കകുങ് നദി

(Cakung River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ സ്പെഷ്യൽ കാപിറ്റൽ റിപ്പബ്ലിക്കിന്റെ കിഴക്കൻ ഭാഗമായ ബേകാസി, പടിഞ്ഞാറൻ ജാവ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു നദിയാണ് കകുങ് നദി.[1] കിഴക്കൻ പ്രളയക്കനാലിലെ ബൻജിർ കനാൽ തിമൂർ വഴിയാണ് നദിയുടെ താഴ്ന്ന ഭാഗങ്ങൾ തിരിച്ചിട്ടുള്ളത്.[2] ഈ നദി പതിവായി ബേക്കസി[3] നഗരത്തിലും ജക്കാർത്തയിലും[4][5] [6][7] വെള്ളപ്പൊക്കം സൃഷ്ടിക്കുന്നു.

Cakung River (Kali Cakung)
Kali Tjakung, Kali Tjakoeng
River
Cakung River ("K. Cakung"), middle right in the map of rivers and canals of Jakarta (2012)
രാജ്യം  Indonesia
സംസ്ഥാനം Jakarta
സ്രോതസ്സ്
 - സ്ഥാനം Bekasi, West Java
അഴിമുഖം Banjir Kanal Timur
 - നിർദേശാങ്കം 6°06′25″S 106°56′26″E / 6.10694°S 106.94056°E / -6.10694; 106.94056
നീളം 39.59 കി.മീ (25 മൈ)
Timezone IWST (UTC+7)
കകുങ് നദി is located in Java
കകുങ് നദി
Location of the mouth
കകുങ് നദി is located in Indonesia
കകുങ് നദി
കകുങ് നദി (Indonesia)

ചരിത്രം

തിരുത്തുക

ജടികരമത്ത് ഡാൻ ബുറാൻ എന്നിവ കക്കുങിനടുത്ത രണ്ടു നദികളാണ്. ബേകാസിയിൽ നിന്നൊഴുകി തുടങ്ങുകയും മാരുണ്ട ജില്ലയിൽ ജക്കാർത്ത ബേയിലേക്ക് ഒഴുകുന്നതുവരെ കകുങ് ചാൽ വഴിയും ഇപ്പോൾ ബഞ്ചിർ കനാൽ തിമൂർ വഴിയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്ത് മൂന്ന് നദികളും ഈ പ്രദേശത്തെ കുടിവെള്ളവും കൃഷിയ്ക്കാവശ്യമായ വെള്ളവും വിതരണം ചെയ്തിരുന്നു.[8] മകസർ ജില്ലയിലും, കക്കൗംഗ് ജില്ലയിലും സിപ്പിനാങ്ങ് മെലായുവിലും ആരോ ഉപേക്ഷിച്ചുപോയ നെൽവയലുകൾ ഇപ്പോഴും കാണാം.[8]

