അക്ഷാസ്ഥികൂടം

(Axial skeleton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കശേരുകികളുടെ അസ്ഥികൂടത്തിന്റെ തലയിലെയും ഉടലിലെയും അസ്ഥികൾ ഉൾക്കൊള്ളുന്ന ഭാഗമാണ് അക്ഷാസ്ഥികൂടം. ഇംഗ്ലീഷിൽ ആക്സിയൽ സ്കെലിറ്റൻ എന്ന് വിളിക്കുന്നു. മനുഷ്യ അക്ഷാസ്ഥികൂടത്തിൽ, തലയോട്ടി (22 അസ്ഥികൾ), മധ്യകർണ്ണത്തിന്റെ ഒസിക്കിളുകൾ, ഹൈയോയിഡ് അസ്ഥി, വാരിയെല്ലുകൾ, സ്റ്റെർനം, കശേരുക്കൾ എന്നിവ ഉൾപ്പടെ 80 അസ്ഥികൾ അടങ്ങിയിരിക്കുന്നു. അക്ഷാസ്ഥികൂടവും അനുബന്ധാസ്ഥികൂടവും ചേർന്നതാണ് പൂർണ്ണമായ അസ്ഥികൂടം. മറ്റൊരു നിർവചന പ്രകാരം അക്ഷാസ്ഥികൂടത്തിൽ കശേരുക്കൾ, സാക്രം, കോക്സിക്സ്, തലയോട്ടി, വാരിയെല്ലുകൾ, സ്റ്റെർനം എന്നിവയുൾപ്പെടെയുള്ള അസ്ഥികളാണ് ഉള്ളത്.[1]

അക്ഷാസ്ഥികൂടം
മനുഷ്യ അക്ഷാസ്ഥികൂടം
Details
Identifiers
Latinskeleton appendiculare
TAA02.0.00.009
Anatomical terminology
3D Medical Animation still shot of Human Skull
മനുഷ്യന്റെ തലയോട്ടിയുടെ 3D മെഡിക്കൽ ആനിമേഷൻ ചിത്രീകരണം

പരന്ന അസ്ഥികൾ തലച്ചോറിനും മറ്റ് സുപ്രധാന അവയവങ്ങൾക്കും സംരക്ഷണം നല്കുന്നു. ഈ ലേഖനം പ്രധാനമായും മനുഷ്യരുടെ അക്ഷാസ്ഥികൂടത്തെക്കുറിച്ചാണ് കൈകാര്യം ചെയ്യുന്നത്, എന്നിരുന്നാലും അക്ഷാസ്ഥിസ്ഥികൂടത്തിന്റെ പരിണാമപരമായ വംശാവലി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിൽ 81 വ്യത്യസ്ത അസ്ഥികളുണ്ട്. അസ്ഥികൂടം പ്രായമാകുമ്പോൾ തലയോട്ടി ഒഴികെയുള്ള അസ്ഥികൾ ദുർബലമാകുന്നു. തലച്ചോറിനെ പരിക്കിൽ നിന്ന് സംരക്ഷിക്കാൻ തലയോട്ടി ജീവിതകാലം മുഴുവൻ ശക്തമാണ്.

മനുഷ്യരിൽ, അക്ഷാസ്ഥികൂടം തലച്ചോറ്, സുഷുമ്നാ നാഡി, ഹൃദയം, ശ്വാസകോശം എന്നിവ സംരക്ഷിക്കുന്നു. തല, കഴുത്ത്, പുറം എന്നിവ ചലിപ്പിക്കുന്ന പേശികൾക്കും തോൾ, ഇടുപ്പ് സന്ധികൾക്ക് കുറുകെ പ്രവർത്തിക്കുന്ന പേശികൾ എന്നിവയ്ക്കും അറ്റാച്ച്മെന്റ് സൈറ്റായും ഇത് പ്രവർത്തിക്കുന്നു.

മനുഷ്യന്റെ തലയോട്ടി

തിരുത്തുക

മനുഷ്യന്റെ തലയോട്ടിയിൽ കപാലം അഥവാ ക്രേനിയവും മുഖാസ്ഥികളും അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ തലയോട്ടി, ക്രേനിയൽ വോൾട്ട് എന്നറിയപ്പെടുന്ന ഒരു വലിയ സ്ഥലത്ത് തലച്ചോറിനെ സംരക്ഷിക്കുന്നു. ഒരുമിച്ച് ചേരുന്ന എട്ട് പ്ലേറ്റ് ആകൃതിയിലുള്ള അസ്ഥികളിൽ നിന്നാണ് ക്രേനിയം രൂപപ്പെടുന്നത്. കൂടാതെ, തലയോട്ടിയുടെ താഴത്തെ ഭാഗത്ത് 4 മുഖാസ്ഥികൾ ഉണ്ട്. തലയോട്ടി രൂപപ്പെടുത്തുന്ന 22 അസ്ഥികൾ ഒരുമിച്ച്, ക്രേനിയൽ വോൾട്ടിന് പുറമെ, കണ്ണുകൾ, ആന്തരിക കർണ്ണം, മൂക്ക്, വായ എന്നിവയ്ക്കുള്ള അറകൾ പോലുള്ള ചെറിയ ഇടങ്ങൾ കൂടി ഉണ്ടാക്കുന്നു. താടിയെല്ല് അല്ലെങ്കിൽ മാൻഡിബിൾ, മാക്സില്ല, സൈഗോമാറ്റിക് അല്ലെങ്കിൽ കവിൾ അസ്ഥി, നാസാരന്ധ്രം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട മുഖാസ്ഥികൾ.[2]

