സൈക്കിൾ

(Bicycle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യാധ്വാനത്തിലൂടെ പെഡലുകളുപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനമാണ് സൈക്കിൾ (ചവിട്ടുവണ്ടി) അല്ലെങ്കിൽ ബൈസിക്കിൾ . സൈക്കിൾ ഓടിക്കുന്ന വ്യക്തിയെ സൈക്കിളിസ്റ്റ് എന്നാണ് പറയുക.

ഏറ്റവും പ്രശ്തമായ സൈക്കിൾ മോഡലും, ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൈക്കിളലാണ് ചൈനീസ് ഫ്ലൈയിംഗ് പീജിയൺ, ഏകദശം 500 മില്ല്യൺ ഫ്ലൈയിംഗ് പീജിയൺ സൈക്കിളുകളാണ് നിർമ്മിച്ചത്[1]

19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്, 21-ാം നൂറ്റാണ്ടായതോടെ സൈക്കിളിന്റെ പ്രചാരം മൂർദ്ധന്യത്തിലെത്തി.ഏകദേശം ഒരു  ബില്ല്യൺ സൈക്കിളുകളാണ് ഇപ്പോഴത്തെ ഉൽപാദനം..[1][2][3] ഇത് കാറുകളേയും, മറ്റ് വാഹനങ്ങളുടേയെല്ലാം എണ്ണത്തേക്കാൾ കൂടുതലാണ്. വിവിധ മേഖലകളിലെ ജനകീയമായ ഗതാതഗ രീതിയായി സൈക്കിൾ മാറി.[4][5][6] സൈക്കിളിന്റെ വിവിധ മോഡലുകൾ പുറത്തിറങ്ങി, കളിപ്പാട്ടമെന്ന രീതിയിലും, വ്യായാമം ചെയ്യാനുള്ള ഉപാധിയായും, മിലിറ്ററി ഉപയോഗത്തിനും, സൈക്കിൾ റൈസിംഗിനുമായി വിവിധ മോഡലുകൾ ജനിച്ചു.

1885 ൽ ചങ്ങലകളിലൂടെ പ്രവർത്തിക്കുന്ന സൈക്കിൾ വന്നതോടെ സൈക്കിളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. ഉത്പാദന പദാർത്ഥങ്ങളുടെ മികവ് വർദ്ധിക്കുകയും, ഡിസൈനുകൾ കമ്പ്യൂട്ടറൈസഡ് ആകുകയുയം ചെയ്തു. ഇത് സൈക്കിൾ നിർമ്മാണം വ്യാപിക്കാൻ കാരണമായി.

സൈക്കിൾ സാമൂഹ്യമായും സാംസ്കമായും ആധുനിക സമൂഹത്തെ സ്വാധീനിച്ചു.  ഓട്ടോമൊബൈൽ നിർമ്മാണ രംഗത്ത് ഈ സ്വാധീനം നിർണ്ണായകമായിരുന്നു. പല വാഹന ഭാഗങ്ങളുടേയും മാതൃകകൾ സൈക്കിളുകളിൽ നിന്ന് സ്വീകരിച്ചു, പ്രധാനമായും  ബാളുകൾ, ടയറുകൾ, ചങ്ങലകൊണ്ട് മുൻപോട്ട് നീങ്ങുന്ന മെക്കാനിസം, വീലുകൾ തുടങ്ങിയവ.[7]

വിജ്ഞാനശാസ്ത്രം

തിരുത്തുക

ചാമ്പ്സ് എലിസീസ്, ബോയിസസ് ഡി ബോലുഗ്നെ എന്നിവയിലെ ബൈസൈക്കിൾസ്, ട്രൈസൈക്കിൾസ് എന്നിവയെ വിവരിക്കാനാണ്  ബൈസൈക്കിൾ എന്ന പദം 1868ൽ ദി ഡെയിലി ന്യൂസിൽ  ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. [8] 1847 ൽ ഒരു ഫ്രഞ്ച് മാഗസിനിൽ, ഒരു ഇരുചക്ര വാഹനത്തെ വിവരിക്കാനായിരുന്നു ബൈസൈക്കിൾ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.[8] സൈക്കിൾ വെലോസിപ്പെഡെ എന്നീ വാക്കുകൾ സൈക്കിളിന്റെ കാലത്തോടനുബന്ധിച്ച് ഉണ്ടായ മാറ്റത്തിനെ കാണിക്കാനാണ് ഉപയോഗിക്കുന്നത്.[8][9]

ബൈക്ക്, [10] പുഷ്ബൈക്ക്, [11] പെഡൽ സൈക്കിൾ, [12] സൈക്കിൾ [13] എന്നും ബൈസൈക്കിളിനെ പറയുന്നു.

ചരിത്രം

തിരുത്തുക
 
ഇരു ചക്രമുള്ള സൈക്കിളിന്റെ ആദിമ രൂപം. മരകൊണ്ടു നിർമ്മിച്ച ഡ്രൈസൈൻ (1820 കാലഘട്ടം)

ഡ്രൈസിയെന്നെ അല്ലെങ്കിൽ ലോഫ്മഷീൻ എന്നറിയപ്പെടുന്ന ദാന്തി ഹോഴ്സ്  ആയിരുന്നു മനുഷ്യന്റെ ആദ്യ ഇരുചക്ര വാഹനം. ഇത് നിർമ്മിച്ചത് ബാരൺ കാൾ വോൺ ഡ്രൈയിസ് ആയിരുന്നു. ആധൂനിക സൈക്കിൾ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. 1817 ഒരു വേനലിന് മാൻഹിമിലും, 1818 -ന് പാരീസിലുമായി ഡ്രെയിസ് തന്റെ കണ്ടുപിടിത്തം പൊതുവായി അവതരിപ്പിച്ചു.[14] ഏകദേശം കിടക്കുന്ന രീതിയിൽ ഇരിക്കുന്നതുപോലെ നേർദിശയിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങളെ മുൻപോട്ട് തള്ളുന്നതിലൂടെയാണ് ഈ ഇരുചക്രത്തെ ഓട്ടിക്കുന്നത്.[14]

 
വെലോസിപ്പെഡ യിൽ മിച്ചോക്സിന്റെ പുത്രൻ, 1868

ഇരുചക്രമുള്ള ആദ്യ യന്ത്രവൽക്കരിച്ച വാഹനം നിർമ്മിച്ചത് ഒരു സ്കോട്ടിഷ്  ആയുധനിർമ്മിക്കുന്നയാളായിരുന്ന ക്രിക്പാട്രിക് മകമില്ലൻ ആയിരുന്നു. 1839 -ലായിരുന്നു അദ്ദേഹം ഇത് നിർമ്മിച്ചത്. ഒപ്പം തന്റെ ഈ വാഹനം കൊണ്ടുണ്ടായ ഒരു അപകടത്തേക്കുറിച്ച് അന്നത്തെ ഒരു പത്രത്തിൽ വന്നിരുന്നു. ഒരു പ്രത്യേക തരം ഡിസൈനുള്ള ഒരു വാഹനത്തിൽ ഒരാൾ ഒരു പെൺകുട്ടിയെ ഇടിച്ചു എന്നായിരുന്നു വാർത്ത.[15][not in citation given]


1860 ന് മുമ്പായി ഫ്രെഞ്ചുകാരായ പിയറെ മിചോക്സും, പിയറെ ലാല്ലെമെന്റും ചേർന്ന് മുൻവശത്തെ ടയറുകളിൽ രണ്ട് പെഡലുകൾ നൽകികൊണ്ടുള്ള സൈക്കിളിന്റെ പുതിയ രൂപം പുറത്തിറക്കി. വെലോസിപ്പെഡെ എന്നാണ് അതിനെ പേരിട്ടത്. അതിനുമുമ്പ് മറ്റൊരു ഫ്രഞ്ച്കാരനായ ഡോഗ്ലസ് ഗ്രാസ്സോ ഇതേ രീതി സൈക്കിളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയും പരാജയപ്പെടുകയുമാണ് ചെയ്തത്. പിന്നീട് മുൻവശത്ത് പെഡലുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ സൈക്കിളുകൾ നിർമ്മിക്കപ്പെട്ടു, അതിലെ പ്രശസ്തമായ വെലോസിപ്പെഡെ സ്കോട്ടിഷുകാരനായ തോമസ് മക്കാലിന്റേതായിരുന്നു. 1869 -ലായിരുന്നു അദ്ദേഹമത് നിർമ്മിച്ചത്. അതേ വർഷങ്ങളിലായി ടയറുകൾ വയറുകളാൽ ബന്ധിക്കപ്പെട്ട സൈക്കിളിന്റെ പേറ്റന്റ് പാരീസിലെ യൂജിനെ മേയർ സ്വന്തമാക്കി.[16] മരവും, ഇരുമ്പും കൊണ്ട് നിർമ്മിച്ചതായിരുന്നു ഫ്രെഞ്ച് വോലോസിപ്പെഡെ എന്നറിയപ്പെട്ടത് (ചരിത്രപരമായി ഇതായിരുന്നു സാധാരണ സൈക്കിൾ എന്നറിയപ്പെട്ടത്, അതുപോലെ ഒന്ന് അത് മാത്രാമായിരുന്നു.). ഇതിലൂടെ റബർ ചയറുകൾക്കൊപ്പം ഇരുമ്പുകൊണ്ടുള്ള വീലുകളും അവതരിപ്പിച്ചു. പക്ഷെ ഉയരം കൂടിയ സീറ്റിന്റെ രീതിയും, തുടർച്ചയില്ലാത്ത തുല്യമല്ലാത്ത ഭാരത്തിന്റെ വിതരണവും കാരണം ഇത്തരം സൈക്കിളുകൾ ഓടിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. 1868 -ന് റൗളി ടേർണർ ഒരു മിച്ചോക്സ് സൈക്കിളിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരികയും, തന്റെ അമ്മാവനായ ജോസെയ് ടേർണറും, തന്റെ ബിസിനസ്സ് പാർട്ടണറായ ജെയിംസ് സ്റ്റാർലിയുമായി ചേർന്ന് "കോവെന്റ്രി മോഡൽ" എന്ന് പേരിൽ ആദ്യത്തെ ബ്രിട്ടനിലെ സൈക്കിൾ ഫാക്ടറി ആരംഭിച്ചു.[17]


 
ആദ്യത്തെ ആധൂനിക സൈക്കിളിന്റെ മോഡൽ. ഡൺലോപ്പിന്റെ ടയറുകൾ 1888 -ലാണ് സൈക്കിളുകളിൽ ഘടിപ്പിച്ചത്.

മുൻവശത്തെ വ്യാസം കുറച്ചുകൊണ്ടും, സീറ്റ് പിന്നീലേക്ക് താഴ്ത്തിക്കൊണ്ടും നിലവിലുള്ള സൈക്കിളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡ്വാർഫ് ഓർഡിനറി പറഞ്ഞു. പക്ഷെ എന്നിരുന്നാലും പെഡലും, സ്റ്റീയറിംഗും രണ്ടും മുൻവശത്തെ ടയറിലുള്ളത് വലിയൊരു പ്രശ്നമായി തന്നെ തുടർന്നു. പക്ഷെ ഇംഗ്ലണ്ടുകാരനായ ജെ.കെ സ്റ്റാർലി  യും, ജെ.എച്ചച് ലോസണും, ഷെർഗോൾഡും ചേർന്ന് പെഡൽ പിന്നിലേക്കാക്കുകയും, ചങ്ങലകൾ ഉപയോഗിച്ചുകൊണ്ടുള്ള സൈക്കിൾ പുറത്തിറക്കുകയും ചെയ്തതോടെ അ വലിയ പ്രശ്നത്തിനും പരിഹാരമായി. ഇത്തരം സൈക്കിളുകളാണ് സേഫ്റ്റി ബൈസൈക്കിൾ എന്ന് അറിയപ്പെട്ടത്. 1885 -ലെ സ്റ്റാർലി നിർമ്മിച്ച റോവറായിരുന്നു ആദ്യത്തെ ആധൂനിക സൈക്കിളായി അറിയപ്പെട്ടത്. [18]പിന്നീട് അതിൽ സീറ്റിനുള്ള ട്യൂബുകളും, ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമുകളും  നൽകിക്കൊണ്ട് സൈക്കിളുകളെ പരിഷ്കരിച്ചു.

 
ജോൺ ബോയ്ഡ് ഡ

തുടർന്ന് സൈക്കിളുകളിൽ യാത്രാ സുഖത്തിനായി പല മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടു. 1890 കൾ സൈക്കിളിന്റെ സുവർണ കാലഘട്ടമായിരുന്നു. 1888 -ൽ ജോൺ ബോയ്ഡ് ഡൺലോപ്പ് ആദ്യത്തെ മികവുറ്റ ടയറുകൾ സൈക്കിളുകളിൽ ഘടിപ്പിച്ചു, പിന്നീടത് ആളോഹരി പൊതുവായ ടയർ ആയി മാറി..[19][20] തുടർന്ന് മുൻവശത്ത് വീലുകൾ പ്രത്യക്ഷപ്പെട്ടു. 1890 കളിലെ നിർമ്മാണങ്ങൾ ഇപ്പോഴുള്ള സൈക്കിൾ ബ്രേക്കുകളും (കോസ്റ്റർ ബ്രേക്കുകൾ), ഡിറെയിലർ ഗിയറുകൾ  , കൈകൾകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന വയറുകൾകൊണ്ടുള്ള മെക്കാനിസം എന്നിവയുടെ നിർമ്മാണത്തിലേക്ക് നയിച്ചു. പക്ഷെ വളരെ പതുക്കെയാണ് അവയൊക്കെ സാധാരണ സൈക്കിളുകളിലേക്ക് വ്യാപിച്ചത്.[21]

ലംബദിശയിലുള്ള പെഡലുകളും, ലോക്കിങ്ങ് ഹബുകളും  ഉൾപ്പെടുത്തിയ സ്വിയെ വെലോസിപ്പെഡെ 1892 -ൽ സ്വീഡിഷ് എഞ്ചിനീയർമാരായ ഫ്രെഡ്രിക് ല്ജങ്ങ്സ്റ്റോമും ബിർഗർ ല്ജങ്ങ്സ്റ്റോമുമാണ് നിർമ്മിച്ചത്. ഇത് വേൾഡ് ഫെയർ വളരെ ആകർഷകമായ ഒന്നായിരുന്നു. പിന്നീട്  ഇത്തരം സൈക്കിളുകൾ വളരെ കുറച്ച് നിർമ്മിക്കപ്പെട്ടു.


 
നാഷ്ണൽ മ്യൂസിയം ഓഫ് സ്കോട്ട്ലാന്റിൽ സൈക്ക്ലിംഗ് ടൂറിംഗ് ക്ലബിന്റെ ചിഹ്നം പ്രദർശനത്തിന് വച്ചിരിക്കുന്നു.

1870 കളിൽ വീണ്ടും മറ്റു പല സൈക്ക്ലിങ് ക്ലബുകളും ഉണ്ടായി. കാറുകൾ ഇല്ലാത്ത അക്കാലത്ത് അത്തരം ക്ലബുകൾ വളരെ വേഗത്തിൽ പ്രസിദ്ധമായി. നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത്തരം സൈക്കിൾ ക്ലബുകൾ അറ്റ്ലാന്റിക്കിന്റെ ഇരുവശത്തും നിർമ്മിക്കപ്പെട്ടു, സൈക്കിൾ റൈസിംഗ് ജനകീയ വിനോദമായി മാറി. ഇംഗ്ലണ്ടിൽ 1888 -നായിരുന്നു റാലെയ്ഗ് ബൈസൈക്കിൾ കമ്പനി നിർമ്മിക്കപ്പെട്ടത്, പിന്നീട് അത് ലോകത്തെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാണ കമ്പനിയായി മാറി. അവർ രണ്ട് മില്ല്യൺ സൈക്കിളുകളായിരുന്നു ഒരു വർഷത്തിൽ ഉണ്ടാക്കിയിരുന്നത്. [22]

കാറുകൾക്കു മുമ്പ് ഏറ്റവും കൂടുതൽ പൊതു ഗതാതഗത്തിന് ഉപയോഗിച്ചത് സൈക്കിലും, കുതിരവണ്ടിയുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമുണ്ടായ നല്ല റോഡുകൾ ഇത്തരം ഗതാഗത മാർഗ്ഗങ്ങളുടെ വളർച്ചക്ക് കാരണമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ബില്ല്യണിനേക്കാളും സൈക്കിൾ ലോകവ്യാപകമായി പ്രതിവർഷം നിർമ്മിക്കുന്നു. [1][2][3]വളരെ സാധാരണവും, ജനകീയവുമായ ഒരു വാഹനമായിരുന്നു സൈക്കിൾ, അതിലെ ചൈനീസ് ഫ്ലയിംഗ് പീജിയൺ എന്ന സൈക്കിൾ മോഡൽ വളരെ പ്രസിദ്ധമായിരുന്നു, അത്തരം സൈക്കിളുകൾ ലോകത്ത് ഏകദേശം 500 മില്ല്യണുണ്ട്.[1] ഒപ്പം രണ്ടാമത്തെ നിലയിൽ നിൽക്കുന്നത് ഹോണ്ടാ സൂപ്പർ ക്ലബ് മോട്ടോർസൈക്കിളാണ്. അത് ഉത്പാദനം 60 മില്ല്യണാണ്. ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട കാറ് ടോയോട്ട കൊറോള യാണ്. 35 മില്ല്യണാണ് അതിന്റെ ഉത്പാദനം.[4][5][6][23]

ഉപയോഗങ്ങൾ

തിരുത്തുക

പണ്ടുകാലങ്ങളേപ്പോലെ ഇന്നുകാലങ്ങളിൽ സൈക്കിളുകൾ വളരെ ഉപകാരപ്രദമായി ഒന്നാണ്. ദൂരങ്ങളിലേക്ക് എത്താനും, ഗതാഗതത്തിനും വ്യായാമത്തിനുമുള്ള നല്ലൊരു ഉപാദിയാണ് സൈക്കിൾ. ജോലി സ്ഥലങ്ങളിൽ കത്തുകൾ കൊണ്ടെത്തിക്കാനും,പോലീസ് , ‍ഡ‍െലിവറി സർവീസുകൾ എന്നിവയിലൊക്കേയും സൈക്കിൾ സഹായത്തിനുണ്ട്. ആശയവിനിമയത്തിന്, ഉത്പന്നങ്ങൾ കൈമാറാൻ, സംഘത്തിന്റെ ചലനത്തിന്, പട്രോളിന് എന്നിങ്ങനെ മിലിറ്ററി രംഗങ്ങളിലും സൈക്കിൾ ഉപയോഗിച്ച് പോരുന്നു.

സൈക്കിൾ ടൂറുകൾക്ക്, മൗണ്ടെയിൻ ബൈക്കിങ്ങിന്, വ്യായാമത്തിന്, കളിക്കുവാൻ എന്നിവയ്ക്കും സൈക്കിൾ ഉപയോഗിക്കുന്നു. റെയിസിങ്ങ്, ബി.എം.എക്സ് റെയിസിങ്ങ്, ട്രാക്ക് റെയിസിങ്ങ് , ക്രിറ്റീരിയം, റോളർ റെയിസിങ്ങ്, സ്പോർട്ടീവ്സ് , ടൈം ട്രയലുകൾ എന്നിവയക്കെല്ലാം സൈക്കിൾ ഉപയോഗിക്കുന്നു.

വിനോദത്തിനും, സന്തോഷത്തിനും സൈക്കിൾ ഉപയോഗിക്കാം. ആർട്ടിസ്റ്റിക് സൈക്കിളിങ്ങ് , ഫ്രീസ്റ്റൈൽ ബി.എം.എക്സ് എന്നിവ സൈക്കിൾ വിനോദങ്ങളാണ്.

സാങ്കേതിക വശങ്ങൾ

തിരുത്തുക
 
ഫയർ ഫൈറ്റർ സൈക്കിൾ
 
വളവ് തിരിയുന്ന സൈക്കിളിസ്റ്റ്.
 
ഒരു റെക്കുമ്പന്റ് സൈക്കിൾ
 
കുട്ടികൾക്കായുള്ള ബാലൻസ് സൈക്കിൾ

തുടക്കം മുതൽ തന്നെ സൈക്കിളിന്റെ നിർമ്മാണത്തിലും, അടിസ്ഥാന പ്രവർത്തനങ്ങളൊഴിച്ച് ബാക്കിയുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഡിസൈനുകളിലും, യാത്ര ചെയ്യാനുള്ള സുഖത്തിനായും സൈക്കിളുകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു.

വിവിധതരം സൈക്കിളുകൾ

തിരുത്തുക

വ്യത്യസ്ത രീതിയിൽ സൈക്കിളുകളെ തരംതിരിക്കാം: പ്രവർത്തനത്തിന്റെ, ഇരിക്കുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ, രൂപഘടനയുടെ, ഗിയറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എന്നിങ്ങനെ. യൂടിലിറ്റി സൈക്കിൾ ,മൗണ്ടെയിൻ സൈക്കിളുകൾ, റെയിസിങ്ങ് സൈക്കിളുകൾ, ടൂറിങ്ങ് സൈക്കിളുകൾ, ഹൈബ്രിഡ് സൈക്കിളുകൾ, ക്രൂസർ സൈക്കിളുകൾ, ബി.എം.എക് സൈക്കിളുകൾ , ഫിക്സഡ് ഗിയർ സൈക്കിളുകൾ, നീളം കൂടിയ സൈക്കിളുകൾ, ഫോൾഡിങ്ങ് സൈക്കിളുകൾ, ലോറൈഡർ സൈക്കിളുകൾ, ആംഫിബിയസ് സൈക്കിളുകൾ, കാർഗോ ബൈക്കുകൾ, റെക്കുമ്പെന്റ് സൈക്കിളുകൾ, ഇലക്ട്രിക് സൈക്കിളുകൾ എന്നിവയാണ് പൊതുവായ ഇനങ്ങൾ.

ബലതന്ത്രം

തിരുത്തുക

മുന്നോട്ട് ചലിക്കുമ്പോൾ സൈക്കിൾ നിവർന്നു തന്നെയാണ് നിൽക്കുന്നത്. സ്റ്റീയറിംഗ് ചലിപ്പിക്കുമ്പോൾ വീലുകളിലെ സെന്റർ ഓഫ് മാസ്സിൽ വ്യതിയാനം വരുത്തി ബാലൻസ് ചെയ്യുന്നു. .[24]ഈ സ്റ്റീയറിംഗ് ഓടിക്കുന്ന ആളാണ് നൽകുന്നത്, പക്ഷെ ചിലപ്പോൾ സൈക്കിൾ തന്നെ സ്റ്റിയറിംഗ് നൽകാറുണ്ട്.[25]

വളവുകൾ തിരിയുമ്പോൾ ആ ദിശയിലേക്ക് ഓടിക്കുന്ന ആളുടെ സെന്റർ ഓഫ് മാസ്സും ചരിക്കണം. ഇത്തരത്തിലുള്ള തിരിക്കലിനെയാണ് കൗണ്ടർ സ്റ്റിയറിംഗ് എന്ന് പറയുന്നത്, ഹാന്റിൽബാറിനെ കൈകൾകൊണ്ട് തിരിക്കുകയോ,[26] അല്ലെങ്കിൽ ഓടിക്കുന്ന ആൾ തന്നെ തിരിഞ്ഞോ ഇത് സാധ്യമാക്കാം. [27]

ഷോർട്ട് വീൽബേസ് അല്ലെങ്കിൽ ടാൾ ബൈസൈക്കിൾ എന്നിവയിൽ ബ്രേക്ക് പിടിക്കുമ്പോൾ അതിനനുസൃതമായി സ്റ്റോപ്പിങ്ങ് ഫോഴ്‍സ് മുൻഭാഗത്തിൽ നിർമ്മിക്കുന്നു. ഇത് മുൻവീലിൽ ഒരു രേഖീയമായ തള്ളിന് കാരണമാക്കുന്നു.[28] പെട്ടെന്നുള്ള ബ്രേക്കിൽ പിൻഭാഗം പൊന്തി അപകടങ്ങൾ പറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്, ഈ മാതൃകയെ സ്റ്റോപ്പി എന്നാണ് വിളിക്കുന്നത്. എന്റോ, ഫ്രണ്ട് വീലി എന്നും പറയാറുണ്ട്.

പ്രവർത്തനം

തിരുത്തുക

ജീവശാസ്ത്രപരമായും, യന്ത്രപരമായും, വളരെയധികം കാര്യക്ഷമമായ വാഹനമാണ് സൈക്കിൾ. ഒരു മനുഷ്യൻ‍ യാത്ര ചെയ്യാനായി മാറ്റിവച്ചിരിക്കുന്ന ഊർജ്ജത്തിനെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന മനുഷ്യ പ്രവർത്തിത വാഹനം കൂടിയാണിത്. [29] ഒരു യന്ത്ര കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഊർജ്ജത്തിന്റെ 99% വും പെഡലുകളിൽ‍ നിന്ന് വീലുകളിലേക്ക് നൽകപ്പെടുന്നു. കൂടാതെ ഗിയറിംഗ് മെക്കാനിസം കൂടിയുണ്ടെങ്കിൽ ഇതിന്റെ 10-15% വരെ പ്രവർത്തനഭാരം കുറക്കുന്നു. [30][31]കാർഗോ വെയിറ്റിന്റെ അനുപാതമനുസരിച്ച് മുഴുവൻ ഭാരവും സൈക്കിളിനെ താങ്ങാൻ കഴിയും. ഇതുതന്നെയാണ് കാര്യക്ഷമമായ കാർഗോ ട്രാൻസ്പോർട്ടേഷനും.

