കാർടോസാറ്റ്-2

(Cartosat-2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹശ്രേണിയിൽ പന്ത്രണ്ടാമത്തേതാണ് കാർട്ടോസാറ്റ്-2[3]. ഒരു മീറ്ററിൽ താഴെ റെസല്യൂഷനിൽ ചിത്രങ്ങൾ പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു പാൻ‌ക്രൊമാറ്റിക് ക്യാമറ കാർട്ടോസാറ്റിലുണ്ട്. 9.6 കിലോമീറ്ററാണ് ഈ ചിത്രങ്ങളുടെ വീതി (സ്വാത്ത്). സ്വതേയുള്ള പാതയിൽ നിന്ന് 45 ഡിഗ്രി വരെ ചെരിച്ച് ചിത്രങ്ങൾ എടുക്കാനും ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും.

Cartosat-2
ദൗത്യത്തിന്റെ തരം5 years Earth observation
ഓപ്പറേറ്റർISRO
COSPAR ID2007-001B
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
വിക്ഷേപണസമയത്തെ പിണ്ഡം680 കിലോഗ്രാം (1,500 lb)
ഊർജ്ജം900 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി10 January 2007, 03:45 (2007-01-10UTC03:45Z) UTC
റോക്കറ്റ്PSLV C7[1]
വിക്ഷേപണത്തറSatish Dhawan FLP[2]
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeSun-synchronous
Perigee630 കിലോമീറ്റർ (390 മൈ)
Apogee630 കിലോമീറ്റർ (390 മൈ)
Inclination97.91 degrees
Period~90 minutes
Repeat interval4 days
പ്രധാന camera
Wavelengths0.5 μm - 0.85 μm
ResolutionLess than 1 metre

വിക്ഷേപണം

തിരുത്തുക

2007 ജനുവരി 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നാണ് കാർട്ടോസാറ്റ് 2 വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ.-യുടെ പി.എസ്.എൽ.വി. സി.7 റോക്കറ്റിൽ വിക്ഷേപിച്ച് കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യചിത്രം ജനുവരി 11-ന് തന്നെ ലഭ്യമായി.

  1. PSLV C7
  2. http://www.isro.org/pslv-c7/photos/layout30.jpg
  3. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=കാർടോസാറ്റ്-2&oldid=3090206" എന്ന താളിൽനിന്ന് ശേഖരിച്ചത്