ഇറ്റലിയിലെ കോവിഡ്-19 പകർച്ചവ്യാധി

(COVID-19 pandemic in Italy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2020 ജനുവരി 31 ന്, റോമിലെത്തിയ രണ്ട് ചൈനീസ് വിനോദസഞ്ചാരികളെ പരിശോധിച്ചപ്പോൾ അവരിൽ COVID-19 വൈറസ് ഉള്ളതായി കണ്ടെത്തി. ഇതായിരുന്നു ഇറ്റലിയിൽ ആദ്യമായി റിപ്പോർട്ടു ചെയ്ത കോവിഡ് രോഗം.[1] ഒരാഴ്ചയ്ക്ക് ശേഷം ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയ ഒരു ഇറ്റാലിയൻ പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇറ്റലിയിലെ മൂന്നാമത്തെ കേസായി സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ രോഗികളെ കണ്ടെത്തി. ലൊംബാർഡിയിൽ 21 ഫെബ്രുവരി 21ന് 16 രോഗികളെ കണ്ടെത്തി. കൂടാതെ 60 പേരെ മറ്റിടങ്ങളിലും കണ്ടെത്തി. ഫെബ്രുവരി 22ന് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. [3] മാർച്ച് ആരംഭത്തോടെ ഇറ്റലിയിലെ എല്ലാ പ്രദേശങ്ങളിലും വൈറസ് പടർന്നു.

COVID-19 pandemic in Italy
Confirmed cases per million residents by province
(as of 2 May 2020).
Number of confirmed cases by province
(as of 20 April 2020).
  50–99 confirmed
  100–499 confirmed
  500–999 confirmed
  1,000–4,999 confirmed
  5,000–9,999 confirmed
  ≥10,000 confirmed
രോഗംCOVID-19
Virus strainSARS-CoV-2
സ്ഥലംItaly
Arrival date31 January 2020
(4 വർഷം, 10 മാസം, 2 ആഴ്ച and 3 ദിവസം)[1]
സ്ഥിരീകരിച്ച കേസുകൾ218,268[2]
സജീവ കേസുകൾ84,842[2]
ഭേദയമായവർ103,031[2] (incl. discharged)
മരണം30,395[2]
Official website
വെബ്സൈറ്റ്www.salute.gov.it/nuovocoronavirus

ജനുവരി 31 ന് ഇറ്റാലിയൻ സർക്കാർ ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ വടക്കൻ ഇറ്റലിയിലെ പതിനൊന്ന് മുനിസിപ്പാലിറ്റികളെ രണ്ട് പ്രധാന രോഗബാധിത കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞ് ക്വാറന്റൈന് വിധേയമാക്കി. മറ്റ് പ്രദേശങ്ങളിലെ പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും ഈ രണ്ട് പ്രദേശങ്ങളിൽ നിന്നും പകർന്നവയായിരുന്നു. [4] 2020 മാർച്ച് 8 ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ലോംബാർഡിയിലും മറ്റ് 14 വടക്കൻ പ്രവിശ്യകളിലും ക്വാറണ്ടൈൻ വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇറ്റലിയിലെ 60 ദശലക്ഷത്തിലധികം ആളുകളെ നിരീക്ഷണത്തിനു വിധേയരാക്കി.[5] [6] സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും കോണ്ടെ 2020 മാർച്ച് 11 ന് നിരോധിച്ചു. [7] മാർച്ച് 21 ന് ഇറ്റാലിയൻ സർക്കാർ എല്ലാ അനിവാര്യ ബിസിനസുകളും വ്യവസായങ്ങളും അടച്ചുപൂട്ടി.

6 മാർച്ച് 2020 മാർച്ച് 6ന് Italian College of Anesthesia, Analgesia, Resuscitation and Intensive Care (SIAARTI) മെഡിക്കൽ എത്തിക്സ് ശുപാർശകൾ പ്രസിദ്ധീകരിച്ചു. [8] [9]

2020 മെയ് 9ന് ഇറ്റലിയിൽ 84,842 കോവിഡ് രോഗികളുണ്ടായിരുന്നു. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സംഖ്യയായിരുന്നു. മാർച്ച് 19ന് ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ടു ചെയ്ത രാജ്യമായി ഇറ്റലി. ഏപ്രിൽ 11ന് അമേരിക്ക മറികടക്കുന്നതു വരെ ഈ നില തുടർന്നു.