ഒരു നിരപ്പിലൂടെ ശരാരശരി വേഗതയിൽ (16-24 km/h) സൈക്കിൾ ഓടിക്കുന്ന ആൾക്ക് അയാൾ നടക്കാൻ ഉപയോഗിക്കുന്ന പ്രവൃത്തിയെ ചെയ്യേണ്ടിവരുന്നുള്ളു. വേഗതയുടെ ഇരട്ടിക്ക് (സ്ക്വെയർ) തുല്യമായ എയർ‍ ഡ്രാഗിന് വേഗത കൂടുന്തോറും കൂടുതൽ ഊർജ്ജം ഔട്ട്പുട്ടായി നൽകേണ്ടിവരുന്നു. സൈക്കിളിൽ ലംബമായി ഇരിക്കുന്ന ആൾ 75% എയർ ഡ്രാഗ് ഉണ്ടാക്കുന്നു. ഏയറോഡൈനാമിക് രീതിയിൽ താഴ്ന്നിരുന്ന് ഇത് കുറക്കാം. എയറോഡൈനാമിക് ഫെയറിങ്ങ് കൊണ്ട് സൈക്കിളിനെ മൂടുക വഴിയും ഇത് കുറക്കാം. സമതലത്തിലൂടെ സൈക്കിളിന്റെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത 144.18 km/h ആണ്.[32]

സൈക്കിൾ ചവിട്ടുന്നതിലൂടെ മനുഷ്യൻ പുറത്തുവിടുന്ന കാർബൺഡൈഓക്സൈഡിന്റെ തോത് ഒരു കാറിൽ നിന്നും ഉണ്ടാകുന്ന കാർബൺഡൈഓക്സൈഡിന്റെ പത്തിലൊരുഭാഗമാണ്.[33]

ഭാഗങ്ങൾ

തിരുത്തുക

ഫ്രെയിം

തിരുത്തുക
 
ഒരു സൈക്കിളിന്റെ ഡയഗ്രാം.

മിക്ക ആധൂനിക സൈക്കിളുകളിലും ചെയിനിന്റെ സഹായത്തിലോടുന്ന ബൈക്കുകളേപ്പോലെ സീറ്റിന് മുകളിൽ നിന്ന് വലത്തോട്ട് നിൽക്കുന്ന ഫ്രെയിമുകൾ കാണാം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇത്തരം സൈക്കിളുകളിൽ മിക്ക ഫ്രെയിമുകളും ഡയമണ്ട് ആകൃതിയിലായിരിക്കും. രണ്ട് ത്രികോണങ്ങളടങ്ങുന്ന ഒരു ചട്ടക്കൂട്: ഫ്രണ്ട് ട്രയാങ്കിളും റിയർ ട്രയാങ്കിളും. ഹെഡ് ട്യൂബ്, ടോപ് ട്യൂബ്, ഡൗൺ ട്യൂബ്, സീറ്റ് ട്യൂബ് എന്നിവയടങ്ങിയതാണ് ഫ്രണ്ട് ട്രയാങ്കിൾ. ഹെഡ് ട്യൂബിൽ അതിനെ സ്വതന്ത്രമായി കറങ്ങാൻ അനുവദിക്കുന്ന ഹെഡ്സെറ്റും, സുഗമമായി സ്റ്റിയറിംഗ് നൽകുന്ന ഫോർക്കുമാണുള്ളത്. ടോപ്പ് ട്യൂബ് ഹെഡ് ട്യൂബിനെ മുകളിലുള്ള സീറ്റ് ട്യൂബിലേക്ക് ബന്ധിപ്പിക്കുന്നു, അതുപോലെ ഡൗൺ ട്യൂബ് ഹെഡ് ട്യൂബിനെ ബോട്ടം ബ്രാക്കെറ്റിലേക്ക് ബന്ധിപ്പിക്കുന്നു. സീറ്റ് ട്യൂബ്, ജോടിയാക്കിയ ചെയിൻ സ്റ്റേയ്സും, സീറ്റ് സ്റ്റേയ്സുമാണ് റിയർ ട്രയാങ്കിളിലുള്ളത്. ചെയിൻ സ്റ്റേയ്കൾ റിയർ ഡ്രോപ്പ്ഒട്ടിലേക്ക് ബോട്ടം ബ്രാക്കെറ്റിനെ ബന്ധിപ്പിച്ചുകൊണ്ട്,(അവിടെയാണ് പിന്നിലെ വീലിന്റെ ആക്സിയലുള്ളത്) ചെയിനിന് സമാന്തരമായി പോകുന്നു. സീറ്റ് ട്യൂബിന്റെ മുകൾ ഭാഗത്തിലാണ് സീറ്റിനെ ബന്ധിപ്പിച്ചിട്ടുള്ളത്.


 
സ്റ്റെപ്പ്ത്രൂ ഫ്രെയിമുള്ള ഒരു ട്രയമ്പ്

സ്ത്രീകളുടെ സൈക്കിളുകളുടെ ഫ്രെയിമുകൾ പണ്ടുമുതലേ ഫ്രെയിമുകളുടെ ടോപ്പ് ട്യൂബ് മുകൾ ഭാഗത്തേക്ക് ബന്ധിപ്പിക്കുകയല്ലാതെ നടുവിലേക്ക് ബന്ധിപ്പിച്ചിരുന്നു, ഫ്രെയിമിന്റെ ഉയരം കുറഞ്ഞതുകൊണ്ട് കയറി ഇരിക്കാനുള്ള ആയാസം കൂടുകയാണ്, പക്ഷെ കൂടുതൽ ഭാരം വഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇതുമൂലം ഫ്രെയിമുകൾ വളയാനുള്ള സാധ്യത കൂടുന്നു. ഇത്തരം ഡിസൈനുകളാണ് സ്റ്റെപ്പ് ത്രൂ ഫ്രെയിമുകൾ എന്ന് വിളിച്ചിരുന്നത്. ഇറക്കമുള്ള ഡ്രെസ്സുകളിടുന്നവർക്കും സൈക്കിൾ ഓടിക്കാൻ പറ്റുന്നു. തുടർന്ന് സ്ത്രീകൾക്കായുള്ള പല സൈക്കിളുകളും ഇത്തരം മോഡലുകൾ സ്വീകരിച്ചു, ഇത്തരം ഡിസൈനുകളിൽ തന്നെ പല വ്യത്യസ്തകളുമുണ്ടാക്കി സൈക്കിളുകൾ പുറത്തിറക്കി. ഫ്രെയിമുകളെ രണ്ട് ചെറിയ ട്യൂബുകളാക്കി പിൻവശത്തിലെ ഫോർക്കുകളിലേക്ക് ബന്ധിപ്പിക്കുന്ന മിക്സ്റ്റെ അതിലൊന്നാണ്. എല്ലാവർക്കും കയറി ഇരിക്കാൻ ഉതകുന്ന ഫ്രെയമിന്റെ രീതിയെക്കുറിച്ച് നല്ല വശങ്ങൾ ഉണ്ടെങ്കിലും സാധാരണ വലിയ ഫ്രെയിം സൈക്കിളുകൾക്ക് ഇത് ഉചിതമായിരുന്നില്ല.

എന്നിരുന്നാലും ഏവർക്കും ഉപയോഗിക്കാൻ പറ്റുമെന്നതുകൊണ്ട് ഇക്കാലങ്ങളിൽ ഇത്തരം സൈക്കിളുകൾ പ്രാതിനിധ്യം നേടിക്കൊണ്ടിരിക്കുന്നു. മുൻകാലങ്ങളിൽ മിക്ക സ്ത്രീകളും നീളൻ‍ കൂടിയ സ്കേർട്ടുകളായിരുന്നു ഇട്ടിരുന്നത്. അതുകൊണ്ടുതന്നെ ഉയരം കുറഞ്ഞ ഫ്രെയിമുകളുള്ള സൈക്കിളുകളായിരുന്നു അവർക്ക് ഉചിതം.

റെക്കുമ്പെന്റ് സൈക്കിളുകൾ എന്നുപേരുള്ള സൈക്കിളുകൾ ഫ്രെയിമുകളുടെ മറ്റൊരു രൂപമാണ്. ഇവ കൂടുതൽ എയറോ ഡൈനാമിക്കാണ്. ഓടിക്കുന്ന ആൾ മുൻവശത്തേക്ക് കൂടുതൽ കുനിഞ്ഞ് സ്റ്റിയറിംഗിനെ സപ്പോർട്ട് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ സൈക്കിൾ ഒരു റെക്കുമ്പെന്റ് സൈക്കിളാണ് , അതുകൊണ്ടുതന്നെ 1934 -ലെ യൂണിയൻ സൈക്കിളിസ്റ്റ് ഇന്റർനാഷ്ണലിൽ ഇത്തരം സൈക്കിളുകളെ നിരോധിച്ചിരുന്നു.[34]

 
1990 കളിലെ ഒരു കാർബൺ ഫൈബർ ട്രെക്ക് വൈ-ഫോയിൽ

പ്ലെയിനുകളേപ്പോലെ പണ്ടുമുതലേ സൈക്കിളുണ്ടാക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ പ്രതീക്ഷിക്കുന്നത് കൂടുതൽ കാഠിന്യവും, കുറഞ്ഞ ഭാരവും എന്ന് അതേ നിയമം തന്നെയാണ്. അന്നും ഇന്നും. 1930 കൾക്ക് ശേഷം ഫ്രെയിമുകൾക്കും, ഉയർന്ന മികവുള്ള യന്ത്രങ്ങളുടെ ഫോർക്കിനും അലുമിനിയവും ഉപയോഗിക്കാൻ തുടങ്ങി. 1980 കളിലെ അലുമിനിയം ഉപയോഗിച്ചുള്ള വെൽഡിംഗ് രീതി സ്റ്റീലുപയോഗിക്കുന്നിടത്തെല്ലാം അലുമിനിയത്തെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന നിലയ്ക്കെത്തിച്ചു. ശേഷം കുറഞ്ഞ ഭാരം കാരണം അലുമിനിയം അലോയ് ഫ്രെയിമുകളും, മറ്റു ഭാഗങ്ങളും വളരെയധികം ജനകീയമായി. ഇപ്പോഴും മിഡ് റെയിഞ്ച് സൈക്കിളുകളിൽ അലുമിനിയം ഫ്രെയിമുകൾ ഉപയോഗിക്കുന്നു. പക്ഷെ വില കൂടിയ സൈക്കിളുകളിൽ കാർബൺ ഫ്രെയിമുകളാണ് ഉപയോഗിക്കുന്നത്. കാരണം കാർബൺ ഫ്രെയിമുകൾ ഭാരം കുറവും ഏത് രൂപവും സ്വകരിക്കാൻ കഴിയുന്ന കഴിവുള്ളതുകൊണ്ട് നിർമ്മാതാക്കൾക്ക് പരുക്കനും, പരുക്കനല്ലാത്തതുമായ ഫ്രെയിമുകൾ ലേ-അപ്പിൽ മാറ്റം വരുത്തി നിർമ്മിക്കൻ കഴിയും എന്നതുകൊണ്ടാആണ്. ഒരുതരത്തിൽ മിക്ക പ്രൊഫഷണൽ സൈക്കിളുകളും കാർബൺ ഫ്രെയിമുകളാമ് ഉപയോഗിക്കുന്നത്. അവക്കാണ് ബലത്തിന് അനുസൃതമായ ഭാരാനുപാതമുള്ളത്. ആധൂനിക കാർ‍ബൺ ഫ്രെയിമുകളുടെ ഭാരം ഒരു കിലോനാണ്.

ടൈറ്റാനിയം , അഡ്വൻസ് അല്ലോയ് എന്നിവയിലും ഫ്രെയിമുകൾ നിർമ്മിക്കുന്നു. മുള എന്ന പ്രകൃതിദത്തമായ ഉത്പന്നത്തിന് ഉയർന്ന ഭാര-ബലാനുപാതവും, പരുക്കവും നൽകാൻ കഴിയുന്നു.[35] 1894 മുതലേ ഇത് ഉപയോഗിച്ചു വരുന്നു.[36]

ഡ്രൈവ്ട്രെയിനും ഗിയറിംഗും

തിരുത്തുക
 
ചെയിനുകൾക്ക് പകരം ഷാഫ്റ്റ് ഡ്രൈവ് ഉപയോഗിച്ചിരിക്കുന്ന സൈക്കിൾ
 
പിൻവശത്തെ സ്പ്രോക്കെറ്റുകളും(കസേറ്റെ എന്നും അറിയപ്പെടുന്നു) , ഡിറെയിലറും
 
ഹബ് ഗിയർ

ക്രാങ്കുകളെ വൃത്താകൃതിയിൽ ചലിപ്പിക്കുന്ന പെഡലുകളിൽ തുടങ്ങുന്നു ഡ്രെൈവ്ട്രെയിനുകൾ, അവ താഴെലുള്ള ബ്രാക്കെറ്റിലേക്ക് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. മിക്ക സൈക്കിളുകളും വീലുകളിലേക്ക് ഊർജ്ജവും, ചലനവും എത്തിക്കാൻ ചെയിനാണ് ഉപയോഗിക്കുന്നത്. പക്ഷെ വളരെ കുറച്ച സൈക്കിളുകൾ മാത്രം ഊർജ്ജ കൈമാറ്റത്തിനായി ഷാഫ്റ്റ് ഡ്രൈവുകൾ , അല്ലെങ്കിൽ പ്രത്യേകതരം ബെൽറ്റുകൾ ഉപയോഗിക്കുന്നു. ഹൈഡ്രോലിക് സൈക്കിളുകളും നിലവിലുണ്ടായിരുന്നു. പക്ഷെ അവയുടെ സങ്കീർണ്ണത കാരണം വർത്തമാനകാലത്ത് കാര്യക്ഷമതയില്ലാ ഒന്നായി മാറി എന്നു മാത്രം.

