ബൈഫോക്കൽ ലെൻസ്

(Bifocals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദൂരക്കാഴ്ചയ്ക്കും അടുത്തു കാഴ്ചക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന, ഒരു ലെൻസിൽ തന്നെ രണ്ട് വ്യത്യസ്ത ഒപ്റ്റിക്കൽ പവറുകളുള്ള കണ്ണടകളാണ് ബൈഫോക്കൽ ലെൻസ് അല്ലെങ്കിൽ ചുരുക്കി ബൈഫോക്കലുകൾ എന്ന് അറിയപ്പെടുന്നത്. ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, കൂടാതെ / അല്ലെങ്കിൽ അസ്റ്റിഗ്മാറ്റിസം എന്നിവയ്‌ക്ക് ഒപ്പം വെള്ളെഴുത്തിന് കൂടി തിരുത്തൽ ആവശ്യമുള്ള ആളുകൾക്ക് ബൈഫോക്കലുകൾ സാധാരണയായി നിർദ്ദേശിക്കപ്പെടുന്നു.

ബൈഫോക്കൽ ലെൻസ്
വ്യത്യസ്ഥ ലെൻസുകളുള്ള ബൈഫോക്കലുകൾ

ചരിത്രം

തിരുത്തുക

ബൈഫോക്കലുകൾ കണ്ടെത്തിയത് ബെഞ്ചമിൻ ഫ്രാങ്ക്ലിനാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ മറ്റുള്ളവർ അതിന് മുമ്പ് തന്നെ ഇത് കണ്ടെത്തിയെന്ന് സൂചിപ്പിക്കുന്ന ചില തെളിവുകൾ ചരിത്രകാരന്മാർ ഹാജരാക്കിയിട്ടുണ്ട്; എന്നിരുന്നാലും, ജോർജ്ജ് വാട്‌ലിയും ഗസറ്റ് ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്സ് എഡിറ്റർ ജോൺ ഫെന്നോയും തബൈഫോക്കലുകൾമ്മിലുള്ള ഒരു കത്തിടപാടുകൾ സൂചിപ്പിക്കുന്നത് ഫ്രാങ്ക്ലിൻ വാസ്തവത്തിൽ ആദ്യം കരുതിയിരുന്നതിനേക്കാൾ 50 വർഷം മുമ്പ് തന്നെ ബൈഫോക്കലുകൾ കണ്ടുപിടിച്ചിട്ടുണ്ടാവാമെന്നാണ്. [1] ഇതൊക്കെയാണെങ്കിലും, കോളേജ് ഓഫ് ഒപ്‌റ്റോമെട്രിസ്റ്റ് നിഗമനം ഇതാണ്:

കൂടുതൽ തെളിവുകൾ പുറത്തുവന്നില്ലെങ്കിൽ, സ്പ്ലിറ്റ് ബൈഫോക്കൽ ധരിച്ച ആദ്യത്തെ ആളുകളിൽ ഒരാളാണ് ഫ്രാങ്ക്ലിൻ എന്നും അവ ധരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് ആദ്യകാലത്തുതന്നെ ഈ തരവുമായി ബന്ധപ്പെടാൻ കാരണമായി എന്നും നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇത് അതിന്റെ ജനപ്രീതിക്ക് വളരെയധികം സഹായിച്ചു. തെളിവുകൾ സൂചിപ്പിക്കുന്നത്, ഇത്തരത്തിലുള്ള ലെൻസുകൾ ഓർഡർ ചെയ്യാൻ അദ്ദേഹം ശ്രമിച്ചപ്പോൾ ലണ്ടൻ ഒപ്റ്റീഷ്യൻമാർക്ക് അവ ഇതിനകം പരിചയമുണ്ടായിരുന്നു എന്നാണ്. 1760 മുതൽ ഫ്രാങ്ക്ളിന്റെ ബ്രിട്ടീഷ് ചങ്ങാതിമാരുടെ കൂട്ടത്തിലെ മറ്റ് അംഗങ്ങൾ അവ നേരത്തെ ധരിച്ചിരിക്കാം, പക്ഷേ വിഭജിച്ച ബൈഫോക്കൽ ലെൻസുകൾക്ക് പ്രശസ്തനായ ഒരു കണ്ടുപിടുത്തക്കാരൻ ഉണ്ടായിരുന്നു എന്നത് തികച്ചും അനിശ്ചിതത്വത്തിലാണ് (ഇത് അസംഭവ്യമാണോ?) [2]

പല കണ്ടുപിടുത്തങ്ങളും ഒന്നിൽ കൂടുതൽ വ്യക്തികൾ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ബൈഫോക്കലുകളുടെ കണ്ടുപിടുത്തം അത്തരമൊരു സാഹചര്യമായിരിക്കാം.

ട്രൈഫോക്കൽ ലെൻസുകളുടെ ഉപജ്ഞാതാവായ ജോൺ ഐസക് ഹോക്കിൻസ് 1824 ൽ ബൈഫോക്കൽസ് എന്ന പദം ഉപയോഗിക്കുകയും ബൈഫോക്കൽ കണ്ടെത്തിയതിൻ്റെ ക്രെഡിറ്റ് ബെഞ്ചമിൻ ഫ്രാങ്ക്ലിന് നൽകുകയും ചെയ്തു.

പ്രോഗ്രസീവ് ലെൻസുകളുടെ മുൻഗാമിയായ ആദ്യത്തെ സീംലെസ് അല്ലെങ്കിൽ "അദൃശ്യ" ബൈഫോക്കൽ 1955 ൽ യംഗർ ഒപ്റ്റിക്സിലെ ഇർ‌വിംഗ് റിപ്സ് സൃഷ്ടിച്ചു. ഹോവാർഡ് ഡി. ബീച്ചിന്റെ 1946 ലെ "ബ്ലെൻഡഡ് ലെൻസുകൾ", [3] [4] ഓ'കോണറിന്റെ "അൾടെക്സ്" ലെൻസ്, [5] 1837 ലെ, ഐസക് ഷ്നൈറ്റ്മാന്റെ സിംഗിൾ-പീസ് ബൈഫോക്കൽ ലെൻസ് എന്നിവയാണ് സീംലെസ് ലെൻസുകളുടെ മുൻഗാമികൾ. [6]

നിർമ്മാണം

തിരുത്തുക

ഒറിജിനൽ ബൈഫോക്കലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഫ്രെയിമിന്റെ താഴത്തെ പകുതിയിൽ കൂടുതൽ പവർ ഉള്ള കോൺവെക്സ് ലെൻസുകളും (അടുത്ത കാഴ്ചയ്ക്കായി) മുകളിൽ ദൂര കാഴ്ച്ചയ്ക്കുള്ള കുറഞ്ഞ പവർ കോൺവെക്സ് ലെൻസുകളും ഉപയോഗിച്ചാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ രണ്ട് വ്യത്യസ്ത ലെൻസുകൾ പകുതിയായി മുറിച്ച് ഫ്രെയിമിൽ ഒന്നിച്ചു ചേർത്തു ഉപയോഗിക്കുകയായിരുന്നു. രണ്ട് പകുതി ലെൻസുകൾ ഒരൊറ്റ ഫ്രെയിമിലേക്ക് മൗണ്ട് ചെയ്യുന്നത് സങ്കീർണമായതിനാൽ അത്തരം കണ്ണടകൾ ദുർബലമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലെൻസുകളുടെ ഭാഗങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള ഒരു രീതി ലൂയിസ് ഡി വെക്കർ വികസിപ്പിച്ചെടുത്തു, 1908 ൽ ജൂനിയർ ജോൺ എൽ. ബോർഷ് ഇതിന് പേറ്റന്റ് നേടി. ഒരു പ്രൈമറി ലെൻസിലേക്ക് ഒരു വായനയ്ക്കായുള്ള ലെൻസ് ഭാഗം (റീഡിങ്ങ്‌ സെഗ്മെൻ്റ്) വാർത്തെടുത്താണ് ഇന്ന് മിക്ക ബൈഫോക്കലുകളും സൃഷ്ടിച്ചിരിക്കുന്നത്. വിവിധ രൂപത്തിലും വലുപ്പത്തിലും ഉള്ള റീഡിങ്ങ് സെഗ്മെൻ്റ് ഉള്ള കണ്ണടകൾ ഇന്ന് ലഭ്യമാണ്.

