ബെലാഹി പശു
കന്നുകാലികളുടെ ബെലാഹി ഇനത്തെ മോർണി / ദേശി എന്നും അറിയപ്പെടുന്നു. ഹരിയാന സംസ്ഥാനത്തെ ശിവാലിക്കിന്റെ താഴ്‌വരയിലാണ് ഈ ഇനത്തിന്റെ പ്രജനനം നടക്കുന്നത്, അതിൽ അംബാല, പഞ്ചകുള, ഹരിയാന, യമുനാനഗർ ജില്ലകൾ, ചണ്ഡിഗഡ് എന്നിവ ഉൾപ്പെടുന്നു. നിറങ്ങളുടെ മിശ്രിതം വിവരിക്കാൻ ‘ബെലാഹ’ എന്ന പദം ഉപയോഗിക്കുന്നു. ഈ ഇനത്തിലെ മൃഗങ്ങൾ ദേശാടന സ്വഭാവമുള്ളതും കുറഞ്ഞ ഇൻപുട്ട് ചെലവിൽ പരിപാലിക്കുന്നതുമാണ്.
സ്വഭാവഗുണങ്ങൾ
തിരുത്തുകചുവപ്പ് കലർന്ന തവിട്ട്, ചാര അല്ലെങ്കിൽ വെള്ള എന്നിവയാണ് മൃഗങ്ങളുടെ ഏറ്റവും സാധാരണ നിറം. കൊമ്പുകൾക്ക്മുകളിലേക്കും അകത്തേക്കും അരിവാൾ ആകൃതിയിലുള്ള വളവാണ് . മൃഗങ്ങൾ ഇടത്തരം വലിപ്പമുള്ളതും ആകർഷകവും എന്നാൽ വ്യത്യസ്തവുമായ ശരീര വർണ്ണ പാറ്റേൺ ഉള്ളവയാണ്. മുഖവും അഗ്രഭാഗങ്ങളും വെളുത്ത നിറത്തിലാണ്, വ്യത്യസ്ത അളവിലുള്ള വെളുത്ത നിറം ശരീരത്തിന്റെ അടി ഭാഗത്ത് കാണാം. തല നേരായതും നീണ്ടതും വിശാലവുമാണ്.[1]
പാലുത്പാദനം
തിരുത്തുകഒരു കറവകാലത്തെ ശരാശരിവിളവ് 1014 കിലോഗ്രാം. 2092 കിലോഗ്രാം വരെ പാലുതരുന്നവയും ഉണ്ട് ശരാശരി പാൽ കൊഴുപ്പ്. 5.25 അതും 2.37 മുതൽ 7.89 ശതമാനം വരെയാണ്. അതായത് പാൽ ഉത്പാദനത്തിലും കൊഴുപ്പിലും നല വൈവിധ്യം അവ കാണിക്കുന്നു. [2]