സൈക്കിൾ ഓടിക്കുന്നയാളുടെ കാലുകുളാണ് സൈക്കിളിനെ വേഗതയിൽ മുന്നോട്ട് നയിക്കുന്നത് എന്നതുകൊണ്ടുന്നതെ ഗിയറിംഗ് സെറ്റുകൾ‍ ഓടിക്കുന്നയാളെ കയറ്റത്തിലും, ഇറക്കത്തിലും, സമതലത്തിലും ഒരേ വേഗത നിലനിർത്താൻ സഹായിക്കുന്നു. പ്രധാന ആവശ്യങ്ങൾക്ക് മൂന്ന് പതിനാല് അനുപാതത്തിൽ ഹബ് ഗിയറുകൾ‍ ഉപയോഗിക്കുന്നു. അവയെല്ലാം കൂടുതൽ കാര്യക്ഷമമായ ഡിറെയിലർ സിസ്റ്റങ്ങളെ ഉപയോഗിക്കുന്നു. ചെയിൻ വ്യത്യസ്ത കോഗുകളിലേക്ക് മാറ്റപ്പെടുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഒരു ഡിറെയിലർ സിസ്റ്റത്തിൽ രണ്ട് ഡിറെയിലറുകൾ അല്ലെങ്കിൽ ഒരു മെക്ക്സും അടങ്ങുന്നു, മുൻവശത്തിൽ ഒന്ന് ചെയിൻ റിങ്ങ് തിരഞ്ഞെടുക്കാനും, പിൻവശത്തിൽ ഒന്ന് സ്പ്രോക്കറ്റ് തിരഞ്ഞെടുക്കാനുമാണ്. മിക്ക ബൈക്കുകളിലും രണ്ടോ മൂന്നോ ചെയിൻ റിങ്ങുകളും, അഞ്ചുതൊട്ട് പതിനൊന്ന് വരെ സ്പ്രോക്കെറ്റുകൾ പിന്നിലുമുണ്ട്. അവയിൽ മുൻവശത്തേയും പിൻവശത്തേയും ഗിയറുകളുടെ എണ്ണത്തിന്റെ ഗുണനത്തിനു തുല്യമായ ഒരു തിയററ്റിക്കൽ ഗിയറുകൾ നിലകൊള്ളുന്നു. യഥാർത്ഥ്യത്തിൽ‍ പിൻവശത്തെ ഒരോ ഗിയറും, മുൻവശത്തെ ഓരോ ഗിയറുമായി പ്രവർത്തിക്കുന്നതുകൊണ്ട് ആകെ ഗിയറുകളേക്കാൾ കുറവായിരിക്കും നിലവിൽ ഉള്ള ഗിയറുകൾ.

ചെയിൻഡ്രൈവിന് പകരം ഉപയോഗിക്കാൻ കഴിയുന്നത് സിൻക്രോണസ് ബെൽറ്റ് ആണ്. ഇവകളിൽ‍ കൂർത്ത പല്ലുകളുണ്ട്, പ്രവർത്തനം ചെയിനുകളുടേത് പോലെതന്നെയാണ്. ഇവ ദീർഘദൂര സൈക്കിളിസ്റ്റുകൾക്കിടയിൽ പ്രസിദ്ധമാണ്. പക്ഷെ ഇവയ്ക്ക് കുറച്ചധികം മെയിന്റനസ് ആവശ്യമുണ്ടെന്ന് മാത്രം. പക്ഷഎ ഇവയെ സ്പ്രോക്കെറ്റുകളുടെ കസേറ്റകൾതോറും മാറ്റാൻ കഴിയില്ല. അതുകൊണ്ടുതന്നെ സിങ്കിൾ സ്പീഡ് , ഹബ് ഗിയർ എന്നിവയിലാണ് ഇവ ഉപയോഗിക്കുന്നത്.

ഓടിക്കുന്ന ആളും, യാത്രയുടെ രീതിയുമനുസരിച്ച് ഗിയറിംഗ് രീതി മാറുന്നു. മൾട്ടി സ്പീഡ് സൈക്കിളുകൾ ആവശ്യത്തിനനുസരിച്ച് ഗിയർ‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നു: ഇറക്കം ഇറങ്ങുമ്പോൾ വലിയ ഗിയറുകളും, സമതലങ്ങളിലൂടെ പോകുമ്പോൾ മീഡിയം ഗിയറും, കയറ്റം കയറുമ്പോൾ ചെറിയ ഗിയറുകൾ ഇടാം. ചെറിയ ഗിയറുകളിൽ പെഡലുകളുടെ ഓരോ വൃത്താകൃത ചലനത്തിനും , കുറഞ്ഞ കറക്കമാണുള്ളത്. ഇതുമൂലം മുകൾഭാഗങ്ങളിലേക്ക്, ഭാരം കൂടുതൽ ഭാരം ചുമക്കുമ്പോൾ, ഏതിർദിശയിലേക്ക് കാറ്റടിക്കുമ്പോൾ കുറ‍ഞ്ഞ ഊർജ്ജംകൊണ്ടുതന്നെ കൂടുതൽ ദൂരം സാധ്യമാക്കുന്നു. ഉയർന്ന ഗിയറുകളിലൂടെ പെ‍ഡലുകളുടെ ചെറിയ കറക്കത്തിലൂടെ കൂടുതൽ ദൂരം സ‍ഞ്ചരിക്കാൻ കഴിയുന്നു. പക്ഷെ ഓരോ കറക്കത്തിനും കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരുന്നു.

ചെയിൻ ഡ്രൈവ് ട്രാൻസ്മിഷനിൽ ക്രാങ്കിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ചെയിൻറിംഗ് ചെയിനിനെ വഹിക്കുന്നു, അവ പിൻഭാഗത്തെ വീലിനെ പിൻഭാഗത്തെ സ്പ്രോക്കെറ്റുകൾ (കസേറ്റെ അല്ലെങ്കിൽ ഫ്രീവീൽ) കൊണ്ട് ചലിപ്പിക്കുന്നു. അവിടെ നാല് ഗിയറിംഗ് ഓപ്ഷനുണ്ട്: ചെയിൻറിങ്ങിനോട് ചേർന്നിരിക്കുന്ന രണ്ട് സ്പീഡ് ഹബ് ഗിയറുകൾ, അതിൽ പതിനൊന്ന് സ്പ്രോക്കെറ്റുകൾ വരെയുണ്ട്, ഹബ് ഗിയർ പിൻവശത്തെ വീലിലാണ് വച്ചിരിക്കുന്നത്. പിൻവശത്തെ ഹബോ അല്ലെങ്കിൽ രണ്ടിൽ കൂടുതൽ സ്പ്രോക്കെറ്റുകളിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന രണ്ടിലധികമുള്ള ചെയിൻറിംഗുകളാണ് സാധാരണ ഓപ്ഷനുകൾ.

സ്റ്റിയറിംഗ്

തിരുത്തുക

ഹെഡ്സെറ്റിനോടൊപ്പം കറങ്ങുന്ന സ്റ്റെമ്മിലൂടെ ഫോർക്കിൽ ഘടിപ്പിച്ചിരിക്കുന്ന് ഹാന്റിൽ‍ബാർ മുൻവശത്തെ വീലുകളെ തിരിക്കുന്നത്. സാധാരണയായി മൂന്ന് രീതിയിലുള്ള ഹാന്റിൽബാറുകൾ ഉണ്ട്. 1970 കളിൽ‍ ഉണ്ടായിരുന്ന അപ്പ്റൈറ്റ് ഹാന്റിൽബാർ അതിലൊന്നാണ്. സൈക്കിൾ ചവിട്ടുന്ന് ആളുടെ വശത്തേക്ക് ഹാന്റിൽബാർ വളഞ്ഞ് നിൽ‍ക്കുന്ന് ഒന്നാണിത്, ആ അറ്റങ്ങളിൽ പിടിക്കാനുള്ള ഗ്രിപ്പുമുണ്ട്. ഡ്രോപ്പ് ഹാന്റിൽബാർ മറ്റൊരു മോഡലാണ്. അവയിൽ മുൻവശത്തെ താഴ്ഭാഗത്തിലേക്ക് വളഞ്ഞു നിൽക്കുന്നു, കൂടുതൽ‍ താഴ്ന്നിരിക്കാൻ പറ്റുന്നതോടെ സൈക്കിൾ ചവിട്ടുന്നയാൾക്ക് കൂടുതൽ എയറോ ഡൈനാമിക്ക് സ്വഭാവം നൽകുകയും കടുതൽ വേഗതയിൽ ചവുട്ടാൻ കഴിയുകയും ചെയ്യുന്നു. ഹാന്റിൽ ബാറിനും ബ്രേക്കിനും കൂടുതൽ ഗ്രിപ്പ് ലഭിക്കുന്നത് ഇത്തരം ഹാന്റിൽബാറിലാണ്. പക്ഷെ മൗണ്ടെയിൻ സൈക്കിളുകളിലെല്ലാം സ്റ്റ്രെയിറ്റ് ഹാന്റിൽ ബാറാണ് ഉപയോഗിക്കുന്നത്. അത്തരം ഹാന്റിൽ‍ബാറുകളുടെ വീതി കൂടുന്തോറും സൈക്കിളിന്റെ സ്റ്റബിലിറ്റിയും കൂടുന്നു.

സീറ്റിംഗ്

തിരുത്തുക
 
സ്ത്രീകൾക്കുവേണ്ടി നിർമ്മിക്കപ്പെട്ട സെല്ലെ സാൻ മാർകോ സാഡിൽ

യാത്രക്കാരെ അനുസരിച്ചുതന്നെയാണ് സാഡിലിനേയും (സീറ്റ്) തിരഞ്ഞെടുക്കുന്നത്, കുറഞ്ഞ ദൂരം മാത്രം യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് കൂടുതൽ കുഷ്യനുള്ള സാഡിലാണ് നല്ലത്, കൂടുതൽ ദൂരം യാത്ര ചെയ്യുന്നവർക്ക് വീതി കുറഞ്ഞവയും, കാരണം വീതി കുറയുമ്പോൾ സൈക്കിൾ ചവിട്ടാനായി കാലിന് കൂടുതൽ ഇടം ലഭിക്കുന്നു എന്നതാണ്. യാത്ര ചെയ്യുന്ന വിധം അനുസരിച്ചാണ് ഇരിക്കാനുള്ള സുഖവും ലഭിക്കുന്നത്. സുഖമമായി യാത്ര ചെയ്യാനുതകുന്ന ഹൈബ്രിഡ് സൈക്കിളുകളിൽ സാഡിലിന്റെ ഉയരം കൂടുതലാണ്. വീതി കൂടുന്തോറും സുഖമമായി യാത്രയും സാധ്യമാകുന്നു. എന്നാൽ റെയിസിംഗ് സൈക്കിളുകളിൽ ‍യാത്രക്കാരൻ കുനിഞ്ഞാണിരിക്കുന്നത്, അതുകൊണ്ടുതന്നെ ചെറിയ സാഡിൽ തന്നെ ധാരാണമാണ്. കൂടാതെ സ്ത്രീ പുരുഷ വ്യത്യാസവും സാഡിലിന്റെ നിർമ്മാണത്തിൽ കാണാം. ലിംഗഭേതത്തിലെ ജൈവശാസ്ത്രവും, ശരീരശാസ്ത്രവും അനുസരിച്ച് സാഡിലിൽ വ്യത്യാസം വരുന്നു. പക്ഷെ മിക്ക സാഡിലുകളും പുരുഷന്മാർക്കായി നിർമ്മിച്ചതാണ്. സസ്പെൻഷനുള്ള സാഡിലുകൾ കൂടുതൽ സുഗമമായി യാത്ര സമ്മാനിക്കുന്നു. നിലത്തുള്ള ആഘാതം അവ ഏറ്റുവാങ്ങുന്നു.

ചില റെക്കുമ്പെന്റ് സൈക്കിളുകളിൽ ചെയർ പോലുള്ള സീറ്റുണ്ട്. ചില യാത്രക്കാർ അത്തരം സീറ്റുകൾ പ്രിഫർ ചെയ്യുന്നു. പ്രധാനമായും, നട്ടെല്ല് , കണങ്കൈ , തൊളുകൾ എന്നിയിടങ്ങളിലൊക്കെ വേദനയുള്ളവർ ഇത്തരം സീറ്റുകൾ തിര‍ഞ്ഞെടുക്കാറുണ്ട്. റെക്കുമ്പെന്റ് സൈക്കിളുകൾക്ക് അണ്ടർ സീറ്റ് അല്ലെങ്കിൽ ഓവർ സീറ്റ് സ്റ്റിയറിംഗും ഉണ്ടാകാറുണ്ട്.

ബ്രേക്കുകൾ

തിരുത്തുക
 
ഷിമാനോ ട്രേഡ്മാർക്ക് എന്നുകൂടി അറിയപ്പെടുന്ന ലീനിയർ പുൾ ബ്രേക്ക്: ഒരു മൗണ്ടെയിൻ ബൈക്കിലുള്ള പിൻവശത്തെ വീലിലുള്ള വി-ബ്രേക്ക്

സൈക്കിൾ ടയറിലെ റിമ്മിൽ മർദ്ദം ചെലുത്തി ചലനത്തെ നിർത്തുന്ന ബ്രേക്കുകളാണ് റിം ബ്രേക്കുകൾ; വീൽഹബ് അല്ലെങ്കിൽ ഡിസ്ക് ബ്രേക്കുകൾ ഉള്ള ഹബിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന പാഡുകൾ റോട്ടറായി വർത്തിക്കുന്ന മെക്കാനിസമാണ് ഹബ് ബ്രേക്കുകൾ. മിക്ക റോഡ് സൈക്കിളുകളും, റിം ബ്രേക്കുകളാണ് ഉപയോഗിക്കുന്നത്. പക്ഷെ ചിലവ ഡിസ്ക് ബ്രേക്കും ഉപയോഗിക്കുന്നു. [37] ഡിസ്ക് ബ്രേക്കുകളാണ് മൗണ്ടെയിൻ സൈക്കിളുകളിൽ ഉള്ളത്.കാരണം അത്തരം സൈക്കിളുകളുടെ പവറും, ഭാരവും, സങ്കീർണതയും കൂടുതലാണ്..[38]

 
മുൻവശത്തെ ഡിസ്ക് ബ്രേക്ക്, അവ ഹബിലേക്കും, സൈക്കിൾ ഫോർക്കിലേക്കും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

കൈകൾ കൊണ്ട് ഓപ്പറേറ്റ് ചെയ്യുന്ന ബ്രേക്കുളിലൂടെ ബ്രേക്ക് ലിവറുകളിലേക്ക് മർദ്ദം ചെലുത്തപ്പെടുന്നു, അത് കേബിളുകളിലൂടെ ഫ്രിക്ഷൻ പാഡുകളിലേക്ക് എത്തുന്നു. അവയാണ് ബ്രേക്കിംഗ് സർഫസിലേക്ക് മർദ്ദം ചെലുത്തുന്നത്. പിൻവശത്തെ ഹബി ബ്രേക്കുകൾ കൈകൾകൊണ്ടോ, അല്ലെങ്കിൽ പെഡലുകൾ ഉപയോഗിച്ചോ നിയന്തിക്കുന്നതാണ്. 1960 കളിൽ നോർത്ത് അമേരിക്കയിൽ ഇത്തരം പെ‍ഡൽ കോസ്റ്റർ ബ്രേക്കുകൾ വളരെയധികം പ്രശസ്തി പിടിച്ചുപറ്റിയിരുന്നു.

ട്രാക്ക് സൈക്കിളുകൾക്ക് പക്ഷെ ബ്രേക്കുകളില്ല, കാരണം അത് ഓടിക്കുന്ന യാത്രക്കാർ ഒരേ ദിശയിലുള്ള ട്രാക്കുളിലൂടെയാണ് പോകുന്നത്. അത്തരം മത്സരങ്ങളിൽ ബ്രേക്കിന്റെ ആവശ്യമില്ല എന്നതുതന്നെ. പക്ഷെ ട്രാക്ക് സൈക്കിൾ റൈഡർമാർക്ക് അവരുടെ സൈക്കിളിന്റെ വേഗത കുറയ്ക്കാൻ കഴിയുന്നു. സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ഗിയറിംഗ് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ അവിടെ ഫ്രീവീൽ എന്ന് മനസ്സിലാക്കാം. ഫ്രീവീൽ ഇല്ലെങ്കിൽ കോസ്റ്റിംഗ് അസാധ്യാമാണ്. അതുകൊണ്ട് പിൻവീൽ ചലിക്കുമ്പോൾ ക്രാങ്കുകളും ചലിക്കപ്പെടുന്നു. വേഗത കുറക്കാനായി പെഡലുകളിൽ പ്രതിരോധം സൃഷ്ടിച്ചാൽ മതി. അത് ഒരു ബ്രേക്കിംഗ് സിസ്റ്റമായി വർത്തിക്കുന്നു. ഇത്തരം ബ്രേക്കിംഗ് സിസ്റ്റങ്ങൾ‍ പിൻവീലുകളെ സംബന്ധിച്ചിരിക്കുന്നു. പക്ഷെ മുൻവശത്തെ ബ്രേക്കുകൾ പോലെ ഫലപ്രദമല്ല.[39]

സസ്പെൻഷൻ

തിരുത്തുക

യാത്രക്കാരനേയും, സൈക്കിളിന്റെ എല്ലാ ഭാഗങ്ങളേയും ഒരുപോലെ താത്കാലികമായി പ്രവർത്തനരഹിതമാക്കുന്ന സിസ്റ്റമോ, ഒരുകൂട്ടം സിസ്റ്റമോ ആണ് സസ്പെൻഷൻ. ഇതിന് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്: സൈക്കിളിനെ നിലത്തോട് എപ്പോഴും സമ്പർക്കം ഉണ്ടാക്കുക, ഇത് മികവുറ്റ നിയന്ത്രണം സാധ്യമാക്കുന്നു. കൂടാതെ കഠിനമായ നിരപ്പിലൂടെയും സുഗമമായ യാത്ര സാധ്യമാക്കുന്നു.

സസ്പനെഷനുകൾ കൂടുതൽ മൗണ്ടെയിൻ സൈക്കിളുകളിലാണ് ഉപയോഗിക്കുന്നത്, പക്ഷെ ഹൈബ്രിഡ് സൈക്കിളുകളും സസ്പെൻഷൻ ഉപയോഗിക്കുന്നു. അവയിൽ സമതലങ്ങളിലെ ചെറിയ സംഘട്ടനങ്ങളെ മറികടക്കാൻ സഹായിക്കുന്നു. റെക്കുമ്പെന്റ് സൈക്കിളുകളിൽ സസ്പെൻഷൻ വളരെ അത്യാവശ്യമായ ഒന്നാണ്. ഒരു അപ്പ്റൈറ്റ് സൈക്കിൾ റൈഡറിന് പെഡലിൽ ചവിട്ടി നിന്ന് സസ്പെൻഷൻ സാധ്യമാക്കാം, പക്ഷെ അത് റെക്കുമ്പെന്റ് സൈക്കിളിൽ സാധ്യമല്ല.

അടിസ്ഥാന മൗണ്ടെയിൻ സൈക്കിളുകളും, ഹൈബ്രി് സൈക്കിളുകളിലും സാധാരണയായി മുൻവശത്ത് സസ്പെൻഷൻ ഉണ്ട്, കൂടുതൽ‍ ആവശ്യങ്ങൾക്കായി ചിലതിലൽ പിൻവശത്തും സസ്പെൻഷൻ കണ്ടുവരുന്നു. റോഡ് സൈക്കിളുകൾക്ക് പക്ഷെ സസ്പെൻഷൻ ഇല്ല.

 
ഒരു റിജിഡ് ഫോർക്കുള്ള മൗണ്ടെയിൻ സൈക്കിൾ

വീലുകളും ടയറുകളും

തിരുത്തുക

വീലുകളെ ഘടിപ്പിക്കുന്ന ഭാഗം ഫോർക്കുകളുടെ അന്ത്യഭാഗങ്ങളിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. രണ്ട് വീലുകളെ വീൽസെറ്റ് എന്നാണ് പറയുന്നത്.

ടയറുകൾ അവയുടെ ഉപയോഗം അനുസരിച്ച് വ്യത്യാസപ്പെടുന്നു. റോഡ് സൈക്കിളുകളിൽ 18 മുതൽ 25 മില്ലിമീറ്റർ വീതിയുള്ള ടയറുകളാണുള്ളത്, അവയിൽ മിക്കതും വളരെ മിനുസമുള്ളതാണ്. ഓഫ്റോഡ് ടയറുകൾക്ക് 38 മുതൽ 64 മി.മീ (1.5 മുതൽ 2.5 ഇഞ്ച്) വീതിയുണ്ട്, അവയ്ക്ക് കൂടുതൽ ചളി യും വഴുക്കലുമുള്ള ഇടങ്ങളിലും ഗ്രിപ്പ് നിലനിർത്താൻ കഴിയുന്നു.

ഘടകഭാഗങ്ങൾ

തിരുത്തുക
 
മുൻവശങ്ങളിലും, പിൻവശങ്ങളിലുമായി റാക്കുകളും, മഡ് ഗാർഡും, കുപ്പിവെള്ളം വയ്ക്കാനുതകുന്ന അറകളും, പാനിയറുകളും, ഹാന്റിൽബാർ ബാഗും ഘടിപ്പിച്ചിരിക്കുന്ന ഒരു ടൂറിസ്റ്റ് സൈക്കിൾ

സ്പോർട്ട്സ് സൈക്കിളുകളിൽ അത്യാവശ്യമല്ലാത്തതും, എന്നാൽ‍ സ്റ്റാന്റാർഡ് സൈക്കിളുകളിൽ അവയുടെ ഉപകാരവും, മികവും വർദ്ധിപ്പിക്കാനുതകുന്ന ഭാഗങ്ങളാണ് ഇവിടെ സൈക്കിളിന്റെ ഘടകഭാഗങ്ങൾ(Accessories). നനവുള്ള , ചളിയുള്ള പാതകളിലൂടെ പോകുമ്പോൾ , നനവും, ചളിയും യാത്രാക്കാരിലേക്ക് തെറിക്കാതെ നോക്കുന്ന ഭാഗങ്ങളാണ് ഫെന്ററുകൾ‍ അല്ലെങ്കിൽ മഡ്ഗാർഡുകൾ. സൈക്കിളുകളെ ഒരു സ്ഥലത്ത് നിർത്തി പാർക്ക് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് കിക്ക് സ്റ്റാന്റുകൾ. ലോക്കുകൾ സൈക്കിളിനെ മോഷണം പോകാതെ പൂട്ടിവയ്ക്കുന്നു. മുൻവശത്ത് ഘടിപ്പിക്കാൻ പറ്റുന്ന കൊട്ടകൾ സാധനങ്ങൾ വഹിച്ചുകൊണ്ടുപോകുന്നത് കൂടുതൽ എളുപ്പത്തിലാക്കുന്നു. രക്ഷിതാക്കൾ കുട്ടികളുടെ സൈക്കിളുകളിൽ പിൻശവത്തായി ചൈൽഡ് സീറ്റുകൾ ഘടിപ്പിക്കാറുണ്ട്. ട്രെയിനിംഗ് വീലുകൾ സൈക്കിൾ‍ ഓട്ടിച്ചുപഠിക്കാൻ സഹായിക്കുന്നു.

ടോ-ക്ലിപ്പുകൾ പെഡലിൽ നിന്ന് കാലിനെ മറ്റങ്ങും പോകാതെ ഒരു നിശ്ചിത സ്ഥലത്തുറപ്പിച്ച് നല്ല പെഡലിംഗ് സാധ്യമാക്കുന്നു. ടെക്ക്നിക്കൽ ഭാഗങ്ങളായ സൈക്ക്ലോ കമ്പ്യൂട്ടറുകൾ വേഗത, ദൂരം, ഹൃദയമിടിപ്പ്, ജി.പി.എസ് എന്നിവയെല്ലാം രേഖപ്പെടുത്താൻ സഹായിക്കുന്നു. ലൈറ്റുകൾ ,റിഫ്ലക്റ്ററുകൾ, കണ്ണാടികൾ, റാക്കുകൾ, ട്രെയിലറുകൾ, ബാഗുകൾ,കുപ്പികൾ വയ്ക്കാനുതകുന്ന കൂടുകൾ, ബെല്ല് എന്നിവയാണ് മറ്റുപല ഘടകഭാഗങ്ങൾ അല്ലെങ്കിൽ അക്സസറീസ്.[40] സൈക്കിൾ ലൈറ്റുകൾ ,റിഫ്ലക്റ്ററുകൾ , ഹെൽമറ്റുകൾ എന്നിവയെല്ലാം ചില നാടുകളിൽ നിയമപരമായി ഉറപ്പായും ഘടിപ്പിക്കേണ്ടവയാണ്. ബോട്ടിൽ ജനറേറ്ററുകകൾ, ഡൈനാമോ ലൈറ്റുകൾ , ഫെന്ററുകൾ, റാക്കുകൾ , ബെല്ലുകൾ ഇവയെല്ലാം മിക്ക സൈക്കിളുകളിലും കണ്ടുവരുന്നു. സൈക്കിളിസ്റ്റുകൾക്ക് പ്രത്യേകതരം വസ്ത്രങ്ങൾകൂടിയുണ്ട്.

സൈക്കിൾ ഹെൽമറ്റുകൾ വീഴ്ചകളിൽ നിന്നുള്ള അപകടങ്ങൾ കറയ്ക്കുന്നു. ഒരു അക്സസറി ആയിട്ടും, [40] വസ്ത്രമായിട്ടും ഇതിനെ കണക്കാക്കാം.[40]


നിശ്ചലാവസ്ഥയിൽ‍ സൈക്കിൾ ഓട്ടിക്കാൻ ഉതകുന്ന വസ്തുക്കളാണ് ബൈ്ക് ടെയിനറുകൾ. വെളിയിൽ കാലാവസ്ഥ മോശമാണെങ്കിൽ വീട്ടിനുള്ളിൽ തന്നെ സൈക്കിൾ ചവുട്ടി വാം അപ്പ് അകാനും മറ്റുമായി ഇത് ഉപയോഗിക്കുന്നു.[41]

സ്റ്റാന്റേർഡ്

തിരുത്തുക

ഫോർലും , വ്യാവസായികവുമായി സ്റ്റാന്റാർഡുകൾ സൈക്കിൾ ഭാഗങ്ങൾക്കായി പല ആധിക പാർട്ടുകളും കൈമാറാനും, ഉത്പന്ന സുരക്ഷത നിലനിർത്താനുണ്ട്.

