ബിഹേവിയറിസം

(Behaviorism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിക്കാഗൊ സർവകലാശാലയിലെ ആദ്യത്തെ ഡോക്ടറേറ്റ് ബിരുദധാരിയായ ജെ.ബി. വാട്ട്സൺ (1878-1955) ആണ് മനഃശാസ്ത്ര പ്രസ്ഥാനമായ 'ബിഹേവിയറിസ'ത്തിന് തറക്കല്ലിട്ടത്. ചിക്കാഗൊ സർവകലാശാലയായിരുന്നു നിർവഹണ വാദത്തിന്റെ ശക്തികേന്ദ്രമെങ്കിലും റോബർട്ട് സെഷൻസ് വുഡ്വർത്തി(1869-1962)ന്റെ നേതൃത്വത്തിൽ കൊളംബിയ സർവകലാശാലയിലും നിർവഹണ മനഃശാസ്ത്രപഠനങ്ങൾ നടത്തിയിരുന്നു. വുഡ്വർത്തിന്റെ നിർവഹണവാദം ചലനാത്മക മനഃശാസ്ത്രം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അനുകൂലനപ്രവൃത്തികളിൽ അന്തഃചോദനകൾക്കുള്ള പങ്കിനാണ് ചലനാത്മക മനഃശാസ്ത്രം പ്രാധാന്യം കല്പിക്കുന്നത്. അനുകൂലനപ്രവൃത്തികളെ ഒരു സൂത്രവാക്യത്തിലൂടെയാണ് വുഡ്വർത്ത് വിശദീകരിച്ചത്. ണടഛഞണ എന്ന സൂത്രവാക്യത്തിൽ ണ ലോകം അഥവാ പരിതഃസ്ഥിതിയെയും, ട ചോദനയെയും, ഛ ജീവജാലത്തെയും, ഞ പ്രതികരണത്തെയും സൂചിപ്പിക്കുന്നു. ബാഹ്യവും ആന്തരികവുമായ ചോദനകൾ ജീവിയിൽ പ്രതികരണമുളവാക്കുകയും, ഈ പ്രതികരണം പരിതഃസ്ഥിതിയിൽ മാറ്റം വരുത്തി ചോദന കുറയ്ക്കുകയും ചെയ്യുമ്പോഴാണ് അനുകൂലനം നടക്കുന്നത്. ചോദന ലഘൂകരണത്തിനായി നടത്തുന്ന പ്രവൃത്തികൾ ചില സന്ദർഭങ്ങളിൽ സ്വതന്ത്ര ചോദനകളുടെ സ്വഭാവം കൈക്കൊള്ളാറുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിനായി വ്യായാമം ചെയ്തു തുടങ്ങുന്നവർ വണ്ണം കുറഞ്ഞുകഴിഞ്ഞിട്ടും, താത്പര്യം മൂലം തുടർന്നും വ്യായാമം ചെയ്യുന്നത് ഇതിനുദാഹരണമാണ്. വുഡ്വർത്തിന്റെ വീക്ഷണങ്ങൾ മനഃശാസ്ത്രരംഗത്ത് വളരെയധികം സ്വാധീനം ചെലുത്തുകയുണ്ടായി.

നിർവഹണ മനഃശാസ്ത്രം ഒരു പ്രത്യേക പ്രസ്ഥാനമെന്ന നിലയിൽ ഇരുപതാം ശതകത്തിന്റെ ആദ്യപകുതിവരെ മാത്രമേ നിലനിന്നുള്ളൂ. വളരെ വേഗം തന്നെ നിർവഹണവാദം മനഃശാസ്ത്രത്തിന്റെ മുഖ്യധാരയുടെ ഭാഗമായി മാറി. പ്രായോഗിക മനഃശാസ്ത്രത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് നിർവഹണമാണ്. മനഃശാസ്ത്രപരീക്ഷകൾ, വ്യാവസായിക അഭിരുചി നിർണയം, പരസ്യതന്ത്രങ്ങൾക്ക് രൂപം നൽകൽ, കൌൺസലിങ്, ക്ളിനിക്കൽ പദ്ധതികൾ തുടങ്ങി, മനഃശാസ്ത്രത്തിന്റെ എല്ലാ പ്രായോഗിക വശങ്ങളിലും നിർവഹണവാദത്തിന്റെ പ്രതിഫലനങ്ങൾ ദൃശ്യമാണ്. അവബോധം (ഇീിരെശീൌില) പോലെയുള്ള മാനസിക പ്രതിഭാസങ്ങളെ ജീവപരിണാമം ഏതുരീതിയിലാണ് സ്വാധീനിച്ചത് തുടങ്ങിയ വിഷയങ്ങൾ അന്വേഷിക്കുന്ന പരിണാമ മനഃശാസ്ത്രത്തിലും നിർവഹണവാദത്തിന്റെ സ്വാധീനം കാണാം.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിർവ്വഹണ മനഃശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ബിഹേവിയറിസം&oldid=1994151" എന്ന താളിൽനിന്ന് ശേഖരിച്ചത്