ബിസ്രാഖ്

(Bisrakh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഒരു ഗ്രാമമാണ് ബിസ്രാഖ്. രാമായണകഥാപാത്രമായ രാവണൻ ഈ ഗ്രാമത്തിൽ ജനിച്ചുവെന്നും പിന്നീട് ലങ്കയിൽ തന്റെ സാമ്രാജ്യം സ്ഥാപിച്ചെന്നുമാണ് വിശ്വാസം.[1] രാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി നടത്തുന്ന ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങൾ ഈ ഗ്രാമത്തിലുള്ളവർ ആഘോഷിക്കാറില്ല. രാവണനെ തങ്ങളുടെ വീരനായകനായി കാണുന്ന ഈ ഗ്രാമവാസികൾ അന്നേ ദിവസങ്ങളിൽ ദുഃഖാചരണം നടത്തുകയും രാവണന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനുള്ള പ്രാർത്ഥനകളും പൂജകളും മറ്റും നടത്തുകയും ചെയ്യുന്നു.[2][3][4] ബിസ്രാക്ക് ഗ്രാമത്തിൽ രാവണനെ ആരാധിക്കുന്നതിനെതിരെ ചില ഹിന്ദുസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.[5]

കൈലാസം ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന രാവണൻ

ക്ഷേത്രങ്ങൾ

തിരുത്തുക

ബിസ്റാഖ് ഗ്രാമത്തിൽ ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ധാരാളം ക്ഷേത്രങ്ങളുണ്ട്.[6] രാവണനും അദ്ദേഹത്തിന്റെ പിതാവ് വിശ്രവസ്സും ആരാധിച്ചുവന്നതായി കരുതപ്പെടുന്ന ഒരു ശിവലിംഗം ഈ ഗ്രാമത്തിൽ നിന്നു കുഴിച്ചെടുത്തിട്ടുണ്ട്. ഈ ശിവലിംഗം ഇപ്പോൾ ബിസ്രാഖ് ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്.[1][7][6] ഈ ഗ്രാമത്തിൽ ഒരു രാവണക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുന്നു.[8]

  1. 1.0 1.1 Vasudevan 2013, പുറം. 35.
  2. "indianexpress". indianexpress.
  3. "hindustantimes". Archived from the original on 2015-08-14. Retrieved 2018-07-13.
  4. "timesofindia".
  5. "ഹിന്ദുത്വ ഭീഷണി വകവയ്ക്കാതെ രാവണനു വേണ്ടി യജ്ഞം നടത്താൻ ഒരു ഗ്രാമം". അഴിമുഖം. 2016-10-11. Retrieved 13 July 2018.
  6. 6.0 6.1 "Land mafia grabs 2,500 acres of fertile land for Noida colony". Dailymail. 5 February 2012.
  7. "Ravana is the son of this soil, believe locals of Noida's Bisrakh village". DNA. 22 July 2014. Archived from the original on 2015-11-25. Retrieved 2018-07-13.
  8. "Bisrakh seeks funds for Ravan temple Purusharth Aradhak". The Times of India. 4 October 2014.

പുസ്തകങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിസ്രാഖ്&oldid=3639117" എന്ന താളിൽനിന്ന് ശേഖരിച്ചത്