ബഗ്രതി കത്തീഡ്രൽ
ദ കത്തീഡ്രൽ ഓഫ് ദ ഡോർമിനേഷൻ
(Bagrati Cathedral എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ കത്തീഡ്രൽ ഓഫ് ദ ഡോർമിനേഷൻ അല്ലെങ്കിൽ കുടൈസി കത്തീഡ്രൽ എന്നിങ്ങനെയെല്ലാം വിളിക്കുന്ന കത്തീഡ്രല്ലാണ് ബഗ്രതി കത്തീഡ്രൽ (Georgian: ბაგრატი; ბაგრატის ტაძარი, or Bagratis tadzari). 11-ാം നൂറ്റാണ്ടിൽ ജോർജ്ജിയയിലെ ഇമെരെതി പ്രവിശ്യയിലെ കുടൈസി നഗരത്തിൽ പണികഴിപ്പിച്ച കത്തീഡ്രല്ലാണ് ബഗ്രതി കത്തീഡ്രൽ. മദ്ധ്യകാല ജോർജ്ജിയൻ വാസ്തുശില്പകലക്ക് ഉത്തമോദാഹരണമാണ് ഈ കത്തീഡ്രൽ. വിവിധ നൂറ്റാണ്ടുകളിൽ മുഴുവനും സാരമായ കേടുപാടുകൾ ഈ സംഭവിച്ചിട്ടുണ്ട്. എന്നാലും ഈ കത്തീഡ്രൽ തുടർച്ചയായി പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1950 മുതൽ തുടർച്ചയായ നിർമ്മാണം നടത്തിയാണ് ഈ കത്തീഡ്രൽ ഇന്നുകാണുന്ന നിലയിലെത്തിയത്. 2012 ലാണ് വലിയതോതിലുള്ള പുനർനിർമ്മാണം നടത്തിയത്. ഉകിമെറിയോണി കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ഈ കത്തീഡ്രൽ ഇന്ന് കുടൈസി നഗരത്തിന്റെ പ്രമുഖ ലാൻഡ് മാർക്കാണ്.
Bagrati Cathedral ბაგრატის ტაძარი | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Kutaisi, Imereti, Georgia |
നിർദ്ദേശാങ്കം | 42°16′38″N 42°42′15″E / 42.2773°N 42.7043°E |
മതവിഭാഗം | Georgian Orthodox Church |
രാജ്യം | ജോർജ്ജിയ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Church |
വാസ്‌തുവിദ്യാ മാതൃക | Georgian |
പൂർത്തിയാക്കിയ വർഷം | 11th century |
മകുടം | 1, rebuilt |
Official name: Bagrati Cathedral and Gelati Monastery | |
Type | Cultural |
Criteria | iv |
Designated | 1994 (18th session) |
Reference no. | 710 |
UNESCO Region | Europe and North America |
Endangered | 2010–present |