ഡേവിഡ് ബെൻ-ഗുരിയൻ

(Ben-Gurion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ (ഹീബ്രുדָּוִד בֶּן-גּוּרִיּוֹן‬, ഒക്ടോബർ 16 1886 - ഡിസംബർ 1 1973). ഡേവിഡ് ഗ്ര്യൂൻ എന്നതായിരുന്നു ജനനനാമം. ചെറുപ്പം മുതലേ സയണിസത്തോട് കടുത്ത അനുഭാവം പ്രകടിപ്പിച്ചു. ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബെൻ-ഗുരിയൻ പ്രധാന പങ്കു വഹിച്ചു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ച ശേഷം രാഷ്ട്രസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സഹായിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജൂതർ ഇക്കാലത്ത് ഇസ്രായേലിലെത്തി. 1970-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മരണശേഷം അദ്ദേഹത്തെ ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.

ആദ്യകാല ജീവിതം

തിരുത്തുക

അക്കാലത്ത് റഷ്യയുടെ കീഴിലായിരുന്ന പ്ലോൺസ്കിൽ (ഇന്ന് ഈ സ്ഥലം പോളണ്ടിലാണ്‌) ജനനം. പിതാവ് അവിഗ്ദോർ ഗ്ര്യൂൻ അഭിഭാഷകനും ആദ്യകാല സയണിസ്റ്റ് നേതാവുമായിരുന്നു. മാതാവ് ഷൈൻഡൽ ഡേവിഡിന്‌ പതിനൊന്ന് വയസ്സായപ്പോഴേക്ക് മരണമടഞ്ഞു. കടുത്ത സയണിസ്റ്റായാണ്‌ വളർന്നുവന്നത്. വാർസോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരിക്കേ മാർക്സിസ്റ്റ് പോളെ സയൺ പ്രസ്ഥാനത്തിൽ 1904-ൽ അംഗമായി. 1905-ൽ റഷ്യൻ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ൽ ഓട്ടോമാൻ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയൺ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി.


"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ബെൻ-ഗുരിയൻ&oldid=3980342" എന്ന താളിൽനിന്ന് ശേഖരിച്ചത്