളരുന്നു .

നിരുക്തം

തിരുത്തുക

മെഴുക് എന്ന് അർത്ഥം ഉള്ള ഗ്രീക്ക് പദമായ Kero , ജലധാര എന്ന് അർത്ഥം ഉള്ള Pege എന്നീ വാക്കുകളിൽ നിന്നാണു ജനുസ്സ് നാമം രൂപ്പപ്പെട്ടത്.

ഇതിന്റെ ഇലകൾ വളരെ നേർത്തതാണ്.ഇലകളിൽ നിന്നും വേർതിരിക്കുന്ന ഔഷധം പെപ്റ്റിക് അൾസർ നു ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.


സൂചിമുഖി മാസിക,സെപ്തംബർ 2014 - സസ്യ ശബ്ദാവലി - വിസി.ബാലകൃഷ്ണൻ

"https://ml.wikipedia.org/w/index.php?title=കണവേലം&oldid=3338365" എന്ന താളിൽനിന്ന് ശേഖരിച്ചത്