പ്രശ്നങ്ങൾ

തിരുത്തുക

ബൈഫോക്കലുകൾ ധരിക്കുന്ന ചിലർക്ക് തലവേദനയ്ക്കും തലകറക്കത്തിനും കാരണമാകും.  ബൈഫോക്കലുകളുടെ വായനക്കുള്ള ഭാഗം ചെറുതായതിനാൽ കണ്ണുമായി പൊരുത്തപ്പെട്ടുവരാൻ കുറച്ച് സമയമെടുക്കും.  കമ്പ്യൂട്ടർ മോണിറ്ററുകൾ സാധാരണയായി ഉപയോക്താക്കൾക്ക് മുന്നിൽ വായിക്കുന്നതിനെക്കാൾ കുറച്ച് ഉയരത്തിൽ ഉള്ളത് കാരണം ഇത് പേശികളുടെ തളർച്ചയ്ക്ക് കാരണമാകുകയും കഴുത്ത് വേദന പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.  ട്രൈഫോക്കൽ ലെൻസുകളുടെയൊ പ്രോഗ്രസ്സീവ് ലെൻസുകളുടെയോ ഉപയോഗത്തിലൂടെയോ കമ്പ്യൂട്ടർ ഉപയോക്താക്കൾക്കായി മാത്രമുള്ള മോണോഫോക്കൽ ലെൻസുകളുടെ ഉപയോഗത്തിലൂടെയോ ഈ പ്രശ്‌നം ലഘൂകരിക്കുന്നു.

നിലവിലെ ബൈഫോക്കലുകളിലെ പരിമിതമായ കാഴ്ച മണ്ഡലം എന്ന പ്രശ്നം ഇല്ലാതാക്കാനുള്ള ശ്രമത്തിൽ ഗവേഷണം തുടരുന്നു. പുതിയ മെറ്റീരിയലുകളും സാങ്കേതികവിദ്യകളും ഒരു ലെൻസിന്റെ ഒപ്റ്റിക്കൽ പവർ ക്രമീകരിക്കാൻ കഴിയുന്ന ഒരു രീതി വികസിപ്പിച്ചിട്ടുണ്ട്. രണ്ട് ഗ്ലാസ് സബ്സ്റ്റേറ്റുകൾക്കിടയിൽ ഉൾപ്പെടുത്തിയ ലിക്വിഡ് ക്രിസ്റ്റൽ ലെയർ ഉപയോഗിച്ച് ഗവേഷകർ അത്തരമൊരു ലെൻസ് നിർമ്മിച്ചിട്ടുണ്ട്.

ജന്തുലോകത്തിലെ ബൈഫോക്കലുകൾ

തിരുത്തുക

ഡൈവിംഗ് ബീറ്റിൽ തെർമോനെക്ടസ് മാർമോററ്റസിന്റെ ജല ലാർവ ഘട്ടത്തിൽ അതിന്റെ പ്രധാന കാഴ്ചയിൽ, അടുത്തും ദൂരത്തും ഉള്ള കാഴ്ചകൾക്ക് രണ്ട് റെറ്റിനകളും രണ്ട് വ്യത്യസ്ത ഫോക്കൽ പ്ലെയിനുകളും (ബൈഫോക്കലുകളുടെ രീതിയിൽ) ഉണ്ട്. ഇത് എളുപ്പവും കാര്യക്ഷമവുമായ ഇര (കൂടുതലും കൊതുക് ലാർവകൾ) പിടിക്കലിന് അവയെ സഹായിക്കുന്നു. ജന്തു ലോകത്ത് ആദ്യമായി റെക്കോർഡുചെയ്‌ത ബൈഫോക്കൽ സാങ്കേതികവിദ്യയാണിത്.[7]

  1. Letocha, Charles E. (November 1990). "The invention and early manufacture of bifocals". Survey of Ophthalmology. 35 (3): 226–35. doi:10.1016/0039-6257(90)90092-A. PMID 2274850.
  2. The College of Optometrists. "The 'Inventor' of Bifocals?". Archived from the original on 2011-06-13.
  3. Clinical Optics, p. 276, by Troy E. Fannin and Theodore Grosvenor; published 2013 by Butterworth–Heinemann
  4. Encyclopedia of New York State, p. 123, by Peter Eisenstadt, published 2005 by Syracuse University Press
  5. Borish's Clinical Refraction, p 1109, by William J. Benjamin; published 2006 by Elsevier Health Publishing
  6. Borish's Clinical Refraction, p 1108 by William J. Benjamin; published 2006 by Elsevier Health Publishing
  7. Dawn Fuller (duly edited) (24 August 2010). "Bug With Bifocals Baffles Biologists". ScienceDaily. ScienceDaily LLC. Archived from the original on 25 August 2010. Retrieved 25 August 2010. {{cite web}}: |last= has generic name (help)

ഉറവിടങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബൈഫോക്കൽ_ലെൻസ്&oldid=4083256" എന്ന താളിൽനിന്ന് ശേഖരിച്ചത്