പച്ചിലവെട്ടി

(Carnatic carp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വളരെ ചെറിയ ശിരസോടുകൂടിയ ഒരിനം മത്സ്യമാണ് പച്ചിലവെട്ടി (ശാസ്ത്രീയനാമം: Barbodes carnaticus).

പച്ചിലവെട്ടി
Carnatic Carp
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. carnaticus
Binomial name
Barbodes carnaticus
(Jerdon, 1849)

പേരിനു് പിന്നിൽ

തിരുത്തുക

ഈ മത്സ്യത്തിന് ഇലകൾ ഭക്ഷിക്കുന്ന സ്വഭാവമുണ്ട്. അതുകൊണ്ട് തന്നെ ആദിവാസികളടക്കമുള്ളവർ ഇതിനെ പച്ചിലവെട്ടി എന്നു വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ആമാശയത്തിൽ എപ്പോഴും ഇലയുടെ അവശിഷ്ടങ്ങൾ നിറയെ കാണാം.

ശരീരപ്രകൃതി

തിരുത്തുക

വളരെ ചെറിയ ശിരസാണെങ്കിലും ശരീരം നീണ്ടതും സാമാന്യം ഉരുണ്ടതുമാണ്. പച്ചിലവെട്ടിയുടെ മുതുകുഭാഗം പച്ച കലർന്ന കറുപ്പുനിറമാണ്. ചെതുമ്പലുകൾക്ക് സാമാന്യം വലിപ്പമുണ്ട്. പരമാവധി വലിപ്പം 60 സെന്റിമീറ്റർ. 5 വർഷം വരെ ആയുസുള്ള ഈ മത്സ്യം പരമാവധി 12കിലോ വരെ ഭാരം ഉണ്ടാകും.

  • കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ജൈവവൈവിധ്യബോർഡ്
  • Froese, Rainer, and Daniel Pauly, eds. (2006). "Barbodes carnaticus" in ഫിഷ്ബേസ്. April 2006 version.
"https://ml.wikipedia.org/w/index.php?title=പച്ചിലവെട്ടി&oldid=3966827" എന്ന താളിൽനിന്ന് ശേഖരിച്ചത്