പശ്ചാത്തലം

തിരുത്തുക

2019 ഡിസംബർ 31 ന് ചൈനയിലെ ഹുബെ പ്രവിശ്യയിലുള്ള വുഹാനിലെ ആരോഗ്യ കമ്മീഷൻ അജ്ഞാതമായ ഒരിനം ന്യൂമോണിയ കണ്ടതായി ലോകാരോഗ്യ സംഘടനയെ അറിയിച്ചു. 2020 ജനുവരി 9 ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CCDC) പുതിയ ഒരിനം കൊറോണ വൈറസ് (പിന്നീട് SARS-CoV-2 എന്ന് തിരിച്ചറിഞ്ഞു) തിരിച്ചറിഞ്ഞതായി റിപ്പോർട്ട് ചെയ്തു. [10] 2020 ജനുവരി അവസാനത്തിൽ, ചൈനയിൽ COVID-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, ഫെബ്രുവരി 3 ന് ഇറ്റലി വിമാനത്താവളങ്ങളിൽ തെർമൽ ക്യാമറകളും ആരോഗ്യപ്രവർത്തകരും അടങ്ങുന്ന മെച്ചപ്പെട്ട സ്ക്രീനിംഗ് നടപടികൾ ആരംഭിച്ചു. [11]

ലുവ പിഴവ് ഘടകം:Medical_cases_chart-ൽ 634 വരിയിൽ : attempt to index local 'key' (a number value)

ആദ്യം സ്ഥിരീകരിച്ച കേസുകൾ

തിരുത്തുക

ജനുവരി 31 ന് റോമിൽ COVID-19 ന്റെ ആദ്യ രണ്ട് കേസുകൾ സ്ഥിരീകരിച്ചു. ജനുവരി 23 ന് മിലാൻ മാൽപെൻസ വിമാനത്താവളം വഴി ഇറ്റലിയിലെത്തിയ വുഹാനിൽ നിന്നുള്ള ചൈനീസ് ദമ്പതികൾ വിമാനത്താവളത്തിൽ നിന്ന് വെറോണയിലേക്കും പിന്നീട് പാർമയിലേക്കും യാത്ര ചെയ്തു. ജനുവരി 28 ന് റോമിലെത്തി. പിറ്റേന്ന് ഉച്ചതിരിഞ്ഞ് അവർക്ക് ചുമ പനിയും വന്നു. ദമ്പതികളെ ലാസാരോ സ്പല്ലൻസാനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെൿഷ്യസിലേക്ക് കൊണ്ടുപോയി. അവിടത്തെ പരിശോധനയിൽ അവർ SARS-CoV-2 പോസിറ്റീവ് ആണ് എന്നു തെളിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [13] [1] ഫെബ്രുവരി 2-ന് ഇതേ സ്ഥാപനത്തിൽ നിന്നുള്ള ശാസ്ത്രജ്ഞരായ മരിയ റൊസാരിയ കപ്പോബിയാഞ്ചി, ഫ്രാൻസെസ്കാ കൊളവിറ്റ, കോൺസെറ്റ കാസ്റ്റില്ലെട്ടി എന്നിവരടങ്ങുന്ന ഒരു സംഘം വൈറസിന്റെ ജീനോമിക് സീക്വൻസിനെ വേർതിരിച്ച് ജെൻബാങ്കിലേക്ക് അപ്‌ലോഡ് ചെയ്തു.

ജനുവരി 31 ന് ഇറ്റാലിയൻ സർക്കാർ ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. ആറുമാസത്തെ കാലാവധിയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഇറ്റലി എന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. [14] ഇറ്റാലിയൻ വിമാനത്താവളങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് തെർമൽ സ്കാനറുകളും താപനില പരിശോധനയും ന. [11]

ഫെബ്രുവരി 6 ന്, വുഹാനിൽ നിന്ന് സ്വദേശത്തേക്ക് കൊണ്ടുപോയ ഒരു ഇറ്റാലിയൻ COVID-19 ന് പോസിറ്റീവ് പരീക്ഷിച്ചു, ഇറ്റലിയിലെ ആകെ കേസുകളുടെ എണ്ണം മൂന്നായി.

ഫെബ്രുവരി 22 ന് സ്വദേശത്തേക്ക് വന്ന ഇറ്റലിക്കാരൻ സുഖം പ്രാപിക്കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. [15] ഫെബ്രുവരി 22, 26 തീയതികളിൽ ചൈനീസ് ടൂറിസ്റ്റുകളും പരിശോധനകളിൽ കോവിഡ് നെഗറ്റീവ് ആയി. [16]

വടക്കൻ ഇറ്റലിയിലെ ക്ലസ്റ്ററുകൾ

തിരുത്തുക

ലോംബാർഡി

തിരുത്തുക

ലൊംബാർഡിയിൽ ആദ്യമായി രോഗം റിപ്പോർട്ടു ചെയ്തത് ലോദി പ്രവിശ്യയിലെ ഒരു 38-കാരനാണ്. ഫെബ്രുവരി 14 ന് അസുഖം അനുഭവപ്പെട്ട അദ്ദേഹം കാസ്റ്റിഗ്ലിയോൺ ഡി അഡ്ഡയിലെ ഒരു ഡോക്ടറെ കാണാൻ പോയി. ഇൻഫ്ലുവൻസയ്ക്കുള്ള ചികിത്സകൾ അദ്ദേഹത്തിന് നിർദ്ദേശിക്കപ്പെട്ടു. ഫെബ്രുവരി 16 ന് നില വഷളായപ്പോൾ അദ്ദേഹം കോഡോഗ്നോ ആശുപത്രിയിൽ പോയി വിശദമായ പരിശോധനകൾക്കു വിധേയനായി. അപ്പോൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളതായി കണ്ടു. തുടക്കത്തിൽ COVID-19 നെക്കുറിച്ച് സംശയിച്ചില്ല. അതിനാൽ കൂടുതൽ മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചില്ല. അതിനാൽ മറ്റ് രോഗികളിലേക്കും രോഗികളെയും ആരോഗ്യ പ്രവർത്തകരിലേക്കും രോഗം പടർന്നു പിടിച്ചു.[17] ജനുവരി 21 ന് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരു ഇറ്റാലിയൻ സുഹൃത്തിനെ താൻ കണ്ടുമുട്ടിയതായി ഫെബ്രുവരി 19 ന് രോഗിയുടെ ഭാര്യ വെളിപ്പെടുത്തി. പിന്നീട്, രോഗിയും ഗർഭിണിയായ ഭാര്യയും ഒരു സുഹൃത്തും കോവിഡ് പരിശോധനക്ക് വിധേയരായി. ഫെബ്രുവരി 20 ന് രോഗികൾക്ക് ന്യുമോണിയയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു. അതിനുശേഷം, രോഗികളുമായി ബന്ധപ്പെട്ടവരെയും സമീപപ്രദേശങ്ങളിലുള്ളവരെയും വിശദമായി പരിശോധിച്ചു. എല്ലാവരുമായും വിപുലമായ സ്ക്രീനിംഗുകളും പരിശോധനകളും നടത്തി. ഈ കേസുകളുടെ ഉത്ഭവം 2020 ജനുവരി 19 ന് ജർമ്മനിയിലെ മ്യൂണിക്കിൽ സംഭവിച്ച ആദ്യത്തെ യൂറോപ്യൻ പ്രാദേശികവ്യാപനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുചെയ്‌തു. 38 കാരനായ രോഗി അസുഖത്തിന് മുമ്പുള്ള ആഴ്ചകളിൽ സജീവമായ ഒരു സാമൂഹിക ജീവിതം നയിച്ചതായും അവരുടെ ആശുപത്രിയിൽ വൈറസ് പടരുന്നതിനുമുമ്പ് ഡസൻ കണക്കിന് ആളുകളുമായി ഇടപഴകാൻ സാധ്യതയുണ്ടെന്നും കോഡോഗ്നോയിലെ ഡോക്ടർമാർ പറഞ്ഞു.

 
ഗുഗ്ലിയൽമോ മാർക്കോണി വിമാനത്താവളത്തിൽ ആരോഗ്യ പരിശോധന നടത്തുന്ന സിവിൽ പ്രൊട്ടക്ഷൻ വോളന്റിയർമാർ

ഫെബ്രുവരി 21 ന് 16 കേസുകൾ കൂടി സ്ഥിരീകരിച്ചു - ലോംബാർഡിയിൽ 14 പേർ. 38 കാരനായ കോഡോഗ്നോയിലെ രോഗിക്ക് ചികിത്സ നിർദ്ദേശിച്ച ഡോക്ടർ ഉൾപ്പെടെ,[18] വെനെറ്റോയിൽ രണ്ട് കേസുകൾ. ഫെബ്രുവരി 22 ന് കോഡോഗ്നോയിൽ നിന്നുള്ള 38 കാരി ലോംബാർഡിയിൽ വച്ച് മരിച്ചു.[19] വെനെറ്റോയിൽ മരിച്ച 78 കാരൻ ഉൾപ്പെടെ ഇറ്റലിയിൽ കേസുകളുടെ എണ്ണം 79 ആയി ഉയർന്നു.[3][20] പുതുതായി കണ്ടെത്തിയ 76 കേസുകളിൽ 54 എണ്ണവും ലോംബാർഡിയിലായിരുന്നു. മിലാനിലെ സാൻ റാഫേൽ ആശുപത്രിയിലെ ഒന്ന്,[21] പാവിയയിലെ പോളിക്ലിനിക്കോ സാൻ മാറ്റിയോയിലെ എട്ട്,[22] വെനെറ്റോയിൽ 17, എമിലിയ-റൊമാഗ്നയിൽ രണ്ട്, ലാസിയോയിൽ രണ്ട്, പീഡ്‌മോണ്ടിൽ ഒന്ന്.[23]

ഫെബ്രുവരി 23ന് ട്രെസ്കോർ ക്രിമാസ്കോവിൽ നിന്നുള്ള അർബുദബാധിതയായ ഒരു സ്ത്രീ ക്രീമയിൽ വെച്ചു മരിച്ചു. പവിയയിലെ പോളിക്ലിനിക്കോ സാൻ മാറ്റിയോയിൽ ചികിത്സിക്കുന്ന പതിനാല് രോഗികൾ ഉൾപ്പെടെ ഇറ്റലിയിൽ കേസുകളുടെ എണ്ണം 152 ആയി ഉയർന്നു.[24][25] ഫെബ്രുവരി 24 ന് വില്ല ഡി സെറിയോയിൽ നിന്ന് 84 വയസുള്ള ഒരാൾ ബെർഗാമോയിൽ വച്ച് മരിച്ചു. പപ്പ ജിയോവന്നി XXIII ആശുപത്രിയിലായിരുന്നു ഇയാളെ ചികിത്സിച്ചിരുന്നത്.[26] കോഡോഗ്നോയിൽ താമസിച്ചിരുന്ന കാസെൽ ലാൻഡി സ്വദേശിയായ 88 കാരനും അതേ ദിവസം തന്നെ മരിച്ചു. കോഡോഗ്നോയിൽ താമസിച്ചിരുന്ന കാസെൽ ലാൻഡി സ്വദേശിയായ 88കാരനും അതേ ദിവസം തന്നെ മരിച്ചു.[27][28] കാസ്റ്റിഗ്ലിയോൺ ഡി അദ്ദയിൽ നിന്നുള്ള 80 കാരൻ മിലാനിലെ ലുയിഗി സാകോ ആശുപത്രിയിൽ വച്ച് മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുമ്പ് ലോഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചപ്പോൾ മിലാനിലേക്ക് മാറ്റുകയായിരുന്നു.[28][29][30] കാസ്റ്റിഗ്ലിയോൺ ഡി അദ്ദയിൽ നേരത്തെ വൈദ്യസഹായം തേടിയിരുന്ന 62കാരൻ കോമോയിലെ സാന്റ് ആന്ന ആശുപത്രിയിൽ വെച്ച് മരിച്ചു.[31] ലോംബാർഡിയിലെ കേസുകളുടെ എണ്ണം 172 ആയി ഉയർന്നതായി ലോംബാർഡി ഗവർണർ അറ്റിലിയോ ഫോണ്ടാന പ്രഖ്യാപിച്ചു. ഇറ്റലിയിൽ ആകെ 229 കേസുകൾ സ്ഥിരീകരിച്ചു.ref name="Corriere_24Feb">Online, Chiara Severgnini e Redazione (24 February 2020). "Coronavirus in Italia, i contagi sono più di 200: gli ultimi aggiornamenti". Corriere della Sera (in ഇറ്റാലിയൻ). Retrieved 24 February 2020.</ref>[32][33] ഫെബ്രുവരി 25 ന് നെംബ്രോയിൽ നിന്നുള്ള 84 വയസ്സുകാരനും സാൻ ഫിയറാനോയിൽ നിന്നുള്ള 91 കാരനും കോഡോഗ്നോയിൽ നിന്നുള്ള 83 വയസ്സുള്ള സ്ത്രീയും അണുബാധ മൂലമുണ്ടായ അസുഖങ്ങൾ മൂലം മരിച്ചു.[34][35][36]

എമിലിയ-റൊമാഗ്നയിലെ കേസുകളുടെ എണ്ണം 23 ആയി ഉയർന്നു. പിയാസെൻസ, പാർമ, മൊഡെന, റിമിനി എന്നീ പ്രവിശ്യകളിലൂടെ ഇത് വ്യാപിച്ചു. ഇവയെല്ലാം ലോംബാർഡി ക്ലസ്റ്ററുമായി ബന്ധപ്പെട്ടവയാണ്.[37][38][39][40][41] കെർവല്ലോ ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 വയസ്സായ സ്ത്രീയും ലോംബാർഡി ക്ലസ്റ്ററുമായി ബന്ധപ്പെട്ടിരുന്നു.[42][43] പെസിയയിൽ വെച്ച് പോസിറ്റീവ് ആയ 49 വയസ്സുള്ള ഒരാളും മുമ്പ് കൊഡാഗ്നോ സന്ദർശിച്ചിരുന്നു.[44] കാസ്റ്റിഗ്ലിയോൺ ഡി അഡയിൽ നിന്നുള്ള 72 കാരിയായ വനിതാ ടൂറിസ്റ്റിനും അലാസിയോയിൽ വെച്ച് രോഗം സ്ഥിരീകരിച്ചു. ജെനോവയിലെ ആശുപത്രിയിലാണ് അവർ ചികിത്സ തേടിയത്.[45] പിന്നീടുള്ള ദിവസങ്ങളിൽ, ലിഗൂറിയയിൽ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു, 54 കാരനായ ഒരാൾ കൊഡോഗ്നോയിൽ ജോലിക്കായി സന്ദർശിക്കുകയും ലാ സ്പെസിയയിൽ വെച്ച് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.[46][47][48] ഫെബ്രുവരി 26 ന് ലോഡിയിൽ നിന്നുള്ള 69 കാരൻ എമിലിയ-റൊമാഗ്നയിൽ മരിച്ചു.[49] ബൊർഗോനോവോ വാൽ ടിഡോൺ മേയർ പിയട്രോ മസോച്ചി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ഐസൊലേഷനു വിധേയമായി.[50]

