കാബോ ഓറഞ്ച് ദേശീയോദ്യാനം

(Cabo Orange National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാബോ ഓറഞ്ച് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Cabo Orange), ബ്രസീലിൻറെ വടക്കു ഭാഗത്ത്, ബ്രസീൽ, ഫ്രഞ്ച് ഗയാന അതിർത്തികളുടെ ഇടയ്ക്കായി അമാപ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

കാബോ ഓറഞ്ച് ദേശീയോദ്യാനം
Parque Nacional do Cabo Orange
Map showing the location of കാബോ ഓറഞ്ച് ദേശീയോദ്യാനം
Map showing the location of കാബോ ഓറഞ്ച് ദേശീയോദ്യാനം
Nearest cityMacapá, Amapá
Coordinates3°42′14″N 51°24′22″W / 3.704°N 51.406°W / 3.704; -51.406
Area657,318 ഹെക്ടർ (1,624,270 ഏക്കർ)
DesignationNational park
Created15 July 1980
AdministratorICMBio

കാബോ ഓറഞ്ച് ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 657,318 ഹെക്ടർ (1,624,270 ഏക്കർ) ആണ്.[1] കാൽക്കോയ്‍നെ, ഒയ്‍പോക്വെ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾക്കൂടി ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[2] ദേശീയോദ്യാനത്തിനു തെക്കു പടിഞ്ഞാറ് 2,369,400 ഹെക്ടർ (5,855,000 ഏക്കർ) വിസ്തീർണ്ണമുള്ളതും 2006 ൽ സ്ഥാപിതമായതുമായ സുസ്ഥിര പരിപാലന യൂണിറ്റായ അമാപ സ്റ്റേറ്റ് ഫോറസ്റ്റുമായി ഇതു സന്ധിക്കുന്നു.[3]

ബ്രസീലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ദേശീയോദ്യാനത്തിന് കാര്യമായ പ്രാധാന്യമുണ്ട്. അത്തരത്തിൽ പ്രാധാന്യമുള്ള ബ്രസീലിലെ ഏക മഴക്കാടാണിത്. ഇതിനർത്ഥം ഇവിടെ കാണപ്പെടുന്ന ജന്തുജാലങ്ങളുടെ ഇനങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നുള്ളതാണ്.

  1. Parna do Cabo Orange – Chico Mendes.
  2. Unidade de Conservação ... MMA.
  3. FES do Amapá – ISA.