കരിമ്പുഴ ബ്രഹ്മീശ്വരൻ ക്ഷേത്രം
(Brahmeeswaran Temple, Palakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ശിവക്ഷേത്രമാണ് ബ്രഹ്മീശ്വരൻ ക്ഷേത്രം. പാലക്കാട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള കരിമ്പുഴ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [1],[2]
ബ്രഹ്മീശ്വരം ശിവക്ഷേത്രം
തിരുത്തുകഈ പഴയ ക്ഷേത്രം 2001 വരെ ഒരുപാടു നാളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കരിമ്പുഴയിൽ തറവാട് ഉള്ള ചാലപ്പുറത്ത് എന്ന ഒരു നായർ കുടുംബം ഈ ക്ഷേത്രത്തിലെ പരമശിവന് വഴിപാടു കഴിക്കുവാൻ എത്തി. ചാലപ്പുറത്തു കുടുംബം ഈ ക്ഷേത്രം പുതുക്കി പണിതു. മൂന്നുവർഷം കൊണ്ടാണ് പുനരുദ്ധാരണം പൂർത്തിയായത്. ഈ കുടുംബത്തിൽ നിന്നുള്ള വ്യവസായിയായ ബി.ജി. മേനോനും പ്രശസ്ത സിനിമാ നടനായിരുന്ന യശഃശരീരനായ രവി മേനോനും ഈ പുനരുദ്ധാരണത്തിന് ചുക്കാൻ പിടിച്ചു.