കൽക്കട്ട പതാക

(Calcutta Flag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ആദ്യകാല അനൗദ്യോഗിക പതാകകളിലൊന്നാണ് കൽക്കത്ത പതാക. ബംഗാൾ വിഭജനത്തിനെതിരെ 1906 ആഗസ്ത് 7 നു്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഈ ത്രിവർണ്ണ പതാക നിവർത്തിയതു്‌. ആ പതാകയാണു്‌ കൽക്കട്ട പതാക എന്നറിയപ്പെടുന്നതു്‌. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അതു്‌. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.[1]

കൽക്കട്ട പതാക

ഇതും കാണുക

തിരുത്തുക
  1. "The National Flag". Indian National Congress. 2004-06-16. Archived from the original on 2008-12-24. Retrieved 2006-10-11. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കൽക്കട്ട_പതാക&oldid=3630280" എന്ന താളിൽനിന്ന് ശേഖരിച്ചത്