പിറന്നാൾ

ഒരാൾ ഒന്നോ അതിലധികമോ വർഷങ്ങൾക്ക് മുമ്പ് ലോകത്ത് പ്രത്യക്ഷപ്പെട്ട ദിവസം
(Birthday എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വ്യക്തി ജനിച്ച ദിവസത്തിലെ നക്ഷത്രവും അപ്പോഴത്തെ മലയാളമാസവും ആസ്പദമാക്കിയാണ് പിറന്നാൾ(പിറന്ന നാൾ) ആഘോഷിക്കുന്നത്. ജനിച്ചതിനു ശേഷം വരുന്ന വർഷങ്ങളിലെ ജന്മമാസവും ജന്മനക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് പിറന്നാളായി ആഘോഷിക്കുന്നത്.

ആഘോഷരീതി

തിരുത്തുക
പരമ്പരാഗതമായി ഇംഗ്ലീഷുകാർ പിറന്നാളാഘോഷത്തിൽ മെഴുകുതിരികൾ കത്തിച്ചുവെക്കുന്നു

പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്. സാധാരണയായി ഒരു വ്യക്തിയുടെ മരണത്തോടെ പിറന്നാളാഘോഷങ്ങൾ നിർത്തുന്നു. പക്ഷേ ചില പ്രശസ്ത വ്യക്തികളുടെ കാര്യത്തിൽ ഈ രീതിയിൽ മാറ്റം വരുത്തുന്നുണ്ട്. ഉദാഹരണത്തിന്, ഷേക്സ്‌പിയർ തന്റെ അമ്പത്തിരണ്ടാം വയസ്സിൽ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ പിറന്നാളുകൾ ആഘോഷിച്ചുപോരുന്നു.

ചില മതങ്ങൾ മതസ്ഥാപകരുടെ ജന്മദിനം ആഘോഷിക്കാറുണ്ട്. ബുദ്ധമത വിശ്വാസികൾ ബുദ്ധന്റെ ജന്മദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. അതു പോലെത്തന്നെ ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ്സും ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്നു. എന്നാൽ ചില മതക്കാർ, ഉദാഹരണത്തിന് യഹോവയുടെ സാക്ഷികൾ, പിറന്നാളുകൾ ആഘോഷിക്കുന്ന പതിവില്ല.[1]

ജന്മദിനവും പിറന്നാളും

തിരുത്തുക

എപ്പോളും നമുക്ക് സംശയം ഉളവാക്കുന്ന രണ്ടു വാക്കുകൾ ആണ് ജന്മദിനവും പിറന്നാളും. ജന്മദിനം എന്നത് ജനിച്ച ദിവസത്തെ ആസ്പദമാക്കിയാണ്. എന്നാൽ പിറന്നാൾ എന്നത് ജനിച്ച ദിവസത്തിലെ നക്ഷത്രത്തെ ആസ്പദമാക്കിയാണ് ആചരിക്കുക.

  1. The Watchtower states, in the Reasoning book: "Do Bible references to birthday celebrations put them in a favorable light? The Bible makes only two references to such celebrations...Jehovah's Witnesses take note that God's Word reports unfavorably about birthday celebrations and so shun these." (Reasoning from the Scriptures, pp. 68–69).
"https://ml.wikipedia.org/w/index.php?title=പിറന്നാൾ&oldid=2828807" എന്ന താളിൽനിന്ന് ശേഖരിച്ചത്