2012 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഹിന്ദി ചിത്രമാണ് ബർഫി. അനുരാഗ് ബസു സംവിധാനം ചെയ്ത 'ബർഫി'ക്ക് ഓസ്‌കർ അവാർഡ് പരിഗണനക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശം ലഭിച്ചിരുന്നു. മികച്ച വിദേശചിത്ര വിഭാഗത്തിലാണ് ചിത്രം പരിഗണിക്കുക. ബധിരനും മൂകനുമായ യുവാവും ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായുള്ള പ്രണയം ചിത്രീകരിക്കുന്ന ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയതാണ്. 30കോടി രൂപയുടെ ബഡ്ജറ്റിൽ സപ്തംബർ 14-ന് പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 58.6 കോടി രൂപയാണ് നേടിയത്. രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ഇല്ല്യാന ഡിക്രൂസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.[3] ഷജിത്ത് കൊയേരിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം.

ബർഫി!
പോസ്റ്റർ
സംവിധാനംഅനുരാഗ് ബസു
നിർമ്മാണംറോണീ സ്ക്രൂവാല
സിദ്ധാർത്ഥ് റോയി കപൂർ
രചനഅനുരാഗ് ബസു
അഭിനേതാക്കൾ
സംഗീതംപ്രിതം
ഛായാഗ്രഹണംരവി വർമൻ
വിതരണംയുടിവി മോഷൻ പിക്ചേർസ്
ഐബിസി മോഷൻ പിക്ചേർസ്
റിലീസിങ് തീയതി
  • 14 സെപ്റ്റംബർ 2012 (2012-09-14)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ് 30 കോടി[1]
ആകെ 62.70 കോടി (1st week domestic nett)[2]

മർഫി എന്ന റേഡിയോ കമ്പനിയുടെ ട്രേഡ് മാർക്കും മറ്റു പകർപ്പവകാശമോ, എതിർപ്പില്ലാ രേഖ (എൻ.ഒ.സി.)യോ കൂടാതെ ചിത്രത്തിലുപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി, 50 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാക്കളായ യു.ടി.വി. മോഷൻ പിക്‌ചേഴ്‌സിനും ഇഷാന മൂവീസിനും എതിരെ വക്കീൽ നോട്ടീസയച്ചു. ചിത്രത്തിന്റെ പല ഘട്ടങ്ങളിലും പാട്ടുകളിലും'മർഫിമുന്ന', 'മർഫി', 'മർഫി റേഡിയോ' എന്നൊക്കെ പരാമർശിച്ചു എന്നാണ് അവർ പറയുന്നത്. എന്നാൽ പകർപ്പവകാശ നിയമം ലംഘിച്ചിട്ടില്ലെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മർഫിയുടെ ലോഗോയും അനുവാദം വാങ്ങാതെ ചിത്രത്തിൽ ഉപയോഗിച്ചതായി ആരോപണമുണ്ട്.[4]

നിരവധി ചിത്രങ്ങളിലെ രംഗങ്ങൾ അതേപടി അനുകരിച്ച ചിത്രം ഓസ്കാറിനു നാമനിർദ്ദേശം ചെയ്തത് ശരിയല്ല എന്നാണ് നിരൂപകരുടെ അഭിപ്രായം. കൊറിയൻ ചിത്രമായ ഒയാസീസ്, ചാർലി ചാപ്ലിൻ ചിത്രങ്ങളായ ദ അഡ്വൈഞ്ചർ, സിറ്റി ലൈറ്റ്, അമേരിക്കൻ ചിത്രമായ ദ നോട്ട്ബുക്ക്, സിങിഗ് ഇൻ ദ റെയ്ൻ, ബസ്റ്റർ കീറ്റണിന്റെ കോപ്‌സ്, ഹിന്ദി ചിത്രമായ കോഷിഷ്, ദ പിയാനോ, കികജിറോ, ബാക് ടു സ്‌കൂൾ, വൈറ്റ് ക്യാറ്റ്, മിസ്റ്റർ നോബഡി, മിസ്റ്റർ ബീൻസ് ഹോളിഡേ, ദ ഗൂണിസ്, ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ് എന്നീ ചിത്രങ്ങളിലെ വിവിധ രംഗങ്ങളും അമേലി എന്ന ഫ്രഞ്ച് ചിത്രത്തിലെ സംഗീതവുമാണ് പകർത്തിയിരിക്കുന്നത്.[5]

  1. The writer has posted comments on this article (2005-07-26). "Directors who got their mojo back - The Times of India". Timesofindia.indiatimes.com. Retrieved 2012-09-22.
  2. "Boxofficeindia.com". Boxofficeindia.com. Archived from the original on 2012-09-24. Retrieved 2012-09-22.
  3. "'ബർഫി' ഓസ്‌കറിനുള്ള ഇന്ത്യൻ ചിത്രം, മാതൃഭൂമി". Archived from the original on 2012-09-23. Retrieved 2012-09-23.
  4. "ബർഫിയും മർഫിയും, മാതൃഭൂമി". Archived from the original on 2012-09-25. Retrieved 2012-09-26.
  5. "'ബർഫി' അഥവാ കോപ്പിയടിയുടെ 'കൊളാഷ്', മാതൃഭൂമി". Archived from the original on 2012-09-26. Retrieved 2012-09-26.
"https://ml.wikipedia.org/w/index.php?title=ബർഫി!&oldid=3639587" എന്ന താളിൽനിന്ന് ശേഖരിച്ചത്