കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്

(Casablanca Film Factory Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് യോഗ്യത നേടിയ പുരസ്‌കാര ദാന പരിപാടി ആണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് (Casablanca Film Factory Awards).[1][2][3]

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്
അവാർഡ്ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക്
രാജ്യംIndia
നൽകുന്നത്കാസാബ്ലാങ്കാ ഫിലിം ഫാക്ടറി
ആദ്യം നൽകിയത്2022

ചരിത്രം

തിരുത്തുക

ചലച്ചിത്ര സംവിധായകനായ നിർമൽ ബേബി വർഗീസ് 2022 മുതലാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് ആരംഭിക്കുന്നത്.[4][5] 2022 ജൂലൈ മൂന്നിനായിരുന്നു ആദ്യത്തെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് പ്രഖ്യാപിക്കുന്നത്.[1] ലാറി ഹാങ്കിൻ, ലോറെലി ലിങ്ക്‌ലേറ്റർ, സിയാൻ റീവ്സ്, പോൾ സ്‌പുരിയർ, എസ് പി സോംടോവ് and ദിമിത്രി ഫ്രോലോവ് എന്നിവർ ഈ ചലച്ചിത്ര പുരസ്‌കാര ദാന പരിപാടിയുടെ ആദ്യ വർഷത്തിലെ വിജയികളാണ്.[1][6]

  1. 1.0 1.1 1.2 "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ്; വിജയികളെ പ്രഖ്യാപിച്ചു". Mathrubhumi. 3 July 2022. Retrieved 16 November 2024.
  2. "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ് - ഡബ്ള്യ. എഫ്. സി. എൻ". wfcn.co. Retrieved 16 November 2024.
  3. "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ്; സീസൺ 2". emalayalee.com. 30 September 2022. Retrieved 16 November 2024.
  4. "ചലച്ചിത്ര സംവിധായകൻ നിർമൽ ബേബി വർഗീസ് പുതിയ ഇൻന്തീ ഫിലിം അവാർഡ്സ് ആരംഭിക്കുന്നു". സോഷ്യൽ ന്യൂസ്. 4 April 2022. Retrieved 16 November 2024.
  5. "പ്രഥമ കാസാബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സിന് അപേക്ഷ ക്ഷണിച്ചു". emalayalee.com. 4 April 2022. Retrieved 16 November 2024.
  6. "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ്; എസ് പി സോംതോവ് മികച്ച നടൻ". malayalamnewsdaily.com. 3 July 2022. Retrieved 16 November 2024.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക