ഓലി

ഹിമാലയൻ മലനിരകളിൽ ഉത്തരാഖണ്ഡിലെ പ്രമുഖ സ്കീയിങ് കേന്ദ്രമാണ് ഓലി
(Auli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിമാലയൻ മലനിരകളിൽ ഉത്തരാഖണ്ഡിലെ പ്രമുഖ സ്കീയിങ് കേന്ദ്രമാണ് ഓലി( Auli). പ്രാദേശിക ഭാഷയിൽ ബുഗ്യാൽ എന്നു വിളിക്കുന്നു. (പുൽമേട് എന്നർത്ഥം). ഷിംല, ഗുൽമാർഗ്ഗ്, മണാലി തുടങ്ങിയ കേന്ദ്രങ്ങൾക്കും മേലെ ലോകത്തിലെ തന്നെ മികച്ച സ്കീയിങ് കേന്ദ്രങ്ങളിലൊന്നായി ഓലിയെ പരിഗണിക്കുന്ന വിദഗ്ദരും കുറവല്ല.

ഓലി
Hill station
View of Auli Hill station
View of Auli Hill station
ഓലി is located in Uttarakhand
ഓലി
ഓലി
Location in Uttarakhand
ഓലി is located in India
ഓലി
ഓലി
ഓലി (India)
Coordinates: 30°31′44″N 79°34′13″E / 30.52892°N 79.57026°E / 30.52892; 79.57026
Country India
StateUttarakhand
DistrictChamoli
ഉയരം
2,800 മീ(9,200 അടി)
Languages
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻUK
വെബ്സൈറ്റ്uk.gov.in

ഉത്തർ പ്രദേശിൽ നിന്നും വേർപെട്ട് ഉത്തരാഖണ്ഡ് (പഴയ ഉത്തരാഞ്ചൽ) പുതിയ സംസ്ഥാനമായതിനു ശേഷമാണ് ഓലി സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് കടന്നു വരുന്നത്. ബദരിനാഥിലേയ്ക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്ന ഓലി ഹിമാലയൻ മലനിരകളുടെ ദൃശ്യങ്ങളാൽ മനോഹരമാണ്. പ്രൊഫഷണൽ സ്കീ ഡൈവർമാർക്ക് ഇവിടുത്തെ മഞ്ഞിൻ ചരിവുകൾ അവർണ്ണനീയ അനുഭവം നൽകുന്നു. ഈ ചരിവുകൾ സംരക്ഷിച്ചുപോരുന്നത് ഈ മേഖലയിലെ റിസോർട്ടുകളുടെ ഏജൻസി ആയ, ഗവണ്മെന്റിന്റെകീഴിൽ പ്രവർത്തിക്കുന്ന ഗഡ്‌വാൾ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് (GMVNL) ആണ്. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ള (4 കിലോമീറ്റർ) കേബിൾ കാർ ഇവിടെയാണുള്ളത് (ഗൊണ്ഡോല). സ്കീയിങ് കൂടാതെ വളരെ പ്രശസ്തമായ ഒരു ട്രെക്കിങ്ങ് റൂട്ടും ഇവിടെയുണ്ട്. ഇന്തോ ടിബറ്റൻ അതിർത്തി പോലീസിന്റെ ട്രയിനിങ്ങ് കേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു. രാമായണവുമായി ബന്ധമുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്. സ്ഥലം സന്ദർശിക്കാനുള്ള ഏറ്റവും അനുയോജ്യ സമയം ജനുവരി അവസാന ആഴ്ച്ച മുതൽ മാർച്ച് ആദ്യ ആഴ്ച്ച വരെയാണ്. പക്ഷേ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും പേരുകേട്ട ഓലി മഞ്ഞിടിച്ചിൽ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും പ്രശസ്തമാണ്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓലി&oldid=3627250" എന്ന താളിൽനിന്ന് ശേഖരിച്ചത്