ഇന്റർനാഷ്ണൽ ഓർഗനിസേഷൻ ഫോർ സ്റ്റാന്റർഡൈസേഷൻ (ISO) ന് സൈക്കിളിനായി പ്രത്യേകം ടെക്ക്നിക്കൽ കമ്മിറ്റിയുണ്ട്. TC149 -നാണ് സൈക്കിൾ മേഖലയിൽ സ്റ്റാൻഡർഡൈസേഷന് സ്കോപ്പ് ഉള്ളത്, ടെർമിനോളജിക്ക് അവലംബമായിരിക്കുന്ന, മികവും സുരക്ഷതയും പരീക്ഷിച്ചതാണ് അവരുടെ ഭാഗങ്ങൾ.

യൂറോപ്പ്യൻ കമ്മിറ്റി ഫോർ സ്റ്റാന്റർഡൈസേഷൻ (CEN) യ്ക്കും ഇതുപോലെയുള്ള ടെക്ക്നിക്കൽ കമ്മിറ്റിയുണ്ട്. TC333 എന്നതാണ് യൂറോപ്പ്യൻ‍ സാറ്റാന്റേർഡ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ EN സൈക്കിളുകൾ ISO സ്റ്റാന്റാർഡ് കാണിച്ചിരിക്കണം. ISO അവരുടെ സ്റ്റാന്റേ‍ഡ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ ചില CEN സൈക്കിളുകൾ നിർമ്മിക്കാറുണ്ട്.

പരിപാലനവും, അറ്റകുറ്റപ്പണികളും

തിരുത്തുക

സൈക്കിളിനെ പര്യാപ്തമായ ടയറിന്റെ പരിപാലനമാണ് സൈക്കിളിനെ സംബന്ധിച്ച് ഏറ്റവും സങ്കീർണ്ണമായത്. അയെ കേടുവരാതെ നോക്കാൻ പല വഴികളും ഉണ്ട്. ടയറിന പഞ്ചർ സംഭവിക്കുകയാണെങ്കിൽ കട്ടിയുള്ള ടയർ ,കട്ടിയുള്ള ട്യൂബ് അല്ലെങ്കിൽ ടയർ ലൈനർ ഇിവയിലേതെങ്കിലും കുറച്ച് മുറിച്ചെടുത്ത് അതിൽ സൈക്കിൾ ട്യൂബിന് അനുസൃതമായ പശ തേച്ച് പഞ്ചറായ ഭാഗത്ത് 40 - 60 പൗണ്ട് വരെ ഭാരത്തിൽ മർദ്ദം ചെലുത്തി പഞ്ചർ ശരിയാക്കാം. നേർത്ത ടയറുകളുള്ള സൈക്കിളുകളിൽ ഉണ്ടാകുന്ന ചെറിയ ദ്വാരങ്ങളെ സ്റ്റിക്കറുകൾ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ ടയറിലുണ്ടായേക്കാവുന്ന് ആകംസ്മികമായ കേടുപാടുകൾ മൂലം സൈക്കിൾ പ്രധാന ഗതാഗത സംവിധാനമായി കരുതാറില്ല.

ഹബ് അടിസ്ഥാനത്തിലുള്ള ഗിയറിംഗ് സിസ്റ്റങ്ങളിൽ അറ്റകുറ്റപ്പണികൾ സങ്കീർണ്ണമായതിനാൽ പ്രൊഫഷണൽ സെർവീസുകൾ തേടുന്നതാകും നല്ലത്. അതുപോലെ സെൽഫ-സരവീസ് , അസിസ്റ്റഡ്-സെർവീസ് മെയിന്റനസ്, റിപ്പയറും ലഭ്യമാണ്.

  • സൈക്കിൾ യാത്രകൾ വിനോദമായി കരുതന്നവർ സാമ്പത്തിക കാരണങ്ങളാൽ തന്റെ സൈക്കിളുകളെ സ്വയം നന്നാക്കുന്നു.
  • ലോകമെമ്പാടുമായി അസിസ്റ്റഡ് സെർവീസ് കമ്മ്യൂണിറ്റികൾ നിലകൊള്ളുന്നു. അവർ മറ്റുള്ളവർക്ക് സൈക്കിളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ എന്തു ചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നു.
  • സൈക്കിൾ മെക്കാനിക്കുകളുടെയടുത്തും, ലോക്കൽ ബൈക്ക് കടകളിലും മുഴുവൻ സർവീസും ലഭിക്കുന്നു. ചില സൈക്കിളുകൾ ബെറ്റർ വേൾഡ് ക്ലബ് , അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ എന്നീ കമ്പനികളിൽ നിന്നെല്ലാം സർവീസ് ലഭിക്കുന്നു.

ഉപകരണങ്ങൾ

തിരുത്തുക
 
ടയർ ലെവലർ, സാന്റ്പേപ്പർ, റബർ സൊലൂഷ്യം, ഓവൽ ആകൃതിയിലുള്ള പാച്ചുകൾ, മെറ്റൽ ഗ്രേറ്റർ, ചോക്ക് കഷ്ണം എന്നിവയടങ്ങുന്ന പഞ്ചർ കിറ്റ്

കടകളിലും, തെരുവുകളിലുമായി സൈക്കിൾ അറ്റകുറ്റപ്പണികൾക്കുപയോഗിക്കുന്ന ഉപകരണങ്ങളാണിവ. കുേറേ സൈക്കിളിസ്റ്റുകളൊക്കെ ടൂൾ കിറ്റ് കൈയ്യിൽ കൊണ്ടുനടക്കുന്നു. പാച്ച് കിറ്റ് ( ടയർ ലെവലർ, സാന്റ്പേപ്പർ, റബർ സൊലൂഷ്യം, ഓവൽ ആകൃതിയിലുള്ള പാച്ചുകൾ, മെറ്റൽ ഗ്രേറ്റർ, ചോക്ക് കഷ്ണം എന്നിവയൊക്കെ അടങ്ങുന്നത്), റെഞ്ചസ്, ഹെക്സ് കീ, സ്ക്രൂ ഡ്രൈവർ, ചെയിൻ ടൂൾ എന്നിവയടങ്ങുന്നതാണ് അത്. ഇവയെല്ലാം ഒരൊറ്റ ടൂളിലുള്ള മൾട്ടി ടൂളുകളും നിലവിലുണ്ട്. കൂടുതൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന സൈക്കിളുകളുടെ ടൂളുകൾ അതുപോലെ സങ്കീർണ്ണമാകുന്നു, അത് നിർമ്മാണം അനുസരിച്ച് മാറുകയും ചെയ്യുന്നു.

സാമൂഹ്യവും , ചരിത്രപരവുമായ ദർശനങ്ങൾ

തിരുത്തുക

മനുഷ്യ സമൂഹ വ്യവസ്ഥിതിയിൽ പ്രധാന പങ്ക് സൈക്കിളുകൾ വഹിക്കുന്നു, സാംസ്കാരികപരമായും, കച്ചവടപരമായും.

നിത്യജീവിതത്തിൽ

തിരുത്തുക

ഇരുപതാം നൂറ്റാണ്ടായതോടെ നഗരങ്ങൾക്കുള്ളിലെ തിരക്കുകളെ കുറയ്ക്കാൻ സൈക്കിളുകൾക്ക് കഴിഞ്ഞിരുന്നു. പെട്ടെന്ന് ലക്ഷ്യസ്ഥലത്തെത്താൻ ഈ വാഹനങ്ങൾ സഹായിച്ചിരുന്നു. കുതിരകലെ ആശ്രയിച്ചത് കുറഞ്ഞു. ഒഴിവു ദിനങ്ങൾ കൂടുതൽ സന്തോഷപര്യാപ്തമാക്കാൻ സൈക്കിളിന് കഴിഞ്ഞു. കുറഞ്ഞ ഊർജ്ജത്തിൽ ദൂരങ്ങൾ മനുഷ്യൻ‍ താണ്ടി.

നഗരങ്ങളും, കെട്ടിടങ്ങളും വളർന്നുതുടങ്ങിയതോടെയുള്ള മലീനീകരണത്തിന്റെ ഭാഗമായ അന്തരീക്ഷ മലിനീകരണം സൈക്കിളിന്റെ വരവോടെ കുറഞ്ഞു. ചില നഗരങ്ങൾ സൈക്കിൾ ഷെയറിംഗ് സിസ്റ്റങ്ങളും, കമ്മ്യൂണിറ്റി സൈക്കിൾ പ്രോഗ്രാംസും നടത്തിയിരുന്നു. ആംസ്റ്റർഡാമിൽ വച്ച് നടന്ന 1965 -ലെ വൈറ്റ് ബൈസൈക്കിൾ പ്ലാനായിരുന്നു അതിലെ ആദ്യത്തേത്. അത് പിന്നീട് കാമ്പ്രിഡ്ജിലെ , ലാ റോച്ചെല്ലെ യിൽ യെല്ലോ ബൈസൈക്കിളും പിൻതുടർന്നു. മോട്ടോർ വാഹനങ്ങൾ കൊണ്ട് മലനികരണം കൂടുതലായ നഗരങ്ങളിൽ ഇത് വലിയ ആശ്വാസമായിരുന്നു. സൈക്കിൾ യാത്രകളെ പരിപോഷിക്കാനായി കോപ്പെൻഹോഗനിൽ ഒരു സൈക്കിളിസ്റ്റ് സൈക്കിളിംഗ് എമ്പസി തുടങ്ങിയിരുന്നു. യു.കെയിലെ നികുതി ഇല്ലാ നിയമത്തിലൂടെ(IR 176) സൈക്കിളുകൾക്ക് നികുതി കൊടുക്കാതെ തന്നെ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിഞ്ഞു.[42]

നെതർലാന്റിൽ എല്ലാ റെയിൽ‍വേ സ്റ്റേഷനുകളും സൗജന്യമായി അല്ലെങ്കിൽ കുറ‍ഞ്ഞ ചിലവിൽ കൂടുതൽ സുരക്ഷിതത്തോടെ സൈക്കിൾ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കി. വലിയ സ്റ്റേഷനുകളിൽ അവിടെതന്നെ സൈക്കിൾ നന്നാക്കുന്ന കടകളും നിർമ്മിച്ചു. ചില ഇടങ്ങളിൽ സൈക്കിളിന്റെ പ്രശസ്തി കാരണം പാർക്കിംഗ് സൗകര്യങ്ങൾ പോലും നിറഞ്ഞ് കവിയാറുണ്ട്. നോർവേ യിലെ ട്രോൻദെയിമിൽ ട്രാമ്പെ സൈക്കിൾ ലിഫ്റ്റ് , സൈക്കിളുകൾക്ക് കൂടുതൽ ഉയരങ്ങളിലേത്തിക്കാനായി പര്യാപ്തമാക്കി. മിക്ക നഗരങ്ങളിലേ ബസുകളിലും മുൻവശത്ത് സൈക്കിൾ കാരിയറുകൾ സ്ഥാപിച്ചു.

ഇപ്പോഴും സൈക്കിൾ തങ്ങളുടെ സംസ്കാരത്തിന്റേയും തലമുറകളുടേയും പൊതു സ്വത്തായി നിലനിൽക്കുന്ന നാടുകളുണ്ട്. പോർച്ചുഗലിലെ ല്ലാഹോ ഉദാഹരണമാണ്.

സൈക്കിൾ അത്ര് പ്രാധാന്യമല്ലാത്ത നാടുകളിലും വാഹനങ്ങളിൽ ഇടകലർന്ന് സൈക്കിളുകൾ കാണാം. അടുത്ത സ്റ്റേഷനുകളിലേക്ക് , ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ അവർ സൈക്കിളുകളാണ് ഉപയോഗിക്കുന്നത്. മടക്കാൻ കഴിയുന്ന സൈക്കിളുകൾ പലപ്പോഴും ഫലപ്രദമാണ്. കുറഞ്ഞ സ്ഥലങ്ങളിൽ എളുപ്പത്തിൽ പാർക്ക് ചെയ്യാൻ അതിലൂടെ കഴിയുന്നു. കൈയ്യിൽ കൊണ്ടുപോകാനും എളുപ്പമാകുന്നു.

ദാരിദ്ര്യത്തിന്റെ ദൂരീകരണം

തിരുത്തുക
 
ഉഗാണ്ടയിലെ പുരുഷന്മാർ സൈക്കിളിൽ വാഴക്കൊല ഏറ്റി പോകുന്നു.

ഉഗാണ്ട , ടാൻസാനിയ, ശ്രീ ലങ്ക എന്നിടങ്ങളിലെ വീടുകളിലേക്ക സൈക്കിൾ നൽകിയത് അവരുടെ കുടുംബ വരുമാനത്തിന്റെ 35% വർദ്ധനവിലേക്ക് നയിച്ചെന്ന് കണക്കുകൾ കാണിക്കുന്നു. ഗതാഗതമായിരുന്നു ഇതിന് വഴിയൊരുക്കിയത്. കുറഞ്ഞ ചിലവിൽ കുറഞ്ഞ ഇന്ദലച്ചിലവിൽ ഗതാഗത്തിനായുള്ള മികച്ച വാഹനം സൈക്കിളായിരുന്നു. റോഡുകളുടെ വികസനം ചെറിയ രീതിയിൽ സൈക്കിൾ ഗതാഗത്തേയും സ്വാധീനിച്ചു. കുറഞ്ഞ രീതിയിലെങ്കിലും സൈക്കിൾ ദാരദ്ര്യത്തെ നീക്കി.

