ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്

(Basilica of Our Lady of Good Health എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് (വേളാങ്കണ്ണി പള്ളി) (ഇംഗ്ലീഷ്:Basilica of Our Lady of Good Health). റോമൻ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ളതാണ്. ഈ ദേവാലയം ഇവിടെ സ്ഥാപിക്കപ്പെടുവാൻ ഇടയായത് 16-ആം ശതകത്തിൽ ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്തും സമീപപ്രദേശത്തും ഉണ്ടായ മാതാവിന്റെ ചില ദർശനങ്ങളും അത്ഭുത പ്രവർത്തനങ്ങളും മൂലമാണ് എന്നു ഭക്തജനങ്ങൾ വിശ്വസിക്കുന്നു.[1] രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ എത്തുന്നുണ്ടെങ്കിലും സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. കിഴക്കിന്റെ ലൂർദെന്നു കൂടി അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി ഉയർത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നവയിൽ നിന്നു വ്യത്യസ്തവുമാണ്.[2]

ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്
Shrine Basilica Vailankanni

കിഴക്ക് വശത്ത് ബംഗാൾ ഉൾക്കടലിന് അഭിമുഖമായ ബസിലിക്ക മുൻഭാഗത്തിന്റെ രാത്രി കാഴ്ച

ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് is located in India
ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്
ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്
10°40′48″N 79°50′59″E / 10.68000°N 79.84972°E / 10.68000; 79.84972
സ്ഥാനംവേളാങ്കണ്ണി, തമിഴ്നാട്
രാജ്യംIndia
ക്രിസ്തുമത വിഭാഗംറോമൻ കത്തോലിക് ലാറ്റിൻ
വെബ്സൈറ്റ്http://www.vailankannishrine.net/
ചരിത്രം
സമർപ്പിച്ചിരിക്കുന്നത്ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്
പ്രതിഷ്‌ഠാപനം1962
വാസ്തുവിദ്യ
പദവിമൈനർ ബസിലിക്ക
പ്രവർത്തന നിലActive
Architectural typeഗോതിക്
ഭരണസമിതി
രൂപതതഞ്ചാവൂർ
മതാചാര്യന്മാർ
മെത്രാപ്പോലീത്തAntony Anandarayar
മെത്രാൻDevadass Ambrose Mariadoss
പാതിരിRev. Fr. A.M.A. Prabakar
Priest(s)Rev. Fr. Arputharaj S, Vice-Rector & Parish priest

ചിത്രശാല

തിരുത്തുക
  1. വേളാങ്കണ്ണി പള്ളിയുടെ വെബ്സൈറ്റ്
  2. "ദ ഹിന്ദു - മെട്രോ പ്ലസ് ഡെൽഹി, 16 ജൂൺ 2003". Archived from the original on 2004-01-18. Retrieved 2010-11-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക