ഫോറൻസിക്ക് എന്ന പദത്തിന്റെ അർത്ഥം "കോടതിയിലോ നിയമത്തിനു മുന്നിലോ സമർപ്പിക്കാൻ അനുയോജ്യമായത്" എന്നാണ്. ഫോറൻസിക്ക് അക്കൗണ്ടിങ്ങ് അതിനാൽ നിയമനടപടി സംബന്ധമായ അക്കൗണ്ടിങ്ങ് പ്രക്രിയയാണ്. [1] . സാമ്പത്തിക കുറ്റകൃത്യങ്ങൾ, കോർപ്പറേറ്റ് അഴിമതികൾ, പ്രസിദ്ധപ്പെടുത്തിയ സാമ്പത്തിക പ്രത്രങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയവ അന്വേഷിച്ച് നിയമനടപടികൾക്ക് വേണ്ട തെളിവുകളും റിപ്പോർട്ടുകളും തയ്യാറാക്കൽ, കോർപ്പറേറ്റ് തർക്കങ്ങളിൽ അന്വേഷണം നടത്തൽ, നിയമനടപടികളിൽ മൊഴി നൽകൽ തുടങ്ങിയവ ഫോറൻസിക്ക് അക്കൗണ്ടിങ്ങിന്റെ പരിധിയിൽ പെടുന്നു.

ഫോറൻസിക്ക് അക്കൗണ്ടന്റ്

തിരുത്തുക

ഫോറൻസിക്ക് അക്കൗണ്ടിങ്ങ് തൊഴിലിൽ ഏർപ്പെടുന്നവരെ ഫോറൻസിക്ക് അക്കൗണ്ടന്റ് എന്നു വിളിക്കുന്നു. ആഗോളതലത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റുകൾ, സര്ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റുകൾ, സർട്ടിഫൈഡ് ഫ്രോഡ് അക്കൗണ്ടിങ്ങ് പ്രൊഫഷണൽ, സർട്ടിഫൈഡ് ഫ്രോഡ് എക്സാമിനർ തുടങ്ങിയ യോഗ്യതയുള്ളവർ ഫോറൻസിക്ക് അക്കൗണ്ടന്റുമാരായി വർത്തിക്കുന്നു.

ആവശ്യകത

തിരുത്തുക

ഫോറൻസിക്ക് അക്കൗണ്ടിങ്ങും ഫ്രോഡ് ഇൻ‌വെസ്റ്റിഗേഷൻ പൊതുവേയും ആവശ്യമായി വരാവുന്ന സന്ദർഭങ്ങളുടെ ഉദാഹരണങ്ങൾ: [2]

 • അക്കൗണ്ടിങ്ങ് ഫ്രോഡുകൾ
 • സാമ്പത്തിക ഫലങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കൽ
 • അഴിമതി
 • ടാക്സ് തട്ടിപ്പ്
 • ബാങ്ക്-ചെക്ക് കേസുകൾ
 • കൈക്കൂലി
 • കുഴൽപ്പണം
 • ലോൺ / കടപ്പത്ര തട്ടിപ്പുകൾ
 • ജീവനാംശ തർക്കങ്ങൾ
 • ഇൻഷ്വറൻസ് തർക്കങ്ങൾ
 • നിയമവിരുദ്ധ വാണിജ്യങ്ങൾ
 • സാമ്പത്തിക ഗൂഢാലോചന
 • വഴിവിട്ട സാമ്പത്തിക സഹായങ്ങൾ
 • കോർപ്പറേറ്റ് തട്ടിപ്പുകൾ
 • ജീവനക്കാരുടെ മോഷണം

ഓഡിറ്റും ഫോറൻസിക്ക് അക്കൗണ്ടിങ്ങും

തിരുത്തുക

ഓഡിറ്റും ഫോറൻസിക്ക് അക്കൗണ്ടിങ്ങും വിഭിന്നമായ പ്രക്രിയകളാണ്‌. ഫൈനാൻഷ്യൽ ഓഡിറ്റ് കാലാകാലം പ്രസിദ്ധീകരിക്കുന്ന ഫൈനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളെപ്പറ്റി ചിട്ടയായ രീതിയിൽ ഒരു അഭിപ്രായം രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന പ്രക്രിയയാണ്‌. എന്നാൽ ഫോറൻസിക്ക് അക്കൗണ്ടിങ്ങിന്റെ ഉദ്ദേശം തന്നെ ഒരു നിയമനടപടിക്കു വേണ്ടി അന്വേഷണവും പരിശോധനയും നടത്തി തെളിവുകൾ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയും നിയമനടപടികൾക്ക് വേണ്ടി അവ സമർപ്പിക്കുകയുമാണ്‌ [3]

 1. Fraud Auditing and Forensic Accounting By Tommie W. Singleton, Aaron J. Singleton, 2010 ed. page 12
 2. Financial Investigation and Forensic Accounting By George A Manning, PH.D, 2010ed.
 3. Auditing A Business Rosk Approach, Rittenberg, Johnstone, page 484