1990-ൽ കൂടുതൽ ആളുകൾ പുലോഗേബങ്ങിൽ അധിനിവേശം നടത്തി. നെൽപ്പാടങ്ങൾ കൂടുതലും വീടുകളായി രൂപാന്തരപ്പെട്ടു. അന്നുമുതൽ കക്കുങ് നദി മഴക്കാലത്ത് പലപ്പോഴും കര കവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിരുന്നു. [8] അംബൺ, പറ്റിമുറ യൂണിവേഴ്സിറ്റിയിലെ പീറ്റേഴ്സ് ജെ കുനു, എച്ച് ലിലോൽടെറി, എന്നിവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ നഗര വികസനത്തിന്റെ ഫലമായി ജക്കാർത്തയുടെ 85% ഭൂമിയും ഉപരിതല ജലത്തെ ആഗിരണം ചെയ്യാത്തതിനാൽ പതിവായി വെള്ളപ്പൊക്കം ഉണ്ടാകുന്ന അവസ്ഥയിലായിരുന്നു. ഒരു വെള്ളപ്പൊക്ക നിയന്ത്രിത കനാലായ ബൻജിർ കനാൽ തിമൂർ നിർമ്മിച്ചതാണ് പരിഹാരത്തിനുള്ള ഏക മാർഗ്ഗം.[8] കകുങ്, ബുവാരൻ, ജരി ക്രാമാറ്റ്, സുൻട്ടർ, സിപിനാങ് നദികൾ നദീതീരത്ത് മുറിഞ്ഞ് ചെറിയ ചാലുകളായി ഒഴുകി. അതു വഴി വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്തു.[8] പുലോഗേബാങിലെ പഴയ കകുങ് നദിയുടെ ഒഴുക്ക് വെള്ളപ്പൊക്ക നിയന്ത്രണ കനാൽ ബൻജിർ കനാലായ തിമൂർ വെട്ടിക്കുറച്ചതിനു ശേഷം, പഴയ ഭൂപടങ്ങളിൽ കനാലിൽ നിന്ന് ഒഴുകിയിറങ്ങിയ ഒരു ചെറിയ അരുവിയായി മാത്രം കകുങ് നദി അറിയപ്പെടുന്നു. എന്നിരുന്നാലും, വാസ്തവത്തിൽ ഈ അരുവി 1 മീറ്റർ വീതിയോടെ 300 മീറ്ററാണ് തിമൂർ കനാൽ തീരത്തുനിന്ന് ഒഴുകുന്നത്.[9] നിലവിൽ, ബൻജിർ കനാൽ തിമൂരിലേക്ക് ഒഴുകുന്ന പഴയ നദി വ്യവസായവും ഗാർഹിക മാലിന്യവും മൂലം ഒരു ഡ്രെയിനേജ് ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇത് നദിയുടെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു, കറുത്തിരുണ്ടതും അസുഖകരവുമായ ഗന്ധത്തിനും കാരണമാകുന്നു.[10][11]

ഹൈഡ്രോളജി

തിരുത്തുക

154.78 ച.കി.മീറ്ററിലെ നീർത്തട പ്രദേശത്ത് (ഇന്തോനേഷ്യ: ദീറ ആലിരൻ സങ്ഹായി) 39.59 കിലോമീറ്റർ ദൈർഘ്യമുള്ള കകുങ് നദി കാണപ്പെടുന്നു.[12] ദിവസേന ശരാശരി 142 മി.മീ., മഴയും പീക്ക് ഡെബിറ്റ് 60 m³ ആണ്.[12]

ഭൂമിശാസ്ത്രം

തിരുത്തുക

ജാവയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പ്രധാനമായും ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥ പ്രദേശമായ ഉഷ്ണമേഖലാ മഴക്കാടുകളിലൂടെ ആണ് നദികൾ ഒഴുകുന്നത്. (കോപ്പൻ-ഗെയ്ജർ കാലാവസ്ഥാ വ്യതിയാനത്തെ Af എന്ന് നിർദ്ദേശിക്കുന്നു)[13]ഈ സമയത്തെ ശരാശരി താപനില 26 ഡിഗ്രി സെൽഷ്യസ് ആണ്. ചൂടേറിയ മാസമായ ഓഗസ്റ്റിൽ, ശരാശരി താപനില 28 ഡിഗ്രി ആണ്. ഏറ്റവും തണുപ്പേറിയ ഏപ്രിൽ മാസത്തെ താപനില 24°C ആണ്.[14] ശരാശരി വാർഷിക മഴ 3674 മില്ലീമീറ്റർ. ആണ്. ഈർപ്പമുള്ള കാലാവസ്ഥയിൽ ഡിസംബറിൽ ശരാശരി 456 മില്ലിമീറ്റർ മഴയാണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് 87 മില്ലിമീറ്റർ മഴ സെപ്തംബർ മാസത്തിൽ ആണ്.[15]

