കാർഡിയോപൾമണറി ബൈപാസ്
ശസ്ത്രക്രിയാസമയത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി ഏറ്റെടുക്കുന്ന സാങ്കേതികവിദ്യയാണ് കാർഡിയോപൾമണറി ബൈപാസ് (സി.ബി.പി.). ശരീരമാകെ രക്തവും ഓക്സിജനും തുടർച്ചയായി എത്തുന്നത് ഉറപ്പുവരുത്തുകയാണ് ഇതുമൂലം ചെയ്യുന്നത്. ഇതിനാവശ്യമായ പമ്പിനെ ഹാർട്ട്-ലങ് മെഷീൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പമ്പ് പ്രവർത്തിപ്പിക്കുന്ന വിദഗ്ദ്ധനെ പെർഫ്യൂഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്. ഈ പ്രക്രീയയിൽ ശരീരത്തിനു വെളിയിലാണ് രക്തചംക്രമണം നടക്കുന്നത്.
കാർഡിയോപൾമൊണറി ബൈപാസ്സ് | |
---|---|
Intervention | |
ICD-9-CM | 39.61 |
MeSH | D002315 |
കാർഡിയോപൾമണറി ബൈപാസ്സിന്റെ ഉപയോഗം
തിരുത്തുകമിടിക്കുന്ന ഹൃദയത്തിൽ ശസ്ത്രക്രീയ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ഈ സംവിധാനമുപയോഗിക്കുന്നത്. ഹൃദയത്തിലെ അറകൾ തുറന്ന് നടത്തുന്ന ശസ്ത്രക്രിയകളിൽ രക്തചംക്രമണം തുടരുന്നതിന് ഈ സംവിധാനം ആവശ്യമായി വന്നേയ്ക്കാം.
രക്തചംക്രമണം ശരീരത്തിന്റെ സാധാരണ താപനിലയിൽ നിലച്ചുപോവുകയാണെങ്കിൽ മൂന്നോ നാലോ മിനിട്ടുകൊണ്ട് മസ്തിഷ്കത്തിന് തകരാറും അതെത്തുടർന്ന് മരണവും സംഭവിക്കും. ഈ ഉപകരണമുപയോഗിച്ച് ചികിത്സാവശ്യത്തിനായി നാൽപ്പത്തഞ്ചു മിനിട്ടുവരെ ശരീരതാപനില കുറച്ചുനിർത്തി രക്തചംക്രമണമില്ലാതെ തന്നെ ജീവൻ നിലനിർത്താൻ സാധിക്കും. ഹൈപോതെർമിയ എന്ന അവസ്ഥയിലായവരെ രക്ഷപ്പെടുത്താനും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.[1]
ഹൃദയത്തെയും ശ്വാസകോശങ്ങളെയും മറികടന്ന് രക്തചംക്രമണവും ഓക്സിജൻ രക്തത്തിൽ കലരുന്ന പ്രക്രീയയും തുടരുകയാണ് സി.ബി.പി. യന്ത്രം ചെയ്യുന്നത്. ഈ സമയത്ത് സർജന് ശസ്ത്രക്രീയ നടത്താനാവും. വലത് ഏട്രിയത്തിലോ, മഹാസിരയിലോ, ഫെമറൽ സിരയിലോ ഒരു കാനുല കടത്തിയാണ് സർജൻ ശരീരത്തിൽ നിന്ന് രക്തം പുറത്തേയ്ക്ക് വഴിതിരിച്ചുവിടുന്നത്. ഈ രക്തം അരിച്ചു ശുദ്ധിയാക്കുകയും ചൂടാക്കുകയോ തണുപ്പിക്കുകയോ (ആവശ്യാനുസരണം) ചെയ്യുകയും ചെയ്ത് ശരീരത്തിലേയ്ക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. മഹാധമനിയുടെ അസൻഡിംഗ് ഭാഗത്തോ ഫെമറൽ ധമനിയിലേയ്ക്കോ ആണ് രക്തം ശരീരത്തിൽ തിരികെയെത്തിക്കാനുള്ള കാനുല ഘടിപ്പിക്കുന്നത്. രക്തം കട്ടപിടിക്കുന്നത് തടയുവാനായി ഈ സമയത്ത് രോഗിക്ക് ഹെപ്പാരിൻ നൽകും. ഹെപ്പാരിന്റെ പ്രവർത്തനം നിർത്തുന്നതിനായി പ്രോട്ടമിൻ സൾഫേറ്റ് ആണ് നൽകുന്നത്. ഈ പ്രക്രീയയ്ക്കിടെ സാധാരണഗതിയിൽ ശരീരതാപനില 28 °C-യ്ക്കും 32 °C-യ്ക്കും ഇടയിൽ താഴ്ത്തി നിർത്തുകയാണ് ചെയ്യുന്നത്. താണ ശരീരതാപനില ശരീരകലകൾക്ക് ഓക്സിജന്റെ ആവശ്യം കുറയ്ക്കാനിടയാക്കുന്നു. തണുത്ത രക്തത്തിന്റെ വിസ്കോസിറ്റി കൂടുതലാണെങ്കിലും ബൈപാസ് ട്യൂബുകളിൽ ഉപയോഗിക്കുന്ന ക്രിസ്റ്റലോയ്ഡ് ലായനി രക്തത്തെ നേർപ്പിക്കുന്നു.
കാർഡിയോപൾമണറി ബൈപാസ് ഉപയോഗിക്കുന്ന ശസ്ത്രക്രിയകൾ
തിരുത്തുക- കൊറോണറി ആർട്ടറി ബൈപാസ് സർജറി
- ഹൃദയവാൽവുകൾ (അയോർട്ടിക് വാൽവ്, മൈട്രൽ വാൽവ്, ട്രൈകസ്പിഡ് വാൽവ്, പൾമോണിക് വാൽവ്) മാറ്റിവയ്ക്കുകയോ കേടുപാടുകൾ നീക്കുകയോ ചെയ്യുക
- ഹൃദയത്തിലെ അറകൾക്കിടയിലുള്ള ഭിത്തിയായ സെപ്റ്റത്തിലെ കേടുപാടുകൾ (ഏട്രിയൽ സെപ്റ്റൽ ഡിഫക്റ്റ്, വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ്, ഏട്രിയോവെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്റ്റ്) നീക്കുവാനുള്ള ശസ്ത്രക്രിയ
- ജന്മനാൽ ഹൃദയത്തിലുണ്ടാകുന്ന തകരാറുകൾ (ടെട്രോളജി ഓഫ് ഫാലോട്, ട്രാൻസ്പൊസിഷൻ ഓഫ് ദ ഗ്രേറ്റ് വെസൽസ്) നീക്കുന്ന ശസ്ത്രക്രിയകൾ
- മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ(ഹൃദയം മാറ്റിവയ്ക്കൽ, ശ്വാസകോശം മാറ്റിവയ്ക്കൽ, ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ)
- അന്യൂറിസമുകൾ (അയോർട്ടിക് അന്യൂറിസം, സെറിബ്രൽ അന്യൂറിസം) ശരിപ്പെടുത്താനുള്ള ശസ്ത്രക്രിയ
- പൾമണറി ത്രോംബോഎൻഡാർട്ടറക്റ്റമി
- പൾമണറി ത്രോംബെക്ടമി
ചരിത്രം
തിരുത്തുകസ്ർജി ബ്രുഖോനെങ്കോ എന്ന റഷ്യൻ ശാസ്ത്രജ്ഞൻ 1926-ൽ ഹാർട്ട് ലങ് യന്ത്രം വികസിപ്പിച്ചിരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഏറ്റെടുത്തുകൊണ്ട് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത് ക്ലാരൻസ് ഡെനിസ് എന്ന ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്. 1951 ഏപ്രിൽ 5-ന് മിന്നസോട്ട സർവ്വകലാശാലാ ആശുപത്രിയിൽ വച്ചായിരുന്നു ഇത്. രോഗി ശസ്ത്രക്രിയയ്ക്കിടെ മരിച്ചുപോയി. ബിർമിംഗ്‌ഹാം സർവ്വകലാശാലയിൽ എറിക് ചാൾസ് എന്ന കെമിക്കൽ എഞ്ചിനിയർ ഉൾപ്പെട്ട സംഘമാണ് ഇതുസംബന്ധിച്ച സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയത്. നായ്ക്കളിൽ "അയൺ ഹാർട്ട്" എന്ന യന്ത്രമുപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.[2][3] ഈ സംഘത്തിലംഗമായിരുന്ന ഡോ. റസൽ എം. നെൽസൺ എന്നയാളാണ് യൂട്ടായിൽ ഹൃദയം തുറന്നുള്ള ആദ്യ ശസ്ത്രക്രീയ നടത്തിയത്.
