ഇഗോസർഫിംഗ്

(Autogoogling എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരാൾ സ്വന്തം പേരോ തൂലികാ നാമമോ മറ്റോ ഏതെങ്കിലുമൊരു സെർച്ച് എഞ്ചിനിൽ നൽകി സെർച്ച് ചെയ്യുന്നതാണ് ഇഗോസർഫിംഗ് എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ Googling yourself, vanity searching, egosearching, egogoogling, autogoogling, self-googling എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു[1].

Egosurfing

1995 ൽ Sean Carton ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

ലക്ഷ്യം

തിരുത്തുക

പല വിധ കാരണങ്ങളാൽ ഇഗോസർഫിംഗ് നടത്താറുണ്ട്. തന്റെ പേര് ഓൺലൈനിൽ എങ്ങനെ എവിടെയെല്ലാമുണ്ട് എന്ന് കണ്ടെത്താനുള്ള കൗതുകം കൊണ്ട് ഇങ്ങനെ ചെയ്യാറുണ്ട്. വിനോദത്തിനായും പ്രശസ്ത വ്യക്തിത്വങ്ങളുടെ പേരുമായുള്ള സാമ്യം കാണാനും ഇത് ചെയ്യാറുണ്ട്. തങ്ങളുടെ ഏതൊക്കെ വിവരങ്ങൾ ചോർന്ന് പൊതുജനങ്ങൾക്ക് കാണാനാകുന്നുണ്ട് എന്ന് പരിശോധിക്കാനും ഇതിലൂടെ ഒരു പരിധി വരെ സാധിക്കും. സ്വകാര്യ വിവരങ്ങൾ പൊതുഇടത്തിൽ കാണാനാകുന്നുണ്ടോ എന്നും ഇങ്ങനെ നിരീക്ഷിക്കാം. വ്യക്തിവിവരങ്ങൾ ചോരാതെ സൂക്ഷിക്കാൻ ഇങ്ങനെ സാധിക്കും സർച്ച് ചെയ്യുമ്പോൾ , ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങൾ ചില വിവരങ്ങൾ ലഭ്യമാക്കാറുണ്ട്. ഇത്തരം വിവരങ്ങളിൽ പരസ്യമായി നൽകേണ്ടാത്തവ ഇങ്ങനെ തടയാൻ സാധിക്കും[2][3][4][5]..

  1. "All Geek to Me". Ur magazine. Rogers. {{cite news}}: |access-date= requires |url= (help)
  2. "Citizen Scholar Inc. — the design studio of Randy J. Hunt". citizenscholar.com. Archived from the original on 2009-09-02. Retrieved 2019-01-11.
  3. Street Tech :: hardware beyond the hype Archived 2010-01-02 at the Wayback Machine.
  4. "Definition of egosurfing, BuzzWord from Macmillan Dictionary". macmillandictionary.com.
  5. "3.03: Jargon Watch". wired.com.
"https://ml.wikipedia.org/w/index.php?title=ഇഗോസർഫിംഗ്&oldid=3823732" എന്ന താളിൽനിന്ന് ശേഖരിച്ചത്