സാധാരണവൽക്കരണം

തിരുത്തുക

2017-ൽ പ്രളയത്തെക്കുറിച്ച് മുൻകൂട്ടി കണ്ടുകൊണ്ട് ജക്കാർത്ത സർക്കാർ 1.5 കിമീ അകലെ പഴയ കകുങ് നദിയുടെ തീരത്ത് പെഗാംഗ്സാൻ ദുവാ, കേലാപ്പ ഗാഡിങ് ജില്ല, സുകപുര, സെപർ ബറാത്ത്, സിലിൻസിങ് ജില്ല എന്നിവ വികസിപ്പിച്ചിരുന്നു. ഡ്രഡ്ജിംഗ് മുഖേന അരുവി വേഗത്തിൽ ചുരുക്കി ചെളി മണ്ണിനെ നീക്കം ചെയ്യുന്നു.[16]

  1. Kali Cakung - Geonames.org.
  2. (in Indonesian) Wujudkan Wisata Sungai, Kemenpar Dukung Sport Tourism BKT 5K - Nofie Tessar, Liputan6, 13 Sep 2017.
  3. (in Indonesian) Wujudkan Wisata Sungai, Kemenpar Dukung Sport Tourism BKT 5K - Nofie Tessar, Liputan6, 13 Sep 2017.
  4. (in Indonesian) Tanggul kali Cakung jebol, perumahan di Bekasi Barat terendam banjir, Merdeka.com, 21 Feb 2017.
  5. (in Indonesian) Kali Cakung Meluap, Perumahan di Kemang Kebanjiran. Djamhari, OkeZone, 19 Feb 2017.
  6. Kali Cakung Lama Jadi Penyebab Tiga Kecamatan di Jakarta Utara Ini Tergenang. Tribun News. 1 Mar 2017.
  7. Kali Cakung Meluap, Jalan Bintara Raya Terputus. Republika. 21 February 2017.
  8. 8.0 8.1 8.2 8.3 8.4 Tiga Sungai Menghidupkan Timur Jakarta, Kompas.com - 28 Mei 2016.
  9. Kanal Timur yang Mengubah Alur Sungai. Kompas.com - 24 Mei 2016.
  10. Kanal Timur yang Mengubah Alur Sungai. Kompas.com - 24 Mei 2016.
  11. Kesadaran Menjaga Sungai yang Semakin Runtuh. Kompas.com - 08 Jun 2016.
  12. 12.0 12.1 (in Indonesian) BBWS Ciliwung Cisadane. Pengendalian Banjir dan Perbaikan Sungai Ciliwung Cisadane (PBPS CC). https://konservasidasciliwung.wordpress.com/kebijakan-tentang-ciliwung/bbws-ciliwung-cisadane/ Archived in Konservasi DAS Ciliwung] - April 2012.
  13. Peel, M C; Finlayson, B L; McMahon, T A (2007). "Updated world map of the Köppen-Geiger climate classification". Hydrology and Earth System Sciences. 11. doi:10.5194/hess-11-1633-2007. {{cite journal}}: Cite has empty unknown parameter: |1= (help)CS1 maint: unflagged free DOI (link)
  14. "NASA Earth Observations Data Set Index". NASA. 30 January 2016. Archived from the original on 2020-05-10. Retrieved 2018-11-28.
  15. "NASA Earth Observations: Rainfall (1 month - TRMM)". NASA/Tropical Rainfall Monitoring Mission. 30 January 2016. Archived from the original on 2019-04-19. Retrieved 2018-11-28.
  16. (in Indonesian) Kali Cakung Lama Dinormalisasi Archived 2017-10-04 at the Wayback Machine., PosKota News. 8 Juli 2017.
"https://ml.wikipedia.org/w/index.php?title=കകുങ്_നദി&oldid=3784988" എന്ന താളിൽനിന്ന് ശേഖരിച്ചത്