ഓഗൂസ്ത് റോഡൻ
ഒരു ഫ്രഞ്ച് ശിൽപ്പിയായിരുന്നു ഓഗൂസ്ത് റോഡൻ (12 നവംബർ 1840 – 17 നവംബർ 1917). ശിൽപ്പങ്ങളെ അലങ്കാരവസ്തുക്കളായി മാത്രം കണ്ടിരുന്ന ശൈലി തിരസ്ക്കരിച്ചതിനാൽ റോഡൻ ആദ്യകാലത്ത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിൽപ്പങ്ങളിലൊന്നായ 'ചിന്തകൻ '(The Thinker ദ തിങ്കെർ) ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
ഓഗൂസ്ത് റോഡൻ | |
---|---|
ജനനം | ഫ്രാങ്കോയിസ് ഓഗൂസ്ത് റെനീ റോഡൻ 12 നവംബർ 1840 |
മരണം | 17 നവംബർ 1917 | (പ്രായം 77)
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | ശിൽപ്പകല, ചിത്രകല |
അറിയപ്പെടുന്ന കൃതി | The Age of Bronze (L'age d'airain), 1877 The Walking Man (L'homme qui marche), 1877–78 |
പുരസ്കാരങ്ങൾ | ലീജിയൻ ഡി ഓണർ |
ജീവചരിത്രം
തിരുത്തുകപാരിസിലെ ഒരു ഇടത്തരം കുടുംബത്തിൽ 1840ലായിരുന്നു റോഡന്റെ ജനനം. ജീൻ ബാപ്സ്റ്റിറ്റ് റോഡൻ-മേരി ഷെഫെർ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു ഓഗൂസ്ത് റോഡൻ. തന്റെ 10-ആമത്തെ വയസിൽ കുഞ്ഞുറോദൻ ചിത്രരചന ആരംഭിച്ചു. 14-മുതൽ 17 വയസ്സുവരെയുള്ള കാലയളവിൽ പെറ്റിറ്റ്എ ഇകോൾ(Petite École) എന്ന കലാവിദ്യാലയത്തിൽ ചെന്ന് ശിഷ്യണം ആരംഭിച്ചു. ചിത്രരചനയായിരുന്നു റോഡന്റെ പ്രധാന വിഷയം. ഈവിദ്യാലയത്തിൽ വെച്ചാണ് ജൂലിയസ് ഡല്ലൗവിനേയും അൽഫോൺസ് ലെഗ്രോസിനെയും റോഡൻ ആദ്യമായ് കണ്ടുമുട്ടുന്നത്.
റോഡന്റെ ശില്പങ്ങൾ
തിരുത്തുക-
"ദ തിങ്കെർ", പാരീസിലെ മ്യൂസീ റോഡനിൽ നിന്ന്
-
"പിയേർ ദെ വിസാ, ന്യൂഡ്", പാസഡേനയിലെ നോർട്ടൺ സൈമൺ മ്യൂസിയത്തിൽ നിന്ന്
-
"മോണ്യുമെന്റ് റ്റു ബാൽസാക്" (കാസ്റ്റ്), നോർട്ടൺ സൈമൺ മ്യൂസിയത്തിൽ നിന്ന്
-
"ബർഷേർസ് ഓഫ് കാലേ" (കാസ്റ്റ്), നോർട്ടൺ സൈമൺ മ്യൂസിയത്തിൽ നിന്ന്
-
"ദ തിങ്കെർ" (കാസ്റ്റ്), നോർട്ടൺ സൈമൺ മ്യൂസിയത്തിൽ നിന്ന്