ഓഡിറ്റിങ്

(Audit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തീർത്തും സ്വതന്ത്രനും യോഗ്യനുമായ ഒരു വ്യക്തി ഒരു സ്ഥാപനത്തിന്റെയോ സംഗതിയുടേയോ പ്രത്യക്ഷാവസ്ഥ, ആസൂത്രിതമായി ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്ത ചില തെളിവുകളുടെ അടിസ്ഥാനത്തിലൂടെ വ്യക്തമാക്കപ്പെട്ട ഒരു കൂട്ടം പ്രമാണങ്ങളോട്‌ എത്രമാത്രം അനുരൂപമാക്കപ്പെട്ടിട്ടുണ്ട്‌ എന്ന് നിർണ്ണയിക്കുകയും, അതുമായി ബന്ധപ്പെട്ട്‌ ഒരു അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥിതമായ ഒരു പ്രക്രിയായാണ്‌ ഓഡിറ്റിങ്ങിനെ നിർ‌വചിച്ചിട്ടുള്ളത്.

അക്കൗണ്ടൻസി
Key concepts
അക്കൗണ്ടന്റ് · Accounting period · ബുക്ക് കീപ്പിങ് · പണാധിഷ്ഠിത രീതിയും വർദ്ധനാധിഷ്ഠിത രീതിയും · Cash flow management · ചാർട്ട് ഓഫ് അക്കൗണ്ട്സ് · Constant Purchasing Power Accounting · Cost of goods sold · Credit terms · Debits and credits · Double-entry system · Fair value accounting · FIFO & LIFO · GAAP / IFRS · General ledger · ഗുഡ്‌വിൽ · Historical cost · Matching principle · Revenue recognition · Trial balance
Fields of accounting
Cost · Financial · ഫോറൻസിക്ക് · Fund · Management · Tax
Financial statements
Statement of Financial Position · Statement of cash flows · Statement of changes in equity · Statement of comprehensive income · Notes · MD&A · XBRL
ഓഡിറ്റ്
Auditor's report · Financial audit · GAAS / ISA · Internal audit · Sarbanes–Oxley Act
Accounting qualifications
CA · CPA · CCA · CGA · CMA · CAT

ധനകാര്യ ഓഡിറ്റ്‌

തിരുത്തുക

പ്രധാനമായും ഒരു സ്ഥാപനത്തിന്റെ ധനകാര്യ പ്രവർത്തങ്ങളാണ്‌ ധനകാര്യ ഓഡിറ്റിൽ പരിശോധിക്കപ്പെടുന്നത്

സ്റ്റാറ്റുറ്ററി ഓഡിറ്റർമാരും ഇന്റേണൽ ഓഡിറ്റർമാരും

തിരുത്തുക

സ്റ്റാറ്റുറ്ററി ഓഡിറ്റർമാർ പേരു സൂചിപ്പിക്കും പോലെ തന്നെ നിലവിലുള്ള ഒരു നിയമത്താൽ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താൻ നിശ്ചയിക്കപ്പെടുന്നവരാണ്‌‌. ഇവർ ഓഡിറ്റ് നടത്തുന്ന സ്ഥാപനത്തിന്റെ അധികാരത്തിനു പുറത്തുള്ളവരും സർക്കാരിന്റെ പ്രതിപുരുഷന്മാരായി പ്രവർത്തിക്കുന്നവരും നിയമത്താൽ തന്നെ നിശ്ചക്കപ്പെട്ട യോഗ്യതയുള്ളവരുമായിരിക്കും.

ഒരു സ്ഥാപനത്തിലെ അഭ്യന്തര ഓഡിറ്റർമാരാണ്‌ ഇന്റേണൽ ഓഡിറ്റർമാർ.ഇവർ ആ സ്ഥാപനത്തിലെ തന്നെ ജോലിക്കാരോ സ്ഥാപനവുമായി കരാറിലേർപ്പെട്ടിരിക്കുന്ന ഓഡിറ്റ് പ്രൊഫഷണൽസോ ആകാം.സ്ഥാപനത്തിലെ അഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കുകയും സ്ഥാപനത്തിന്റെ അഭ്യന്തര ചട്ടങ്ങളുമായി താരതമ്യപ്പെടുത്തി വ്യതിയാനങ്ങൾ മാനേജ്മെന്റ്റിനു റിപ്പോർട്ടു ചെയ്യുകയുമാണ് ഇവരുടെ പ്രധാന കർത്തവ്യം.

ഓഡിറ്റ് റിപ്പോട്ട്

തിരുത്തുക

ഓഡിറ്റിങ്ങിനു ശേഷം സ്ഥാപന നേതൃത്വത്തിനോ സ്ഥാപനമേധാവിക്കോ സർക്കാരിനോ സമർപ്പിക്കുന്ന റിപ്പോർട്ടാണ് ഓഡിറ്റ് റിപ്പോർട്ട്.ഓഡിറ്റിങ്ങിൽ സ്ഥാപന സംവിധാനത്തിൽ ദൃശ്യമായ ദഔർബല്യങ്ങൾ റിപ്പോർട്ടിൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.

ധനകാര്യ ഓഡിറ്റ് ഭാരതത്തിൽ

തിരുത്തുക

ഭാരതത്തിൽ ധനകാര്യ ഓഡിറ്റ് ചാർട്ടേഡ് അക്കൌണ്ടന്റുമാരിൽ നിക്ഷിപ്തമാണ്.ചാർട്ടേഡ് അക്കൌണ്ടന്റ്സ് നിയമം, കമ്പനി നിയമം എന്നിവ പ്രകാരം സ്റ്റാറ്റുറ്ററി ഓഡിറ്റ് റിപ്പോർട്ടിൽ ഒപ്പിടാനുള്ള അധികാരം ഇവർക്കു മാത്രമാണ്.നാല്പതു ലക്ഷത്തിനുമുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി ഓഡിറ്റ് നടത്തേണ്ടതും ചാർട്ടേഡ് അക്കൌണ്ടന്റുമാരാണ്.ഇൻസ്റ്റിട്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇൻഡ്യ കാലാകാലങ്ങളിൽ പരിഷ്ക്കരിച്ചിറക്കുന്ന അക്കൗണ്ടിങ്ങ് മാനദണ്ഡങ്ങളെയും ഓഡിറ്റിങ്ങ് & അഷ്വറൻസ് മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയാണ്‌ ധനകാര്യ ഓഡിറ്റ് നടത്തുന്നത്.

കം‌പ്ട്രോളർ ആൻഡ് ഓഡിറ്റ് ജെനറൽ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓഡിറ്റിങ്&oldid=1755358" എന്ന താളിൽനിന്ന് ശേഖരിച്ചത്