സ്ത്രീ സ്വാതന്ത്ര്യം

തിരുത്തുക
 
ഫ്രാൻസസ് വില്ല്യാർഡ് സൈക്കിൾ ഓടിക്കാൻ പഠിക്കുന്ന.[43]

സേഫ്റ്റി ബൈസൈക്കിളുകൾ സ്ത്രീകൾക്ക് അത്ഭുതപൂർവമായ ചലനാത്മകത നൽകി, ഇത് പടിഞ്ഞാറൻ ദേശങ്ങളിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് ആക്കം കൂട്ടി. സൈക്കിൾ കൂടുതൽ സുരക്ഷിതവും, ചെലവ് കുറവുമായതോടെ സ്ത്രീ സ്വാതന്ത്യത്തിന്റെ ചിഹ്നമായി സൈക്കിൾ മാറി പ്രധാനമായു ബ്രിട്ടൻ, അമേരിക്ക പോലുള്ള നാടുകളിൽ, [44]അതോടെ കൂടുതൽ സ്ത്രീകൾ സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങി. 1890 -ലെ സൈക്കിൾ ഭ്രാന്ത് റാഷ്ണൽ ഡ്രെസ്സ് - ലേക്ക് നയിച്ചു. സ്ത്രീകൾക്കുണ്ടായിരുന്ന വസ്ത്രങ്ങളുടെ പരിമിതികൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകൾ വകഞ്ഞു മാറ്റി. അത് സമൂഹത്തിൽ ആശ്ചൗര്യമുണ്ടാക്കി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അതോടെ പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീ "സ്വാതന്ത്ര്യത്തിന്റെ യന്ത്രം" എന്ന് സൈക്കിൾ അറിയപ്പെട്ടു. സത്രീ സ്വാതന്ത്ര്യത്തിലേക്ക് മറ്റൊന്നും നൽകാത്ത സംഭാവനകളാണ് സൈക്കിൾ നൽകിയത്, സ്ത്രീ സൈക്കിൾ ചവുട്ടുമ്പോൾ മറ്റെങ്ങുമില്ലത്ത ആനന്ദം ഞാൻ അനുഭവിക്കുകയാണ്. ആ സീറ്റ് അവൾ കരസ്ഥമാക്കുമ്പോൾ സ്വന്തം ഇച്ഛശക്തിയിൽ നിൽക്കാനുള്ള കഴിവ് സ്ത്രീ നേടുകയാണെന്ന് അമേരിക്കക്കാരിയായ സൂസൻ ബി. അന്തോണി ന്യൂ യോർക്ക് വേൾഡിനോട് 1896 ഫെബ്രുവരി 2 -ന് നടന്ന് അഭിമുഖത്തിൽ പറഞ്ഞു.[45]:859 വീൽ വിത്തിൻ എ വീൽ:ഹൗ ഐ ലേർന്ഡ് ടു റൈഡ് എ ബൈസൈക്കിൾ, വിത്ത് സം റിഫ്ലക്ഷൻസ് ബൈ ദി വേ എന്ന പേരിൽ 1895 -ന് വുമൺസ് ക്രിസ്റ്റ്യൻ ടെമ്പറൻസ് യൂണിയൺ പ്രസിഡന്റായ ഫ്രാൻസ് വില്ല്യാർഡ് ഒരു പുസ്തകം എഴുതി.75 പേജുള്ള സ്ത്രീയും സൈക്കിളും അടങ്ങുന്ന ചിത്ര പുസ്തകമായിരുന്നു അത്. സൈക്കിളിനെ അവിടെ പ്രവൃത്തി ചെയ്യാനുള്ള തൊര യായി പ്രതിപാതിക്കുന്നു.[43]

സാമ്പത്തികതയിലേക്കുള്ള ഉൾപ്പെടുത്തൽ

തിരുത്തുക
 
1886 -ലെ കൊളമ്പിയ ബൈസൈക്കിൾസ് -ന്റെ പരസ്യം

ലോഹ നിർമ്മാണ രംഗത്ത് സൈക്കിൾ നിർമ്മാണം അടിസ്ഥാനമായ ഒന്നായിരുന്നു, ഫ്രെയിമുകൾ, ബാൾ ബിയറിംഗ്സ്, വാഷറുകൾ സ്പ്രോക്കറ്റുകൾ എന്നിവയെ സംബന്ധിച്ചായിരുന്നു അത്. ഇതെല്ലാം ഉണ്ടാക്കിയ മികവും, രീതികളും ഓട്ടോ മൊബൈലുകളിലും, എയറോക്രാഫ്റ്റുകളിലും ഉൾപ്പെടുത്താൻ തുടങ്ങി.

വിൽബൂർ , ഒർവില്ലെ റൈറ്റ് എന്നിവർ ബിസിനസ്സുകാരായിരുന്നു, അവരുടെ കമ്പനിയായ റൈറ്റ് സൈക്കിൾ കമ്പനി നിർമ്മിച്ച സൈക്കിളുകൾ 1890 കളിലെ ബൈക്ക് ബൂം സമയത്ത് വളരെയധികം വിറ്റുപോയി.

അവരുടെ മെക്കനൈസേഷനും, മാസ് പ്രൊഡക്ഷനും ധാരാളം പേർ അനുകരിച്ചു. വെർട്ടിക്കൽ ഇന്റഗ്രേഷൻ , പരസ്യങ്ങൾ, മികച്ച റോഡുകൾക്കുള്ള ആലോചനകൾ, എന്നിവയായിരുന്നു അവരുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ.

ശ്രദ്ധേയ ഉപഭോഗത്തിന് ( conspicuous consumption) മികച്ച ഉദാഹരണമായിരുന്നു സൈക്കിൾ, ആ രീതി ഫാഷൻ രംഗവും അനുകരിച്ചിരുന്നു.ആത്യന്തികമായി സൈക്കിളിനേക്കാൾ കൂടുതൽ ചെലവാകുന്ന സാധനങ്ങൾക്കുള്ള ഒരു പ്ലാറ്റ്ഫോമായി സേവിക്കുന്നതിലൂടെ അത് ബാർബി ടോളിനെ ഇഷ്ടപ്പെടാൻ വഴിയൊരുക്കി.

സൈക്കിൾ മെസഞ്ചേർസ്, ട്രാവലിംഗ് സീംസ്റ്റ്രെസ്സ, റൈഡിംഗ് അക്കാദമികൾ, റെയിസിംഗ് റിങ്ക്സ് പോലുള്ള പുതിയ ബിസിനസ്സുകളുടെ നിർമ്മാണത്തിലേക്ക് സൈക്കിൾ നയിച്ചു. സ്പോക്ക് ടൈറ്റനർ, സ്പെഷ്യലൈസഡ് ലൈറ്റുകളുടെ പുതിയ നിർമ്മാണവും സൈക്കിൾ കൊണ്ടുവന്നു, സോക്ക്സ്, ഷൂസ് , ക്യാമറകളുടേ പോലും പുതിയ രീതികൾ സൈക്കിളിനായി നിർമ്മിച്ചു. അവയെല്ലാം സൈക്കിളിംഗിന്റെ ഉപയോഗം മാത്രമല്ലാതെ, മറ്റുപല ലക്ഷങ്ങൾക്കായും ഉപയോഗപ്പെട്ടു.

 
ചരക്കുകൾ സൈക്കിളിൽ കൊണ്ടുപോകുന്ന മനുഷ്യൻ, ഉഗാഡുഗോ, ബർക്കിൻഫാസോ

1890 കളിലെ ജെ.കെ സ്റ്റാർലിയുടെ റോവർ സൈക്കിൾ കമ്പനി റോവർ കമ്പനി എന്ന് പേരിൽ കാർ നിർമ്മാണത്തിലേക്ക് വളർന്നു. മോറിസ് മോട്ടേഴ്‍സ് ലിമിറ്റഡ് , സ്കോഡ എന്നീ മോട്ടോർ വാഹന നിർമ്മാണ കമ്പനികളും അവരുടെ ബിസിനസ്സ് തുടങ്ങിയത സൈക്കിളിലായിരുന്നു. റൈറ്റ് സഹോദരങ്ങളും അതുതന്നെയാണ് ചെയ്തത്. എഞ്ചിൻ നിർമ്മാണത്തിലേക്ക് പതിയെ മാറിയ ഐൽസ ക്രെയിഗ് ന്റെ കമ്പനിയും തുടക്കം സൈക്കിളിലായിരുന്നു.

ആദ്യമെല്ലാം അമേരിക്കയിൽ യൂറോപ്പ്യൻ സൈക്കിൾ നിർമ്മാതാക്കൾ സൈക്കിളിനാവശ്യമായ എല്ലാ ഭാഗങ്ങളും അവർ തന്നെ നിർമ്മിച്ചിരുന്നു. പതിയെ പലരും നിർമ്മാണം രീതിയിൽ വലിയ മാറ്റങ്ങൾ വന്നു. ഓരോ ഭാഗങ്ങളും വ്യത്യസ്ത കമ്പനികൾ നിർമ്മിച്ച് അവയെല്ലാം ഒരുമിപ്പിക്കൽ എന്ന രീതിയിലേക്കെത്തി.

ചില ചെറിയ കമ്പനികൾ അവരുടെ ഉത്പന്നങ്ങളെ മാർക്കറ്റ് ചെയ്യുന്ന രീതിയേ മാത്രം ഡിസൈൻ ചെയ്തു. പ്രധാന മാർക്കറ്റിംഗ് നടത്തിയത് ഏഷ്യൻ കമ്പനികളായിരുന്നു. ഉദാഹരണത്തിന് ലോകത്തിലെ 60% സൈക്കിളുകളും ചൈനയിലാണ് നിർമ്മിക്കപ്പെടുന്നത്. ഇതുപോലുള്ള നിർമ്മാണങ്ങൾ ചൈനയേപ്പോല, ഇന്ത്യയുടേയും സാമ്പത്തിക നിലവാരം ഉയർത്തി.ചൈനയിലെ ഉത്പന്നങ്ങളുടെ വില കുറയുന്നത് അവിടത്തെ കുറഞ്ഞ കൂലിയായിരുന്നു.

പരിസ്ഥിതി

തിരുത്തുക

സൈക്കിളിന്റെ പ്രധാന മേന്മ അവ പരിസ്ഥിതി വാതകൾ ഉപയോഗിക്കുന്നില്ല എന്നതാണ്. കുറഞ്ഞ മനുഷ്യ ഊർജ്ജത്തിൽ കൂടുതൽ ഊർജ്ജം സഞ്ചരിക്കാൻ കഴിയുന്നു. പരിസ്ഥിതി മലിനീകരണം ഇല്ല എന്നത് സുപ്രധാനമായ ഒന്നാണ്. രണ്ട് ബില്ല്യൺ ജനങ്ങൾ ലോകത്ത് ഇപ്പോൾ സൈക്കിൾ ഉപയോഗിക്കുന്നു. സൈക്കിൾ തന്നെയാണ് കുറഞ്ഞ കാർബൺ പുറത്തുവീട്ട് യാത്ര ചെയ്യുന്ന ഏക വാഹനം

മതപരമായ പ്രശ്നങ്ങൾ

തിരുത്തുക

ഇറാനിയൻ സ്ത്രീകളിൽ പ്രധാനമായും ഉയർന്നുവരുന്ന ഒരു ആശയമാണ് ഇസ്ലാമിക് സൈക്കിളുകൾ, സുന്നി ,ഷിയ ഇസ്ലാം എന്നീ വിഭാഗങ്ങളിൽ ഈ ചർച്ച ചൂടുപിടിക്കുന്നു.