മനുഷ്യരിൽ ജോൺ ഗിബ്ബൺ എന്ന ശസ്ത്രക്രിയാവിദഗ്ദ്ധനാണ് 1953 മേയ് 6-ന് മനുഷ്യരിൽ വിജയകരമായ ആദ്യ ഹൃദയശസ്ത്രക്രിയ ഫിലാഡെൽഫിയയിലെ തോമസ് ജെഫേഴ്സൺ സർവ്വകലാശാലാ ആശുപത്രിയിൽ വച്ചുനടത്തിയത്. ഒരു പതിനെട്ടുകാരിയുടെ ഹൃദയത്തിലെ ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ് ശരിപ്പെടുത്തുകയയിരുന്നു ഇദ്ദേഹം ചെയ്തത്.[4]
അവലംബം
തിരുത്തുക- ↑ McCullough, L.; Arora, S. (Dec 2004). "Diagnosis and treatment of hypothermia". Am Fam Physician. 70 (12): 2325–32. PMID 15617296.
- ↑ Dennis C; Spreng DS; Nelson GE; et al. (October 1951). "Development of a Pump-oxygenator to Replace the Heart and Lungs: An Apparatus Applicable to Human Patients and Application to One Case". Ann. Surg. 134 (4): 709–21. doi:10.1097/00000658-195110000-00017. PMC 1802968. PMID 14878382.
{{cite journal}}
: Unknown parameter|author-separator=
ignored (help) - ↑ "Iron Heart" Pinch Hits The Real One by Paul F. Ellis February 1951 Popular Science
- ↑ Cohn LH (May 2003). "Fifty years of open-heart surgery". Circulation. 107 (17): 2168–70. doi:10.1161/01.CIR.0000071746.50876.E2. PMID 12732590.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് എവിഡൻസ്-ബേസ്ഡ് പെർഫ്യൂഷൻ
- സർക്യൂട്ട് സർഫേഴ്സ്: എ പെർഫ്യൂഷൻ ബ്ലോഗ് എബൗട്ട് കാർഡിയോപൾമണറി ബൈപാസ്
- Hessel EA, Edmunds LH (2003). "Extracorporeal Circulation: Perfusion Systems". In Cohn LH, Edmunds LH Jr (ed.). Cardiac Surgery in the Adult. New York: McGraw-Hill. pp. 317–38. Archived from the original on 2006-12-10. Retrieved 2014-08-13.
- മൾട്ടിമീഡിയ മാനുവൽ ഓഫ് കാർഡിയോതൊറാസിക് സർജറി. കാർഡിയോപൾമണറി ബൈപാസ് കളക്ഷൻ.
- പ്രൊഫൈൽസ് ഇൻ സയൻസ്: ദ ക്ലാരൻസ് ഡെനിസ് പേപ്പേഴ്സ് കാർഡിയോപൾമണറി ബൈപാസ് ചെയ്യാൻ ശ്രമിച്ച ആദ്യ വ്യക്തിയായ ക്ലാരൻസ് ഡെന്നിസിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ.