സി.പി. നായർ

(C.P. Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാസ്യസാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനും ആണ് സി.പി. നായർ എന്ന ചെല്ലപ്പൻ പരമേശ്വരൻ നായർ. ഹാസസാഹിത്യത്തിനുള്ള 1994-ലെ കേരളസാഹിത്യഅക്കാദമിപുരസ്കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിനായിരുന്നു.

ജീവിതരേഖ

തിരുത്തുക

സി.പി. നായർ 1940 ഏപ്രിൽ 25-ന് മാവേലിക്കരയിൽ ജനിച്ചു. നാടകകൃത്ത് എൻ.പി. ചെല്ലപ്പൻ നായരാണ് അദ്ദേഹത്തിന്റെ അച്ഛൻ. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം നടത്തി. ഇംഗ്ലീഷിൽ എം.എ. ഒന്നാം റാങ്കോടെ പാസ്സായി.മൂന്നുവർഷം കോളേജ് അദ്ധ്യാപനം. 1962 ൽ ഐ.എ.എസ്. നേടി. ഒറ്റപ്പാലം സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തിരുവനന്തപൂരം ജില്ലാകലക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ, കൊച്ചി തൃറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, നികൃതി- തൊഴിൽ- ആഭ്യന്തര വകുപ്പ് സെക്രട്ടറി, റവന്യു ബോർഡ് നികുതി വിഭാഗത്തിന്റെ ചുമതലയോടെ ഒന്നാം മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1982 മുതൽ 87 വരെ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരൂന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു. 1971-ൽ ലണ്ടൻ സർവ്വകലാശാലയിൽ നഗരവത്കരണത്തിൽ പഠനം നടത്തി. 1998-ൽ സർക്കാർ സേവനത്തിൽനിന്നും നായർ വിരമിച്ചു.[1]

വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷനിൽ അംഗമായിരുന്നു. കെ. കരുണാകരൻ, ഇ.കെ. നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികൾ വഹിച്ചു. 2021 ഒക്ടോബർ 1 ന് മരണമടഞ്ഞു[2]

  • തകിൽ
  • മിസ്റ്റർ നമ്പ്യാരുടെ വീട്
  • ലങ്കയിൽ ഒരു മാരുതി
  • ചിരി ദീർഘായുസ്സിന്
  • പൂവാലന്മാർ ഇല്ലാതാകുന്നത്
  • ഉഗാണ്ടാമലയാളം
  • ഇരുകാലിമൂട്ടകൾ
  • കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ
  • പുഞ്ചിരി, പൊട്ടിച്ചിരി
  • സംപൂജ്യനായ അദ്ധ്യക്ഷൻ
  • തൊഴിൽവകുപ്പും എലിയും
  • നേര്
  • ഒന്നാംസാക്ഷി ഞാൻ തന്നെ
  • എന്ദരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങൾ (2012), ആത്മകഥ
"https://ml.wikipedia.org/w/index.php?title=സി.പി._നായർ&oldid=4117882" എന്ന താളിൽനിന്ന് ശേഖരിച്ചത്