കറുത്ത നസ്രായൻ

(Black Nazarene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലായിൽ ക്വിയാപ്പോയിലെ ഭദ്രാസപ്പള്ളിയിൽ വണങ്ങപ്പെടുന്ന കുരിശേന്തിയ യേശുവിന്റെ തടിപ്രതിമയാണ് കറുത്ത നസ്രായൻ എന്നറിയപ്പെടുന്നത്. മഹോഗണിത്തടിയിൽ തീർത്ത കറുത്ത നിറമുള്ള ഈ പ്രതിമക്ക് അത്ഭുതപ്രവർത്തന ക്ഷമതയുള്ളതായി ഫിലിപ്പീൻസിലെ കത്തോലിക്കാ വിശ്വാസികൾ കരുതുന്നു. അഗസ്തീനിയൻ സന്യാസിൾ പതിനേഴാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ നിന്നു കൊണ്ടു വന്ന[1] പ്രതിമയുടെ നിറം തുടക്കത്തിൽ വെളുപ്പായിരുന്നെന്നും ഫിലിപ്പീൻസിലെക്കുള്ള യാത്രയിൽ കപ്പലിനുണ്ടായ അഗ്നിബാധയെ അതിജീവിച്ച അത് കരിഞ്ഞു കറുത്തതാണെന്നും പറയപ്പെടുന്നു.

കറുത്ത നസ്രായൻ
Nuestro Padre Jesús Nazareno
Poong Hesus Nazareno
സ്ഥാനംച്യിയാപോ, മനില, ഫിലിപ്പീൻസ്
തിയതി31 മേയ് 1606 (മെക്സിക്കോയിലെ അക്കപ്പുൽകോയിൽനിന്ന്)
സാക്ഷിRecollect Priests
ആർച്ച്ബിഷപ്പ് ബാസില്ലോ സാഞ്ചോ ദെ സാന്താ ഹൂസ്ത, S.P.
തരംമരപ്പ്രതിമ
അംഗീകാരം നൽകിയത്ഇന്നസെന്റ് പത്താമൻ മാർപ്പാപ്പ
ഏഴാം പീയൂസ് മാർപ്പാപ്പ
ദേവാലയംകറുത്ത നസ്രായന്റെ ബസിലിക്ക

എല്ലാ വെള്ളിയാഴ്ചയും ഈ പ്രതിമയുടെ വണക്കത്തെ കേന്ദ്രീകരിച്ച് ദേവാലയത്തിൽ നടക്കുന്ന കുർബ്ബാനയിലും നോവേനയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നു. വർഷം തോറും നടക്കുന്ന മൂന്നു പ്രദക്ഷിണങ്ങളിൽ "കറുത്ത നസ്രായൻ" സംവഹിക്കപ്പെടുന്നു. ക്വിയാപ്പോ പള്ളിയിയിലെ ഇതിന്റെ ആദ്യസ്ഥാപനത്തിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ടു ജനുവരി 9-നു നടക്കുന്ന പ്രദക്ഷിണമാണ് ഇവയിൽ പ്രധാനം. അതിൽ ദശലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നു.

  1. "Timeline: Deaths, injuries during Quiapo procession" 2012 ജനുവരി 8-ലെ ദ ഫിലിപ്പീൻ സ്റ്റാർ ദിനപത്രത്തിൽ വന്ന ലേഖനം
"https://ml.wikipedia.org/w/index.php?title=കറുത്ത_നസ്രായൻ&oldid=3090154" എന്ന താളിൽനിന്ന് ശേഖരിച്ചത്