നിർമ്മാണം

തിരുത്തുക

2011 -ൽ സൈക്കിൾ മാർക്കറ്റ് 61 ബില്ല്യൺ ഡോളറായിരുന്നു.[46] 2009 -ൽ 130 മില്ല്യൺ സൈക്കിളുകൾ നിർമ്മിച്ചു, അതിന്റെ 60% സൈക്കിളുകളും നിർമ്മിച്ചത് ചൈനയിലായിരുന്നു.[47]

EU28 സൈക്കിൾ മാർക്കറ്റ് 2000-2014[48]
Year production (M) sales (M)
2000 14.531 18.945
2001 13.009 17.745
2002 12.272 17.840
2003 12.828 20.206
2004 13.232 20.322
2005 13.218 20.912
2006 13.320 21.033
2007 13.086 21.344
2008 13.246 20.206
2009 12.178 19.582
2010 12.241 20.461
2011 11.758 20.039
2012 11.537 19.719
2013 11.360 19.780
2014 11.939 20.234
EU28 Bicycle market 2014[48]
Country Production (M) Parts Sales (M) Avg Sales (M€)
Italy 2.729 491 M€ 1.696 288 488.4
Germany 2.139 286 M€ 4.100 528 2164.8
Poland .991 58 M€ 1.094 380 415.7
Bulgaria .950 9 M€ .082 119 9.8
The Netherlands .850 85 M€ 1.051 844 887
Romania .820 220 M€ .370 125 46.3
Portugal .720 120 M€ .340 160 54.4
France .630 170 M€ 2.978 307 914.2
Hungary .370 10 M€ .044 190 8.4
Spain .356 10 M€ 1.089 451 491.1
Czech Republic .333 85 M€ .333 150 50
Lithuania .323 0 .050 110 5.5
Slovakia .210 9 M€ .038 196 7.4
Austria .138 0 .401 450 180.5
Greece .108 0 .199 233 46.4
Belgium .099 35 M€ .567 420 238.1
Sweden .083 0 .584 458 267.5
Great Britain .052 34 M€ 3.630 345 1252.4
Finland .034 32 M€ .300 320 96
Slovenia .005 9 M€ .240 110 26.4
Croatia 0 0 .333 110 36.6
Cyprus 0 0 .033 110 3.6
Denmark 0 0 .470 450 211.5
Estonia 0 0 .062 190 11.8
Ireland 0 0 .091 190 17.3
Latvia 0 0 .040 110 4.4
Luxembourg 0 0 .010 450 4.5
Malta 0 0 .011 110 1.2
EU 28 11.939 1662 M€ 20.234 392 7941.2

നിയമപരമായ ആവശ്യകതകൾ

തിരുത്തുക

ആദ്യകാലത്ത് സൈക്കിൾ നിർമ്മാണത്തിൽ വലിയ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. പരസ്യങ്ങളിലും, സൗജന്യ പരസ്യങ്ങളിലുമായിരുന്നു അത്.

1968 -ൽ അമേരിക്കയുടെ വിയന്ന് കൺവെൻഷൻ ഓൺ റോഡ് ട്രാഫിക്ക് സൈക്കിളിനെ ഒരു വാഹനമായി അംഗീകരിച്ചു. സൈക്കിൾ ഓടിക്കുന്നയാളം അതിന്റെ ഓപ്പറേറ്റർ ആയും അംഗീകരിച്ചു. പക്ഷ എല്ലാ രാജ്യങ്ങളിലേയും ഗതാതഗത വ്യവസ്ഥ ഇത് അംഗീകരിച്ചില്ല, അതുകൊണ്ട് നിയമപരമായ പ്രശ്നങ്ങൾ സൈക്കിളിനെ റോഡിൽ ഇറക്കുമ്പോൾ ഉണ്ടായിരുന്നു. റോഡിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ സൈക്കിളോട്ടിക്കുന്നത് കുറ്റകരമായിരുന്നു.

ഇരുട്ടിൽ യാത്ര ചെയ്യുമ്പോൾ സൈക്കിളിന് മുൻപിലും പിൻപിലുമായി ലൈറ്റുകൾ വേണമായിരുന്നു. റിഫ്ലക്റ്റർ അത്യാവശ്യമായിരുന്നു. സൈക്കിളിന് ഉച്ഛത്തിൽ കേൾക്കാവുന്ന് ബെല്ലുകളും വേണമെന്നത് നിർബന്ധമായിരുന്നു.

ചില രാജ്യങ്ങളിൽ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടത് നിയമമാണ്, സ്പെയിൻ ,ന്യൂസിലാൻഡ്, ആസ്റ്റ്രേലിയ എന്നിവ ഉദാഹരണങ്ങളാണ്. ഹെൽമറ്റ് ധരിക്കണോ, വേണ്ടയോ എന്നത് സൈക്കിൾ ലോകത്ത് പ്രധാന പ്രശ്നമായിരുന്നു. സംരക്ഷണത്തിനാണ് എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതോടെ സൈക്കിൾ അപകടമായ ഒരു വാഹനമാണെന്ന് പൊതു വിശ്വാസം വരുമെന്നും, സൈക്കിളോട്ടിക്കുന്നവരുടെ എണ്ണം കുറയുമെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

വളരെ വേഗത്തിൽ കൊണ്ടുപോകാം എന്നതുകൊണ്ടുതന്നെ സൈക്കിൾ ഒരു പ്രധാന മോഷണ വസ്തുവായിരുന്നു. [49]സൈക്കിൾ മോഷണം ഉയർന്നപ്പോഴും റിപ്പോർട്ട് ചെയ്ത കുറ്റങ്ങൾ കുറവായിരുന്നു.[50] മോണ്ടിറിയൽ ഇന്റർനാഷ്ണൽ ജേർണൽ ഓഫ് സസ്റ്റെയിനബിൾ ട്രാൻസ്പോർട്ടേഷൻ സർവേ പറയുന്നത് സൈക്കിൾ മോഷ്ടിച്ചവരിൽ 50% വും ജീവിതകാലം മുഴുവനും സൈക്കിളിനെ സ്നേഹിക്കുന്നവരായി മാറി എന്നതായിരുന്നു.[51]

നീളമുള്ള സൈക്കിൾ

തിരുത്തുക

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ആസ്റ്റ്രേലിയ യിലെ സാന്റോസായിരുന്നു ലോകത്തെ ഏറ്റവും നീളമുള്ള സൈക്കിൾ നിർമ്മിച്ചത്. 41.42 മീറ്റർ നീളമുണ്ടതിന്.[52]

  1. 1.0 1.1 1.2 1.3 Koeppel, Dan (January–February 2007). "Flight of the Pigeon". Bicycling. Vol. 48, no. 1. Rodale. pp. 60–66. ISSN 0006-2073. Retrieved 2012-01-28.
  2. 2.0 2.1 "Bicycling; A way of life; Faster in town than going by car, bus, tube or on foot". The Economist. April 20, 2011.
  3. 3.0 3.1 "Bicycles produced in the world - Worldometers". Retrieved 2 January 2012.
  4. 4.0 4.1 Squatriglia, Chuck (23 May 2008). "Honda Sells Its 60 Millionth – Yes, Millionth – Super Cub". Wired. Retrieved 31 October 2010.
  5. 5.0 5.1 "That's 2.5 billion cc!". American Motorcyclist. Westerville, Ohio. May 2006. p. 24. ISSN 0277-9358. Retrieved 31 October 2010.
  6. 6.0 6.1 "Toyota ponders recall of world's best-selling car". Australian Broadcasting Corporation News Online. 18 February 2010.
  7. Heitmann JA. The Automobile and American Life. McFarland, 2009, ISBN 0-7864-4013-9, pp. 11 and following
  8. 8.0 8.1 8.2 "bicycle". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  9. "bicycle (n.)". Online Etymology Dictionary. Retrieved 10 February 2014.
  10. "bike". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  11. "pushbike". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  12. "pedal cycle". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  13. "cycle". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  14. 14.0 14.1 "Baron von Drais' Bicycle". Canada Science and Technology Museum. Archived from the original on 2006-12-29. Retrieved 10 February 2014.
  15. "Is dangerous cycling a problem?". BBC News. 13 April 2011. Retrieved 11 February 2014.
  16. Bulletin des lois de la République française (1873) 12th series, vol. 6, page 648, patent no. 86,705: "Perfectionnements dans les roues de vélocipèdes" (Improvements in the wheels of bicycles), issued: 4 August 1869.
  17. McGrory, David. A History of Coventry (Chichester: Phillimore, 2003), p.221.
  18. "Cycle market: Moving into the fast lane". The Independent. 26 February 2018.
  19. The Golden Book of Cycling – William Hume, 1938. Archive maintained by 'The Pedal Club'. Archived 3 April 2012 at the Wayback Machine.
  20. "Dunlop, What sets Dunlop apart, History, 1889". Archived from the original on 2011-04-02. Retrieved 2018-04-06.
  21. Sheldon Brown. "One-Speed Bicycle Coaster Brakes". Archived from the original on 29 November 2010. Retrieved 2010-12-01. Coaster brakes were invented in the 1890s.
  22. "On Your Bike..." BBC. 26 February 2018.
  23. 24/7 Wall St. (26 January 2012). "The Best-Selling Cars of All Time". Fox Business. Archived from the original on 1 January 2016.{{cite news}}: CS1 maint: numeric names: authors list (link)
  24. Various (9 December 2006). "Like falling off". New Scientist (2581): 93. Retrieved 27 January 2009.
  25. Meijaard, J.P.; Papadopoulos, Jim M.; Ruina, Andy; Schwab, A.L. (2007). "Linearized dynamics equations for the balance and steer of a bicycle: a benchmark and review". Proceedings of the Royal Society A. 463 (2084): 1955–1982. Bibcode:2007RSPSA.463.1955M. doi:10.1098/rspa.2007.1857.
  26. Wilson, David Gordon; Jim Papadopoulos (2004). Bicycling Science (Third ed.). The MIT Press. pp. 270–272. ISBN 0-262-73154-1.
  27. Fajans, Joel (July 1738). "Steering in bicycles and motorcycles" (PDF). American Journal of Physics. 68 (7): 654–659. Bibcode:2000AmJPh..68..654F. doi:10.1119/1.19504. Archived (PDF) from the original on 1 September 2006. Retrieved 2006-08-04.
  28. Cossalter, Vittore (2006). Motorcycle Dynamics (Second ed.). Lulu. pp. 241–342. ISBN 978-1-4303-0861-4.
  29. S. S. Wilson, "Bicycle Technology", Scientific American, March 1973
  30. "Pedal power probe shows bicycles waste little energy". Johns Hopkins Gazette. August 30, 1999.
  31. Whitt, Frank R.; David G. Wilson (1982). Bicycling Science (Second ed.). Massachusetts Institute of Technology. pp. 277–300. ISBN 0-262-23111-5.
  32. "AeroVelo Eta: bullet-shaped bike sets new human-powered speed record". International Business Times. Sep 21, 2016. Retrieved 2016-11-29.
  33. "How Much Do Bicycles Pollute? Looking at the Carbon Dioxide Produced by Bicycles". Kenkifer.com. 1999-11-20. Archived from the original on 2011-11-15. Retrieved 2011-10-24.
  34. "History Loudly Tells Why The Recumbent Bike Is Popular Today". Recumbent-bikes-truth-for-you.com. 1934-04-01. Archived from the original on 2009-11-26. Retrieved 2011-10-24.
  35. Lakkad; Patel (June 1981). "Mechanical properties of bamboo, a natural composite". Fibre Science and Technology. 14 (4): 319–322. doi:10.1016/0015-0568(81)90023-3.
  36. Jen Lukenbill. "About My Planet: Bamboo Bikes". Archived from the original on 25 October 2012. Retrieved 14 January 2013.
  37. Wade Wallace (1 October 2013). "Disc Brakes and Road Bikes: What does the Future Hold?". cyclingtips.com.au. Retrieved 24 February 2014.
  38. John Allan. "Disc Brakes". sheldonbrown.com. Retrieved 24 February 2014.
  39. Brown, Sheldon. "Fixed Gear Conversions: Braking". Archived from the original on 9 February 2009. Retrieved 2009-02-11.
  40. 40.0 40.1 40.2 Bluejay, Michael. "Safety Accessories". Bicycle Accessories. BicycleUniverse.info. Archived from the original on 8 October 2006. Retrieved 2006-09-13.
  41. "Bicycle Advisor". bicycleadvisor.com. Retrieved 16 December 2015.
  42. "Tax free bikes for work through the Government's Green Transport Initiative - Cyclescheme, provider of Cycle to Work schemes for UK employers". Cyclescheme.[non-primary source needed]
  43. 43.0 43.1 Willard, Frances Elizabeth (1895). A Wheel Within a Wheel: How I Learned to Ride the Bicycle, with Some Reflections by the Way. Woman's Temperance Publishing Association. pp. 53, 56.
  44. Roberts, Jacob (2017). "Women's work". Distillations. 3 (1): 6–11. Retrieved 22 March 2018.
  45. Husted Harper, Ida (1898). The life and work of Susan B. Anthony: including public addresses, her own letters and many from her contemporaries during fifty years. A story of the evolution of the status of woman, Volume 2. Vol. 2. The Bowen-Merrill Company.
  46. "High Growth and Big Margins in the $61 Billion Bicycle Industry". Seeking Alpha. Retrieved 2011-10-24.
  47. "The Business of Bicycles | Manufacturing | Opportunities | DARE - Because Entrepreneurs Do |". DARE. 2009-06-01. Archived from the original on 2011-11-10. Retrieved 2011-10-24.
  48. 48.0 48.1 "2014 European Bicycle Industry & Market Profile". Confederation of the European Bicycle Industry. 2015.
  49. Van Lierop, Dea; Grimsrud, Michael; El-Geneidy, Ahmed (2014). "Breaking into Bicycle Theft: Insights from Montreal, Canada". International Journal of Sustainable Transportation: 490–501 – via Taylor & Francis Online.
  50. "About Bicycle Theft". bicyclelaw.com. Retrieved 12 February 2014.
  51. van Lierop Grimsrud El-Geneidy (2015). "Breaking into bicycle theft: Insights from Montreal, Canada" (PDF). International Journal of Sustainable Transportation. Retrieved September 30, 2015.
  52. "Longest bicycle". Guinness World Records. Retrieved 2016-12-14.
"https://ml.wikipedia.org/w/index.php?title=സൈക്കിൾ&oldid=3823579" എന്ന താളിൽനിന്ന് ശേഖരിച്ചത്