പ്രായപൂർത്തിയാകാത്ത ആറു കുട്ടികൾക്കും രോഗം ബാധിച്ചതായി കണ്ടെത്തി. കാസ്റ്റിഗ്ലിയോൺ ഡി അദ്ദയിൽ നിന്നുള്ള 4 വയസുകാരിയെ പാവിയയിലെ പോളിക്ലിനിക്കോ സാൻ മാറ്റിയോയിൽ പ്രവേശിപ്പിച്ചു. 15 വയസുകാരിയെ ബെർഗാമോയിലെ സീരിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെമോണ, ലോഡി എന്നിവിടങ്ങളിൽ നിന്നുള്ള 10 വയസുള്ള രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകകരിച്ചു. വാൾട്ടെനിയിൽ നിന്നുള്ള 17-കാരനായ ഒരു വിദ്യാർത്ഥിക്കും അദ്ദേഹത്തിന്റെ സുഹൃത്തിനും കോവിഡ് പരിശോധന പോസിറ്റിവ് ആയി.[16][49][51] ഫെബ്രുവരി 24 ന് കൊഡോഗ്നോയിൽ നിന്ന് മടങ്ങിയെത്തിയ ടാരന്റോയിലുള്ള നിന്നുള്ള 33കാരനെ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടതിനെ തുടർന്ന് സാൻ ഗ്യൂസെപ്പെ മോസ്കാറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അപുലിയയിലെ അധികൃതർ സ്ഥിരീകരിച്ചു.[52] ലോംബാർഡി ഗവർണറുടെ അടുത്ത ഉപദേഷ്ടാവ് ആറ്റിലിയോ ഫോണ്ടാന പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈനിൽ പോകാൻ തീതിമാനിച്ചു.[53] രണ്ട് പുതിയ കേസുകൾ കാമ്പാനിയയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മിലാൻ സന്ദർശിച്ച കാസെർട്ടയിൽ നിന്നുള്ള 24 കാരിയായ ഒരു സ്ത്രീ പോസിറ്റീവ് ആയി. മുമ്പ് ലോംബാർഡി സന്ദർശിച്ച ക്രെമോണയിൽ നിന്നുള്ള 25കാരിയായ ഉക്രേനിയൻ യുവതി വല്ലോ ഡെല്ലാ ലൂക്കാനിയയിലെ ഒരു ആശുപത്രിയിൽ പരിശോധിച്ചപ്പോൾ പോസിറ്റീവ് ആണെന്ന് കണ്ടു. ഇരുവരെയും നേപ്പിൾസിലെ ഹോസ്പിറ്റൽ ഡൊമെനിക്കോ കൊട്ടുഗ്നോയിലേക്ക് മാറ്റി.[54]

