ബെസ്സ് ട്രൂമാൻ
എലിസബത്ത് വിർജീനിയ "ബെസ്സ്" ട്രൂമാൻ (ജീവിതകാലം: ഫെബ്രുവരി 13, 1885 – ഒക്ടോബർ 18, 1982) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഹാരി എസ്. ട്രൂമാൻറെ ഭാര്യാപദം അലങ്കരിച്ചിരുന്ന വനിതയും 1945 മുതൽ 1953 വരെയുള്ള കാലത്ത് അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
ബെസ്സ് ട്രൂമാൻ | |
---|---|
First Lady of the United States | |
In role April 12, 1945 – January 20, 1953 | |
രാഷ്ട്രപതി | ഹാരി എസ്. ട്രൂമാൻ |
മുൻഗാമി | Eleanor Roosevelt |
പിൻഗാമി | Mamie Eisenhower |
Second Lady of the United States | |
In role January 20, 1945 – April 12, 1945 | |
രാഷ്ട്രപതി | Franklin Roosevelt |
മുൻഗാമി | Ilo Wallace |
പിൻഗാമി | Jane Barkley (1949) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Elizabeth Virginia Wallace ഫെബ്രുവരി 13, 1885 Independence, Missouri, U.S. |
മരണം | ഒക്ടോബർ 18, 1982 Independence, Missouri, U.S. | (പ്രായം 97)
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Harry Truman (m. 1919–1972; his death) |
കുട്ടികൾ | Margaret |
ഒപ്പ് | |
മിസോറിയിലെ ഇൻഡിപെൻഡൻസ് സ്കൂളിലെ പഠനകാലത്ത് അവർക്ക് തൻറെ ഭാവി വരനെ പരിചയമുണ്ടായിരുന്നു. അവർ അവിടെ സഹപാഠികളായിരുന്നു. പ്രഥമവനിതായിരിക്കുമ്പോൾ അവർ വാഷിങ്ങ്ടണിലെ സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ പരിപാടികൾ ആസ്വദിക്കുകയുണ്ടായില്ല. 1953 ൽ ഭർത്താവിൻറെ ഔദ്യോഗികകാലാവധി അവസാനിച്ചപ്പോൾ അവർ ഇൻഡിപ്പെൻഡൻസിലേയ്ക്കു മടങ്ങിപ്പോയി. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന അമേരിക്കൻ പ്രഥമവനിതയായിരുന്ന വ്യക്തി ബെസ്സ് ട്രൂമാനാണ്. 97 വർഷങ്ങളും 8 മാസവും അവർ ജീവിച്ചിരുന്നു. മിസൌറിയിലെ ഇൻഡിപെൻഡൻസിൽവച്ചാണ് അവർ മരണമടഞ്ഞത്.
ആദ്യകാലവും വിദ്യാഭ്യാസവും
തിരുത്തുകബാല്യകാലത്ത് ബെസ്സി എന്നറിയപ്പെട്ടിരുന്ന ബെസ്സ് ട്രൂമാൻ 1885 ഫെബ്രുവരി 13 ന് എലിസബത്ത് വിർജീനിയ വാലസ് എന്ന പേരിൽ ഡേവിഡ് വില്ലോക്ക് വാലസ് (ജൂൺ 15, 1860 - ജൂൺ 17, 1903), അദ്ദേഹത്തിന്റെ പത്നി മാർഗരറ്റ് എലിസബത്ത് ഗേറ്റ്സ് (ഓഗസ്റ്റ് 4, 1862 - ഡിസംബർ 5, 1952) എന്നിവരുടെ പുത്രിയായി മിസോറിയിലെ ഇന്റിപെൻഡൻസ് നഗരത്തിൽ ജനിച്ചു. മൂന്ന് സഹോദരങ്ങളായ ഫ്രാങ്ക് ഗേറ്റ്സ് വാലസ്, (മാർച്ച് 4, 1887 - ഓഗസ്റ്റ് 12, 1960), ജോർജ്ജ് പോർട്ടർഫീൽഡ് വാലസ്, (മെയ് 1, 1892 - മെയ് 24, 1963), ഡേവിഡ് ഫ്രെഡറിക് വാലസ്, (ജനുവരി 7, 1900 - സെപ്റ്റംബർ 30, 1957) എന്നിവരുടെ മൂത്ത സഹോദരിയായിരുന്നു അവർ. കുട്ടിക്കാലത്ത് തെറിച്ച പെൺകുട്ടി എന്നൊരു ഖ്യാതി ബെസിന് ഉണ്ടായിരുന്നു.[1] ഒരു യുവതിയെന്ന നിലയിൽ, ബെസ് ഫാഷനിലൂടെയും തൊപ്പികൾ ധരിക്കുന്നതീലൂടെയും സ്വയം പ്രകടനം നടത്തുന്നത് ആസ്വദിച്ചിരുന്നു; ഒരു സുഹൃത്ത് പറയുന്നതുപ്രകാരം "ബെസ് എല്ലായ്പ്പോഴും ഞങ്ങളേക്കാൾ കൂടുതൽ ആലങ്കാരികമായ തൊപ്പികളുണ്ടായിരുന്നു, അഥവാ അവൾ കൂടുതൽ നല്ല ശൈലിയിൽ അവ ധരിച്ചിരുന്നു."[2]
കുടുംബം ഇൻഡിപെൻഡൻസ് നഗരത്തിലേയ്ക്കു മാറിയ ഉടൻ തന്നെ ഹാരി ട്രൂമാൻ ബെസിമായി കണ്ടുമുട്ടുകയും ബിരുദം വരെ ഇരുവരും ഒരുമിച്ച് സ്കൂൾ വിദ്യാഭ്യാസം നയിക്കുകയും ചെയ്തു.[3]
അവലംബം
തിരുത്തുക- ↑ "Truman: Bess Truman's Biography". www.trumanlibrary.org. Archived from the original on 2018-11-07. Retrieved October 22, 2016.
- ↑ Geselbracht. "Young Bess in Hats" (PDF). Prologue. Spring 2013.
- ↑ Klapthor, Margaret Brown (October 1, 2002). The First Ladies. Government Printing Office. p. 75. ISBN 978-0-912308-83-8.