കേന്ദ്ര വിജിലൻസ് കമ്മീഷൻ

(Central Vigilance Commission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേന്ദ്ര വിജിലൻസ് കമ്മീഷൻ 1964 ൽ രൂപീകരിക്കപ്പെട്ടു.ഇതു ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ് [1].കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കാര്യക്ഷമമായും അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ജോലി.മുഖ്യ വിജിലൻസ് കമ്മീഷണറും ,വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നാതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.ഇതിന് സ്വന്തമായി സെക്രട്ടറിയേറ്റും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരുമുണ്ട്. [2]

കേന്ദ്ര വിജിലൻസ് കമ്മീഷൻ
Central Vigilance Commission
സീൽ
സീൽ
അധികാരപരിധി
ഭരണസമിതിഭാർത സർക്കാർ
പ്രവർത്തന ഘടന
ആസ്ഥാനംന്യൂ ഡൽഹി, ഇന്ത്യ
മേധാവി

പ്രധാനമന്ത്രി ,കേന്ദ്ര ആഭ്യന്തര മന്ത്രി ,ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ വിജിലൻസ് കമ്മീഷണറെ നിയമിക്കുന്നത്.

പിരിച്ചുവിടൽ

തിരുത്തുക

മുഖ്യ വിജിലൻസ് കമ്മീഷണറോ , വിജിലൻസ് കമ്മീഷണർമാരോ പ്രസ്തുത പദവിയിൽ ഇരിക്കാൻ യോഗ്യരല്ലെന്നോ , ക്രമക്കേടുകൾ കാണിച്ചതായോ ചൂണ്ടിക്കാണിച്ചാൽ രാഷ്ട്രപതിയാണ് ഇവരെ പിരിച്ചുവിടുക. മലയാളിയായ പി.ജെ.തോമസ് ഐ.എ.എസ് ആണ് ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ട ആദ്യത്തെ മുഖ്യ വിജിലൻസ് കമ്മീഷണർ (2011 മാർച്ച്).[3]

  1. "Statutory body". {{cite journal}}: Cite journal requires |journal= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-16. Retrieved 2011-10-25.
  3. http://www.ndtv.com/article/india/thomas-out-as-cvc-supreme-court-89084