കത്തീഡ്രൽ

കൃസ്ത്യൻ പള്ളി
(Cathedral എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഭദ്രാസനത്തിന്റെ അഥവാ രൂപതയുടെ അധ്യക്ഷനായ മെത്രാന്റെ ആസ്ഥാന ദേവാലയമാണ് കത്തീഡ്രൽ (ഇംഗ്ലീഷ്: Cathedral) അഥവാ ഭദ്രാസനപ്പള്ളി. സിംഹാസനം എന്നർത്ഥമുള്ള 'കത്തീഡ്ര' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് കത്തീഡ്രൽ എന്ന പദം രൂപം കൊണ്ടത്.[1] കത്തോലിക്ക, ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭകൾക്ക് പുറമേ മെതഡിസ്റ്റ്, ലൂഥറൻ സഭകളിലും കത്തീഡ്രൽ ദേവാലയങ്ങൾ നിലവിലുണ്ട്.

സെന്റ്. ജോസഫ് കത്തീഡ്രൽ, പാളയം, തിരുവനന്തപുരം

രൂപതാ സംവിധാനത്തിലെ കേന്ദ്ര ദേവാലയങ്ങൾക്ക് പുറമേ പൗരാണികത, ചരിത്രപ്രാധാന്യം തുടങ്ങിയവ കണക്കിലെടുത്ത് ഒരു രൂപതയിൽ തന്നെ ഒന്നിലേറെ ദേവാലയങ്ങൾക്ക് കത്തീഡ്രൽ പദവി നൽകുന്ന പതിവുണ്ട്.

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കത്തീഡ്രൽ&oldid=3825218" എന്ന താളിൽനിന്ന് ശേഖരിച്ചത്