ജനനസമയത്ത് പെൽവിസിലൂടെയും ജനന കനാലിലൂടെയും കടന്നുപോകുന്നതിനായി പ്രത്യേക പ്ലേറ്റുകളുള്ള തലയോട്ടിയുമായാണ് മനുഷ്യർ ജനിക്കുന്നത്. ജനനശേഷം എട്ട് വ്യത്യസ്ത പ്ലേറ്റുകൾ സ്കൾ എന്നറിയപ്പെടുന്ന ഒരൊറ്റ ഘടനയായി മാറുന്നു. തലയോട്ടിയുടെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരേയൊരു അസ്ഥി മാൻഡിബിൾ ആണ്.[3]

വാരിയെല്ലുകൾ

തിരുത്തുക

12 ജോഡി വാരിയെല്ലുകളും സ്റ്റെർണവും ചേർന്നതാണ് വാരിയെല്ലിൻ കൂട്. ഹൃദയം, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളുടെ സംരക്ഷണമായി വാരിയെല്ലിൻ കൂട് പ്രവർത്തിക്കുന്നു. വാരിയെല്ലുകൾ ചന്ദ്രക്കലയുടെ ആകൃതിയിലാണ്, ഒരു അറ്റം പരന്നതും മറ്റേ അറ്റം വൃത്താകൃതിയിലുള്ളതുമാണ്. വൃത്താകൃതിയിലുള്ള അറ്റങ്ങൾ പിൻഭാഗത്തുള്ള തോറാസിക് കശേരുക്കളുമായി സന്ധികളിൽ ഘടിപ്പിച്ചിരിക്കുന്നു, പരന്ന അറ്റങ്ങൾ മുൻവശത്ത് സ്റ്റെർണത്തിൽ ഒത്തുചേരുന്നു.[4]

വെർട്ടെബ്രൽ കോളം (നട്ടെല്ല്)

തിരുത്തുക

ജനനസമയത്ത് ഭൂരിഭാഗം മനുഷ്യർക്കും 33 വ്യത്യസ്ത കശേരുക്കളുണ്ട്. സാധാരണ വികസന സമയത്ത് നിരവധി കശേരുക്കൾ സംയോജിച്ച് മിക്ക കേസുകളിലും മൊത്തം 24 എണ്ണം അവശേഷിക്കുന്നു.

വെർട്ടെബ്രൽ കോളത്തിൽ 5 ഭാഗങ്ങളുണ്ട്. ഏറ്റവും മുകളിലുള്ള ഭാഗം സെർവിക്കൽ അഥവാ കണ്ഠകശേരുക്കളാണ് (7) തുടർന്ന് തോറാസിക് അഥവാ ഔരസകശേരുക്കൾ (12), ലംബാർ (5), സാക്രൽ (5) കോക്സിജിയൽ കശേരുകങ്ങൾ (3-5) എന്നിവയാണ്.

പദോൽപ്പത്തി

തിരുത്തുക

"ആക്സിയൽ" അല്ലെങ്കിൽ "അക്ഷം"എന്ന വാക്ക് "ആക്സിസ്" എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, ഇത് അസ്ഥികൾ ശരീരത്തിന്റെ മധ്യ "ആക്സിസ്സ്" ന് അടുത്തായി സ്ഥിതിചെയ്യുന്നു എന്ന വസ്തുതയെ സൂചിപ്പിക്കുന്നു.[5]

ഹ്രസ്വ സംഗ്രഹം

തിരുത്തുക

അക്ഷാസ്ഥികൂടത്തിൽ ആകെ 80 അസ്ഥികളുണ്ട്:

  • തലയോട്ടിയിൽ 22 അസ്ഥികളുണ്ട്, ഇതിൽ 8 എണ്ണം കപാല അസ്ഥികളും 14 എണ്ണം മുഖാസ്ഥികളും ആണ്.
  • മധ്യകർണ്ണത്തിലെ ഒസിക്കിളുകൾ (ഓരോ ചെവിയിലും 3) 6 എണ്ണം
  • കഴുത്തിൽ 1 ഹൈയോയിഡ് അസ്ഥി,
  • നട്ടെല്ലിൽ 26 അസ്ഥികൾ,
  • 1 നെഞ്ച് അസ്ഥി (സ്റ്റെർണം)
  • 24 വാരിയെല്ലുകൾ (12 ജോഡി).

ഇതും കാണുക

തിരുത്തുക
  • അനുബന്ധാസ്ഥികൂടം
  • തലയോട്ടി
  • ഹൈയോയിഡ് അസ്ഥി
  • സ്റ്റെർനം
  • വാരിയെല്ലുകൾ
  1. Folkens, Tim D. White, Michael T. Black, Pieter A.; Pierter, Folkens; Michael, Black (2012). Human osteology (3rd ed.). Amsterdam: Elsevier/Academic Press. p. 11. ISBN 978-0-12-374134-9.{{cite book}}: CS1 maint: multiple names: authors list (link)
  2. "Features of the Human Skull". Face and Emotion. Archived from the original on 14 February 2014. Retrieved 25 February 2014.
  3. "Skull". Inner Body. Retrieved 25 February 2014.
  4. "Postcranial Skeletal/Ribs" (PDF). Observation and Analysis Method for Human Bones. Archived from the original (PDF) on 20 May 2012. Retrieved 25 February 2014.
  5. "Axial skeleton". AnatomyExpert. Archived from the original on 25 December 2013. Retrieved 15 March 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അക്ഷാസ്ഥികൂടം&oldid=4089891" എന്ന താളിൽനിന്ന് ശേഖരിച്ചത്