  1. 1.0 1.1 1.2 "Coronavirus: Primi due casi in Italia". Corriere della sera (in ഇറ്റാലിയൻ). 31 January 2020. Retrieved 31 January 2020.
  2. 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Min_Salute_Situazione എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 "Coronavirus: primi casi a Milano.
  4. "Coronavirus in Italia: aggiornamento ora per ora". la Repubblica (in ഇറ്റാലിയൻ). 22 February 2020. Retrieved 27 February 2020.
  5. "Coronavirus: Northern Italy quarantines 16 million people". BBC. 8 March 2020. Retrieved 8 March 2020.
  6. "Coronavirus: Italy deaths jump to 463, with 300 in just one region". Sky News. Retrieved 10 March 2020.
  7. Harlan, Chico; Morris, Loveday. "Italy ramps up coronavirus lockdown, Merkel warns virus could infect two-thirds of Germany". The Washington Post. Retrieved 12 March 2020.
  8. Mounk, Yascha (11 March 2020). "The Extraordinary Decisions Facing Italian Doctors". The Atlantic. Archived from the original on 12 March 2020. Retrieved 12 March 2020. Now the Italian College of Anesthesia, Analgesia, Resuscitation and Intensive Care (SIAARTI) has published guidelines for the criteria that doctors and nurses should follow in these extraordinary circumstances. The document begins by likening the moral choices facing Italian doctors to the forms of wartime triage that are required in the field of "catastrophe medicine."
  9. Privitera, Greta (11 March 2020). "Italian doctors on coronavirus frontline face tough calls on whom to save". Politico. Archived from the original on 12 March 2020. Retrieved 12 March 2020. …the Italian Society of Anesthesia, Analgesia, Resuscitation and Intensive Care, who co-authored new guidelines on how to prioritize treatment of coronavirus cases in hospitals…
  10. "Covid-19 – Situazione nel mondo". salute.gov.it (in ഇറ്റാലിയൻ). Retrieved 4 March 2020.
  11. 11.0 11.1 Berberi, Leonard (2 April 2020). "Coronavirus, controlli con gli scanner termici negli aeroporti italiani". Corriere della Sera (in ഇറ്റാലിയൻ). Retrieved 28 February 2020.
  12. "Coronavirus: gli aggiornamenti dalla Regione Piemonte". Regione Piemonte (in ഇറ്റാലിയൻ). Retrieved 29 March 2020.
  13. Frignani, Rinaldo (31 January 2020). "Prima a Milano, poi l'hotel a Roma: le tappe dei 7 giorni di viaggio della coppia contagiata". Corriere della Sera (in ഇറ്റാലിയൻ). Retrieved 7 March 2020.
  14. "Italy suspends all China flights as coronavirus cases confirmed in Rome". THELOCAL. 31 January 2020. Retrieved 26 February 2020.
  15. "Coronavirus, bollettino dello Spallanzani: guarito il ricercatore italiano, verrà dimesso oggi. Niccolò "sta benissimo" – Il video". Open (in ഇറ്റാലിയൻ). 22 February 2020. Retrieved 23 February 2020.
  16. 16.0 16.1 "Coronavirus, diretta. Contagi a quota 424, primo caso in Puglia, 12 morti. Lombardia, Fontana è negativo, ma resta in isolamento per 14 giorni". Il Messaggero.
  17. "Mailand: Coronavirus-Epidemie begann in Spital". nzz.ch (Neue Zurcher Zeitung). Retrieved 24 February 2020.
  18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Repubblica_Codogno_doctors എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. "Coronavirus, morta una donna in Lombardia: seconda vittima italiana". Tgcom24 (in Italian). Retrieved 22 February 2020.{{cite news}}: CS1 maint: unrecognized language (link)
  20. "Coronavirus, in Veneto la prima vittima, Adriano Trevisan, 78 anni. Venti contagiati in Italia. Conte: "Nuove misure"". la Repubblica. 22 February 2020.
  21. Ravizza, Simona (22 February 2020). "Coronavirus, due casi a Milano". Corriere della Sera (in Italian). Retrieved 23 February 2020.{{cite news}}: CS1 maint: unrecognized language (link)
  22. "Coronavirus, a Pavia 8 pazienti ricoverati al San Matteo: anche una coppia di medici". Il Messaggero (in Italian). 22 February 2020. Retrieved 23 February 2020.{{cite news}}: CS1 maint: unrecognized language (link)
  23. Ravizza, Simona (22 February 2020). "Coronavirus, due casi a Milano". Corriere della Sera (in Italian). Retrieved 22 February 2020.{{cite news}}: CS1 maint: unrecognized language (link)
  24. "Coronavirus, terza vittima in Italia: è una donna ricoverata a Crema. 152 casi positivi". la Repubblica (in Italian). 23 February 2020. Retrieved 23 February 2020.{{cite news}}: CS1 maint: unrecognized language (link)
  25. "Coronavirus, sale a 14 il numero dei casi ricoverati a Pavia" (in Italian). globalist.it. Retrieved 24 February 2020.{{cite web}}: CS1 maint: unrecognized language (link)
  26. "Quarto morto in Italia per il coronavirus, aveva 84 anni". L'HuffPost (in Italian). 24 February 2020. Archived from the original on 2020-03-16. Retrieved 24 February 2020.{{cite news}}: CS1 maint: unrecognized language (link)
  27. "Coronavirus, in Italia si contano sei vittime e 230 contagi | In Lombardia il numero maggiore dei casi". Tgcom24.
