ഭാങ്ക്

(Bhang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കഞ്ചാവ് ചെടിയുടെ വർഗ്ഗത്തിൽ പെട്ട നെല്ലി ഇലയുടെ ആകൃതിയിലുള്ള ഒരു ചെടിയാണ് ഭാംഗ്.(പഞ്ചാബി: ਭੰਗ, بھنگ, /pə̀ŋg/, ബംഗാളി: ভাং, /bɦaŋ/). വടക്കേ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ തഴച്ചു വളരുന്നു

രാജസ്ഥാനിലെ, ഭാംഗ് വിൽക്കുന്ന ഒരു കട.

വടക്കേ ഇന്ത്യയിലെ പ്രധാന ഉത്സവമായ ഹോളി ദിവസം ഇത് ധാരാളമായി ആളുകൾ ഉപയോഗിച്ച് വരുന്നു. ഭഗവാൻ ശിവനെ സംബന്ധിച്ചുള്ള ഒരു ഐതിഹ്യമാണ് ഹോളിദിവസം ഉത്തരേന്ത്യക്കാർ ഭാംഗ് ഉപയോഗിക്കുന്നതിനുള്ള പ്രധാനകാരണം. ഉത്തരേന്ത്യയിലെത്തന്നെ സിക്കുകാരുടെ ഒരു പ്രധാന ഉത്സവമായ വൈശാഖി ദിവസവും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഉത്തരേന്ത്യയിലെ പലഹാരമായ പക്കോഡ, തണ്ടായ്, തുടങ്ങിയവയിൽ ഭാംഗ് അരച്ച് ചേർത്ത് ഹോളിദിവസം ഇവർ ഭക്ഷിക്കാറുണ്ട്. ഭാംഗിന്റെ മിശ്രിതം പാലിൽ ചേർത്തും കുടിക്കുന്നവരുണ്ട്. ബീഡി പോലെ പുകയ്ക്കാനും ഭാംഗ് ഉപയോഗിക്കുന്നു.[1]

ചരിത്രം

തിരുത്തുക

ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട് [2]

നിർമ്മാണം

തിരുത്തുക

ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിര്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമ്മാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമ്മിക്കപ്പെടുന്നുണ്ട് [2].

നിയമപരമായ നിയന്ത്രണം

തിരുത്തുക

ഇന്ത്യൻ സാംസ്കാരികതയുടെ അവിഭാജ്യമായ ഘടകമാണെങ്കിലും കഞ്ചാവ് പോലെ തന്നെ ഭാംഗും നിയമപരമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ പോലെയുള്ള സ്ഥലങ്ങളിൽ ഗവൺമെന്റ് തന്നെ നേരിട്ട് ഭാംഗ് പാനീയക്കടകൾ നടത്തുന്നുണ്ട്. പതിനെട്ട് വയസ്സ് പൂർത്തി ആയവർക്ക് മാത്രമേ ഇത്തരം കടകളിൽ പ്രവേശനമുള്ളൂ. രാജസ്ഥാനത്തിൽ തന്നെ ലൈസൻസുള്ള ഏകദേശം 785 ഭാംഗ് കടകൾ ഉണ്ട്. എല്ലാ വർഷവും 400-450 ക്വിന്റൽ ഭാംഗ് ചെലവായിപ്പോകുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 8 മുതൽ 35 രൂപ വരെയാണ് ഭാംഗ് ഉല്പനങ്ങളുടെ വില [3].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. bhang definition Archived 2006-02-08 at the Wayback Machine. The American Heritage Dictionary of the English Language: Fourth Edition. Retrieved 10 September 2006.
  2. 2.0 2.1 "Tradition of Bhang". Holi Festival. Society for the Confluence of Festivals in India (SCFI). Retrieved 27 ഫെബ്രുവരി 2014.
  3. Anil Sharma (നവംബർ 04 2007). ""Starting the day with the cup that kicks"". Times of India (in ഇംഗ്ലീഷ്). Udaipur. Archived from the original on 2013-12-26. Retrieved 27 Feb 2014. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഭാങ്ക്&oldid=3916822" എന്ന താളിൽനിന്ന് ശേഖരിച്ചത്