ബ്ലഡ്–റെറ്റിനൽ ബാരിയർ
ചില വസ്തുക്കൾ റെറ്റിനയുടെ ടിഷ്യുവിലേക്ക് പ്രവേശിക്കുന്നത് തടയാൻ സഹായിക്കുന്ന, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കോശങ്ങൾ അടങ്ങിയിരിക്കുന്ന ബ്ലഡ്-റെറ്റിനൽ ബാരിയർ അഥവാ ബിആർബി ശരീരത്തിലെ ബ്ലഡ്- ഒക്കുലാർ ബാരിയറിന്റെ ഭാഗമാണ്.[1] ഈ ബാരിയറിലെ റെറ്റിന രക്തചംക്രമണത്തിന്റെ നോൺ-ഫെൻസ്‌ട്രേറ്റഡ് കാപ്പിലറികളും, റെറ്റിന എപ്പിത്തീലിയൽ സെല്ലുകൾ തമ്മിലുള്ള ഇറുകിയ ജംഗ്ഷനുകളും കൊറിയോകാപ്പിലറിയിൽ നിന്ന് റെറ്റിനയിലേക്ക് വലിയ തന്മാത്രകൾ കടക്കുന്നത് തടയുന്നു.
ഘടന
തിരുത്തുകബ്ലഡ് റെറ്റിനൽ ബാരിയറിന് റെറ്റിന വാസ്കുലർ എൻഡോതീലിയം, റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം എന്നീ രണ്ട് ഘടകങ്ങളുണ്ട്.[2] സെറിബ്രൽ രക്തക്കുഴലുകൾക്ക് സമാനമായ റെറ്റിന രക്തക്കുഴലുകൾ ആണ് ഇന്നർ ബ്ലഡ്-ഒക്കുലർ ബാരിയർ നിലനിർത്തുന്നത്. ഇറുകിയ ജംഗ്ഷനുകളുള്ള നോൺ-ഫെൻസ്‌ട്രേറ്റഡ് എൻഡോതീലിയൽ സെല്ലുകളുടെ ഒരൊറ്റ പാളി ഈ ഫിസിയോളജിക്കൽ ബാരിയറിൽ അടങ്ങിയിരിക്കുന്നു. ഈ ജംഗ്ഷനുകൾക്ക് ട്രേസർ സ്വാധീനമില്ലാത്തതിനാൽ നിരവധി പദാർത്ഥങ്ങൾ ഐബോളിന്റെ മെറ്റബോളിസത്തെ ബാധിക്കും. റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം ആണ് ഔട്ടർ ബ്ലഡ്-റെറ്റിനൽ ബാരിയർ നിലനിർത്തുന്നത്.[3]
ക്ലിനിക്കൽ പ്രാധാന്യം
തിരുത്തുകഡയബറ്റിക് റെറ്റിനോപ്പതി
തിരുത്തുകഅനിയന്ത്രിതമായ പ്രമേഹത്തിന്റെ ഫലമായി ഉണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി ബ്ലഡ്-റെറ്റിനൽ ബാരിയറിന്റെ തകർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.[4] ഡയബെറ്റിക് റെറ്റിനോപ്പതി രോഗികളിൽ ഈ ബാരിയർ കൂടുതൽ ചോർന്നൊലിക്കുന്നു.[5]
മറ്റ് മൃഗങ്ങൾ
തിരുത്തുകരക്താതിമർദ്ദമുള്ള മൃഗങ്ങളിൽ (ഉയർന്ന രക്തസമ്മർദ്ദമുള്ളവ) ബ്ലഡ്-റെറ്റിനൽ ബാരിയറിലൂടെ കൂടുതൽ വസ്തുക്കൾ ഉള്ളിലേക്ക് പ്രവേശിക്കുമെന്ന് അനിമൽ മോഡൽ തെളിയിച്ചിട്ടുണ്ട്.[6]
ഇതും കാണുക
തിരുത്തുക- ബ്ലഡ്-എയർ ബാരിയർ - ശ്വാസകോശത്തിലെ കാപ്പിലറികളിലെ രക്തത്തിൽ നിന്ന് അൽവിയോളാർ വായുവിനെ വേർതിരിക്കുന്ന മെംബ്രൺ
- ബ്ലഡ്-ബ്രെയിൻ ബാരിയർ - തലച്ചോറിലേക്ക് രക്ത ഘടകങ്ങളെ തിരഞ്ഞെടുക്കുന്നതിന് അനുവദിക്കുന്ന സെമിപെർമെബിൾ ക്യാപില്ലറി ബോർഡർ
- ബ്ലഡ്-ഒക്കുലർ ബാരിയർ - പ്രാദേശിക രക്തക്കുഴലുകൾക്കും കണ്ണിന്റെ മിക്ക ഭാഗങ്ങൾക്കും ഇടയിലുള്ള ഫിസിക്കൽ ബാരിയർ
- ബ്ലഡ്-ടെസ്റ്റിസ് ബാരിയർ - രക്തക്കുഴലുകൾക്കും സെമിനിഫറസ് ട്യൂബ്യൂളുകൾക്കും ഇടയിലുള്ള ഫിസിക്കൽ ബാരിയർ
- ബ്ലഡ്-തൈമസ് ബാരിയർ - തൈമിക് കോർട്ടക്സിലെ തുടർച്ചയായ രക്ത കാപ്പിലറികളാൽ രൂപം കൊള്ളുന്ന ഒരു തടസ്സം
അവലംബം
തിരുത്തുക- ↑ Biologyonline.org. Blood–retinal barrier[പ്രവർത്തിക്കാത്ത കണ്ണി]. Retrieved on July 19, 2007.
- ↑ Vinores, SA (1995). "Assessment of blood–retinal barrier integrity". Histology and Histopathology. 10 (1): 141–54. PMID 7756735.
- ↑ Pardianto, G; et al. (2005). "Blood–retinal-barrier". Mimbar Ilmiah Oftalmologi Indonesia. 2: 68–69.
- ↑ Azza B. El-Remessy, Mohamed Al-Shabrawey, Yousuf Khalifa, Nai-Tse Tsai, Ruth B. Caldwell and Gregory I. Liou. 2006. Neuroprotective and Blood–retinal Barrier-Preserving Effects of Cannabidiol in Experimental Diabetes. American Journal of Pathology, Volume 168, Pages 235-244. Retrieved on July 19, 2007.
- ↑ Lobo, CL; Bernardes, RC; Cunha-Vaz, JG. (2000). "Alterations of the Blood–retinal Barrier and Retinal Thickness in Preclinical Retinopathy in Subjects With Type 2 Diabetes". Archives of Ophthalmology. 118 (10): 1364–1369. doi:10.1001/archopht.118.10.1364. PMID 11030818.
- ↑ S Lightman, E Rechthand, C Latker, A Palestine and S Rapoport. Assessment of the permeability of the blood–retinal barrier in hypertensive rats. Hypertension, Volume 10, Pages 390-395. Retrieved on July 19, 2007.