  28. 28.0 28.1 "Coronavirus, sei morti in Italia, 229 contagi. Le vittime di oggi hanno tutte più di 80 anni". la Repubblica (in Italian). 24 February 2020. Retrieved 24 February 2020.{{cite news}}: CS1 maint: unrecognized language (link)
  29. "Coronavirus: sesta vittima in Italia, morto 80enne a Milano. Smentita dalla Regione Lombardia la morte della donna a Brescia – Salute & Benessere". ANSA.it. 22 February 2020.
  30. Del Frate, Claudio (24 February 2020). "L'ex muratore , gli anziani ricoverati: chi sono le vittime". Corriere della Sera (in Italian). Retrieved 24 February 2020.{{cite news}}: CS1 maint: unrecognized language (link)
  31. "Coronavirus, c'è la settima vittima italiana: un 62enne di Castiglione d'Adda, era ricoverato a Como". Fanpage. Italy.
  32. "Coronavirus, quarto morto, è un 84enne di Bergamo". la Repubblica (in Italian). 24 February 2020. Retrieved 24 February 2020.{{cite news}}: CS1 maint: unrecognized language (link)
  33. "Coronavirus, sette morti in Italia, 229 contagi". la Repubblica (in Italian). 24 February 2020. Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  34. Del Frate, Claudio (24 February 2020). "L'ex muratore , gli anziani ricoverati: chi sono le vittime". Corriere della Sera (in Italian). Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  35. "Coronavirus in Lombardia, salgono a 206 le persone contagiate". la Repubblica (in Italian). 25 February 2020. Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  36. "Coronavirus, 325 casi in Italia. Altri tre morti in Lombardia e uno in Veneto, le vittime diventano 11". la Repubblica (in Italian). 25 February 2020. Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  37. "Coronavirus, primi due casi in provincia di Parma". la Repubblica (in Italian). 24 February 2020. Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)
  38. Carlino, il Resto del (24 February 2020). "Coronavirus oggi Emilia Romagna: 19 contagiati, uno è a Modena. Numero verde 800033033". il Resto del Carlino.
  39. "Coronavirus: 23 contagiati in Emilia Romagna. Accertamenti su un riminese tornato dall'estero". la Repubblica (in Italian). 25 February 2020. Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  40. "Coronavirus, salgono a quattro i casi positivi nel territorio di Parma". la Repubblica (in Italian). 25 February 2020. Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)
  41. "Coronavirus, caso positivo a Bardi. Il sindaco: "Non ci sono criticità"". la Repubblica (in Italian). 26 February 2020. Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)
  42. Toscano, Salvo (25 February 2020). "Coronavirus, turista bergamasca positiva a Palermo. Isolata la comitiva". Corriere della Sera.
  43. "Il coronavirus arriva a Palermo: turista di Bergamo positiva ai primi test". la Repubblica (in Italian). 25 February 2020. Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  44. "Coronavirus Toscana, niente panico: ecco cosa fare". la Repubblica (in Italian). 25 February 2020. Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  45. "Coronavirus: First case in Liguria". Italy: ANSA. 25 February 2020. Retrieved 25 February 2020.
  46. "Coronavirus in Italia: aggiornamento ora per ora". la Repubblica (in ഇറ്റാലിയൻ). 22 February 2020. Retrieved 24 February 2020.
  47. "Le ultime notizie sul coronavirus in Italia". Il Post (in ഇറ്റാലിയൻ). 3 March 2020. Retrieved 4 March 2020.
  48. "Coronavirus, ad Alassio il primo caso in Liguria, interdetti due alberghi, il secondo caso a Spezia". la Repubblica (in Italian). 25 February 2020. Retrieved 25 February 2020.{{cite news}}: CS1 maint: unrecognized language (link)
  49. 49.0 49.1 "Coronavirus, dodicesima vittima in Italia. Primi contagi tra minori, 6 in Lombardia. Guarita la prima ammalata" [Coronavirus, twelfth victim in Italy. First infections among minors, 6 in Lombardy. Heal the first sick woman]. la Repubblica (in Italian). 26 February 2020. Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)
  50. Feuillatre, Cecile (27 February 2020). "On the front lines of coronavirus with Italy's first sick mayor". Canada: CTV News. Retrieved 28 February 2020.
  51. "Coronavirus, 12 le vittime in Italia: in Lombardia contagiati anche sei minori – Guarita la cinese ricoverata allo Spallanzani". Tgcom24 (in Italian). Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)
  52. "Coronavirus, primo paziente positivo in Puglia. È un uomo di 43 anni di Taranto tornato da Codogno". la Repubblica (in Italian). 26 February 2020. Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)
  53. "Coronavirus, positiva collaboratrice di Fontana: il governatore in auto-isolamento. Contagiati anche minori". la Repubblica (in Italian). 26 February 2020. Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)
  54. "Coronavirus, dalla Campania due casi positivi: sono due donne giunte dal Nord". la Repubblica (in Italian). 26 February 2020. Retrieved 26 February 2020.{{cite news}}: CS1 maint: unrecognized language (link)