ബോംബെ ജയശ്രീ
പ്രശസ്തയായ സംഗീതജ്ഞയും തെന്നിന്ത്യയിലെ പിന്നണി ഗായികയുമാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോബെ ജയശ്രീ[1].
ബോംബെ ജയശ്രീ | |
---|---|
![]() ബോംബെ ജയശ്രീ | |
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocal Music |
വർഷങ്ങളായി സജീവം | 1982–present |
വെബ്സൈറ്റ് | bombayjayashri |
ജീവിതരേഖ തിരുത്തുക
ചെറുപ്പത്തിലേ കർണാടക സംഗീതം പഠിച്ചു വളർന്ന ജയശ്രീ ബോംബെയിലെ ടി.ആർ. ബാലമണി അമ്മാളിന്റെ കീഴിൽ സംഗീതമഭ്യസിച്ചു.1989 ൽ ഇവർ, സംഗീത പ്രതിഭ ലാൽഗുഡി ജി.ജയരാമന്റെ കീഴിൽ സംഗീതം അഭ്യസിക്കാനായി ചേർന്നു. ദൂരദർശനിലേയും റേഡിയോയിലേയും നിത്യ സാനിധ്യമാണ് ബോംബെ ജയശ്രീ എന്ന കലാകാരി. ബോംബെ സർവ്വകലാശാലയിൽ നിന്നും വാണിജ്യ ശാസ്ത്രത്തിൽ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത് തന്നെ മികവുറ്റ കലാകാരിയെന്ന നിലക്ക് ധാരാളം പുരസ്കാരങ്ങൾ നേടുകയുണ്ടായി.സംഗീത അദ്ധ്യാപകരായ എൻ.എൻ. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ് ജയശ്രീ [1].
പിന്നണി ഗായിക തിരുത്തുക
തമിഴ് ചലച്ചിത്ര രംഗത്തെ പ്രഗല്ഭരായ സംഗീതജ്ഞരോടൊപ്പം ജോലിചെയ്തിട്ടുള്ള ജയശ്രീ ,നിരവധി ചിത്രങ്ങളിൽ പാടീട്ടുണ്ട്.മിന്നലെ എന്ന ചിത്രത്തിലെ 'വസീഗര..' ഗജിനിയിലെ 'സുട്ടും വിഴിച്ചുടെരെ...' ,വേട്ടയാടു വിളയാടിലെ 'പാർഥ മുതൽ നാളീ...' തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം. മലയാളത്തിലെ ഒരേ കടൽ എന്ന ചിത്രത്തിലെ 'പ്രണയ സന്ധ്യാ ഒരു..' എന്ന ഗാനവും ഹിന്ദിയിലെ 'രെഹ്‌നാഹെ തെരെ ദിൽ മേം' എന്ന ചിത്രത്തിലെ 'സരാ സരാ..' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനവും ബോംബെ ജയശ്രീ ആലപിച്ചതാണ്.
.[2] തിരുത്തുക
പുരസ്കാരങ്ങൾ തിരുത്തുക
- പത്മശ്രീ 2013[3]
അവലംബം തിരുത്തുക
- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-01.
- ↑ https://www.asianetnews.com/news/tm-krishna-reply-to-hind-extremist-organization-threat-pdavx3
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-27.