ഭട്ടിപ്രോളു
ഭട്ടിപ്രോളു ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ബപട്‌ല ജില്ലയിലെ ഒരു ഗ്രാമമാണ്. തെന്നാലി റവന്യൂ വിഭാഗത്തിലെ ഭട്ടിപ്രോളു മണ്ഡലത്തിന്റെ കേന്ദ്രമാണിത്.[4] ദേശീയ പ്രാധാന്യമുള്ളതും കേന്ദ്ര സംരക്ഷിതമായതുമായ സ്മാരകങ്ങളിലൊന്നാണ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ബുദ്ധ സ്തൂപം.[5] ദക്ഷിണേന്ത്യയിലെ ബ്രാഹ്മി ലിപിയുടെ ആദ്യകാല തെളിവുകളിലൊന്ന് ഭട്ടിപ്രോളുവിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടത്.[6] ഗൗതമ ബുദ്ധന്റെ ദേഹാവശിഷ്ടങ്ങൾ അടങ്ങിയ ഒരു കലശത്തിലാണ് ഈ മുദ്രാക്ഷരം എഴുതപ്പെട്ടിരുന്നത്. ഭട്ടിപ്രോളു ലിപി എന്ന പേരിൽ ഇത് അറിയപ്പെടുന്നു.
ഭട്ടിപ്രോളു | |
---|---|
ഗ്രാമം | |
ഭട്ടിപ്രോളുവിലെ ബുദ്ധ മഹാ സ്തൂപം | |
Coordinates: 16°06′09″N 80°46′51″E / 16.1026°N 80.7807°E | |
Country | ഇന്ത്യ |
സംസ്ഥാനം | ആന്ധ്ര പ്രദേശ് |
ജില്ല | ബപട്‌ല |
മണ്ഡലം | ഭട്ടിപ്രോളു |
• ഭരണസമിതി | ഭട്ടിപ്രോളു ഗ്രാമ പഞ്ചായത്ത് |
• ആകെ | 2,515 ഹെ(6,215 ഏക്കർ) |
(2011)[3] | |
• ആകെ | 11,092 |
• ജനസാന്ദ്രത | 440/ച.കി.മീ.(1,100/ച മൈ) |
• Official | തെലുഗു |
സമയമേഖല | UTC+5:30 (IST) |
PIN | 522xxx |
ഏരിയ കോഡ് | +91– |
വാഹന റെജിസ്ട്രേഷൻ | AP |
ചരിത്രം
തിരുത്തുകപ്രതിപാലപുര എന്ന പ്രാചീന നാമമുള്ള ഭട്ടിപ്രോളു ഗ്രാമം, ആന്ധ്രാ ശതവാഹനന്മാർക്ക് മുമ്പുള്ള കാലത്ത് പുരാതന സാല രാജ്യത്തിലെ അഭിവൃദ്ധി പ്രാപിച്ച ഒരു പട്ടണമായിരുന്നു. ലഭ്യമായ ലിഖിത തെളിവുകൾ പ്രകാരം, കുബേരക രാജാവ് 230 ബിസിഇയിൽ ഭട്ടിപ്രോളു ഭരിച്ചിരുന്നു. ബിസി 3-2 നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബുദ്ധ സ്തൂപത്തിൻറെ (വിക്രമാർക്ക കോട്ട ദിബ്ബ) പേരിലും ഭട്ടിപ്രോളു ഗ്രാമം പ്രസിദ്ധമാണ്.
അവലംബം
തിരുത്തുക- ↑ "Gram Panchayat Identification Codes" (PDF). Saakshar Bharat Mission. National Informatics Centre. p. 98. Archived from the original (PDF) on 18 August 2017. Retrieved 9 May 2019.
- ↑ "District Census Hand Book : Guntur (Part B)" (PDF). Census of India. Directorate of Census Operations, Andhra Pradesh. 2011. pp. 14, 474. Retrieved 2 June 2019.
- ↑ "Population". Census of India. Registrar General and Census Commissioner of India. Retrieved 9 May 2019.
- ↑ "District Census Handbook : Guntur (Part A)" (PDF). Census of India. Directorate of Census Operations, Andhra Pradesh. 2011. pp. 5, 782–783. Retrieved 3 June 2019.
- ↑ "Centrally Protected Monuments". Archeological Survey of India (in ഇംഗ്ലീഷ്). Archived from the original on 2017-06-26. Retrieved 27 May 2017.
- ↑ Ananda Buddha Vihara Archived 2007-09-30 at the Wayback Machine.