ബോബി ഫിഷർ

(Bobby Fischer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിൽ ജനിച്ച ഒരു ചെസ് ഗ്രാൻഡ്മാസ്റ്ററാണ് റോബർട്ട് ജെയിംസ് "ബോബി" ഫിഷർ. (മാർച്ച് 9, 1943 - ജനുവരി 17, 2008). കൗമാര പ്രായത്തിൽ‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972-ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന അമേരിക്കക്കാരനായി. ഐസ്‌ലാൻഡിൽ നടന്ന ഫൈനലിൽ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷർ തോല്പിച്ചത്. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാൽ അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരിലൊരാളാണ് ഫിഷർ എന്ന് ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്[2]. 1956-ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന റോസെൻവാൾഡ് മെമ്മോറിയൽ ടൂർണമെന്റിൽ ഡൊണാൾഡ് ബ്രൌണും ബോബി ഫിഷറും തമ്മിലുള്ള ചെസ്സ് മത്സരം നൂറ്റാണ്ടിന്റെ കളി എന്ന പേരിൽ പ്രസിദ്ധമാണ്.

ബോബി ഫിഷർ
ഫിഷർ 1960 ൽ
മുഴുവൻ പേര്റോബർട്ട് ജയിംസ് ഫിഷർ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
Iceland (2005–2008)
ജനനം(1943-03-09)മാർച്ച് 9, 1943
ഷിക്കാഗോ, ഇല്ലിനോയി, യു.എസ്.
മരണംജനുവരി 17, 2008(2008-01-17) (പ്രായം 64)
റെയ്ക്ജാവിക്, ഐസ്ലാന്റ്
സ്ഥാനംഗ്രാന്റ്മാസ്റ്റർ (1958)
ലോകജേതാവ്1972–1975
ഉയർന്ന റേറ്റിങ്2785 (July 1972 FIDE rating list)[1]

ലോകകിരീടം

തിരുത്തുക

1972-ലെ കിരീടവിജയം 24 വർഷത്തെ ചെസിലെ റഷ്യൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു.പതിനൊന്നാം ലോകചാമ്പ്യനാണ് ഫിഷർ. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെട്ടത് [2]. എന്നാൽ കിരീടം നിലനിർത്താനുള്ള മത്സരത്തിൽ നിന്നും ഫിഷർ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ അനാറ്റോളി കാർപ്പോവിന് ലഭിക്കുകയും ചെയ്തു.

വിവാദങ്ങൾ

തിരുത്തുക

1992-ൽ മത്സരരംഗത്തേക്ക് മടങ്ങിയെത്തിയ ബോബി ഫിഷർ അമേരിക്കൻ വിലക്കിനെ അവഗണിച്ച് യുഗോസ്ലാവ്യയിൽ സ്പാസ്കിയുമായി വീണ്ടും ഏറ്റുമുട്ടി. അമേരിക്കയ്ക്കും ജൂതന്മാർക്കും എതിരായി പരാമർശങ്ങൾ നടത്തിയത് ഫിഷറെ വിവാദനായകനാക്കി. പിന്നീട് 2004-ൽ ഫിഷറിന്റെ പാസ്പോർട്ട് അമേരിക്ക റദ്ദാക്കിയതിനെത്തുടർന്ന് ജപ്പാനിലെ ടോക്കിയോയിലെ നരിതാ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ലോകചാമ്പ്യൻ പട്ടം നേടിയ വേദിയായ ഐസ്‌ലാൻഡ് ഫിഷറിന് അഭയവും പൗരത്വവും അനുവദിച്ചു. ഐസ്‌ലാൻഡ് പൗരത്വം നേടിയ ഫിഷർ മരണം വരെ അവിടെയാണ് ജീവിച്ചത്.

അസുഖത്തെത്തുടർന്ന് 64-ആം വയസ്സിൽ ഐസ്‌ലന്റിലെ തന്റെ വസതിയിൽ വച്ച് മരണമടഞ്ഞു.

  1. "Fischer, Robert James". olimpbase.com. Retrieved September 18, 2015.
  2. 2.0 2.1 മാതൃഭൂമി ദിനപത്രം-2008 ജനുവരി 19- താൾ 13
പുരസ്കാരങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1972–1975
പിൻഗാമി
മുൻഗാമി അമേരിക്കൻ ചെസ് ചാമ്പ്യൻ
1958–1960
പിൻഗാമി
മുൻഗാമി അമേരിക്കൻ ചെസ് ചാമ്പ്യൻ
1962–1966
പിൻഗാമി
നേട്ടങ്ങൾ
മുൻഗാമി
None
ഫിഡെ ലോക നമ്പർ 1
July 1, 1971 – December 31, 1975
പിൻഗാമി
മുൻഗാമി ഏറ്റവും ഇളയ ഗ്രാന്റ്സ്‍മാസ്റ്റർ
1958–1991
പിൻഗാമി



"https://ml.wikipedia.org/w/index.php?title=ബോബി_ഫിഷർ&oldid=3693615" എന്ന താളിൽനിന്ന് ശേഖരിച്ചത്