ബി.എം. സുഹറ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(B. M. Suhara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബി.എം. സുഹറ. കിനാവ്, മൊഴി,ഇരുട്ട്,നിഴൽ,വേനൽ,ഭ്രാന്ത്,ചോയിച്ചി, ആകാശഭൂമികളുടെ താക്കോൽ തുടങ്ങിയ കൃതികളിലൂടെ സുഹറ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മലയാള സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനക്ക് 2008 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിനർഹയായി. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമാണ് സുഹറ.[1]

ബി.എം. സുഹറ
തൊഴിൽകഥാകൃത്ത്
ദേശീയതഇന്ത്യ
Genreചെറുകഥ, നോവൽ
വിഷയംമലബാർ മുസ്ലിംകളിലെ സാമുഹ്യ പ്രശ്നങ്ങൾ
സാഹിത്യ പ്രസ്ഥാനംറിയലിസം
അവാർഡുകൾസാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള സാഹിത്യ അക്കാഡമി അവാർഡ്
പങ്കാളിഡോ. എം.എം. ബഷീർ

ജീവിതരേഖ

തിരുത്തുക

വൈദ്യരകത്ത് മമ്മദ്കുട്ടി ഹാജിയുടേയും ബടയക്കണ്ടി മാളിയേക്കൽ മറിയ ഉമ്മയുടേയും മകളായി കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ജനനം .[2][3]െ കോഴിക്കോട് പ്രവിഡൻസ് കേളേജിൽ പഠിച്ചു .സർവകലാശാലയിലെ മലയാളം വിഭാഗം മേധാവിയുമായിരുന്ന ഡോ. എം.എം ബഷീർ ആണ് സുഹറയുടെ ഭർത്താവ്. പ്രമുഖ കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂർ സുഹറയുടെ സഹോദരനും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ള സഹോദരിയുമാണ്. അജ്മൽ ബഷീറും അനീസ് ബഷീറും മക്കൾ.

പുരസ്കാരം

തിരുത്തുക
  • 1992-ലളിതാംബിക അന്തർജനം സ്മാരക പ്രത്യേക അവാർഡ്
  • കെ. ബാലകൃഷ്ണൻ സ്മാരക അവാർഡ് [4]
  • ഉണ്ണിമോയി സമാരക അവാർഡ് [5]
  • കേരള സാഹിത്യ അക്കാഡമി അവാർഡ് [6]
  1. കേരള സാഹിത്യ അക്കാദമി വെബ് സൈറ്റ്
  2. "പുഴ ഡോട് കോമിലെ എഴുത്തുകാരിയെക്കുറിച്ചുള്ള കുറിപ്പ്". Archived from the original on 2012-10-06. Retrieved 2011-02-08.
  3. "World from a writer's plane" (in ഇംഗ്ലീഷ്). Chennai, India: The Hindu. 2 October 2009. Archived from the original on 2009-10-06. Retrieved 26 January 2010.
  4. "Honour for B.M. Suhara" (in ഇംഗ്ലീഷ്). Chennai, India: The Hindu. 28 June 2004. Archived from the original on 2005-02-08. Retrieved 26 January 2010.
  5. "Unnimoyi Smaraka prize for B.M. Suhara" (in ഇംഗ്ലീഷ്). Chennai, India: The Hindu. 13 September 2006. Archived from the original on 2011-06-04. Retrieved 26 January 2010.
  6. "Sahitya Akademi fellowships" (in ഇംഗ്ലീഷ്). Chennai, India: The Hindu. 22 May 2009. Archived from the original on 2009-05-27. Retrieved 26 January 2010.
"https://ml.wikipedia.org/w/index.php?title=ബി.എം._സുഹറ&oldid=3968550" എന്ന താളിൽനിന്ന് ശേഖരിച്ചത്