ഏഷ്യാന എയർലൈൻസ്
കൊറിയൻ എയറിൻറെ കൂടെ ദക്ഷിണ കൊറിയയിലെ പ്രധാനപ്പെട്ട രണ്ടു എയർലൈനുകളിൽ ഒന്നാണ് ഏഷ്യാന എയർലൈൻസ്. [2] സോളിലെ ഏഷ്യാന ടൌൺ ബിൽഡിംഗിലാണ് ഏഷ്യാന എയർലൈൻസിൻറെ ഹെഡ്ക്വാർട്ടർ. [3] ഗിമ്പോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർലൈനിൻറെ ആഭ്യന്തര ഹബ്ബും ഇഞ്ചിയോൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർലൈനിൻറെ അന്താരാഷ്‌ട്ര ഹബ്ബും പ്രവർത്തിക്കുന്നു. സ്റ്റാർ അലയൻസിൽ അംഗമായ ഏഷ്യാന എയർലൈൻസ് 14 ആഭ്യന്തര റൂട്ടുകളിലും ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓഷ്യാനിയ എന്നിവടങ്ങളിലെ 90 അന്താരാഷ്‌ട്ര യാത്രാ റൂട്ടുകളിലും 27 കാർഗോ റൂട്ടുകളിലും സർവീസ് നടത്തുന്നു. [4] ഡിസംബർ 2014-ലെ കണക്കനുസരിച്ചു ഏഷ്യാന എയർലൈൻസിൽ 10,183 പേർ ജോലിചെയ്യുന്നു.
| ||||
തുടക്കം | 17 ഫെബ്രുവരി 1988 | |||
---|---|---|---|---|
ഹബ് | ||||
Focus cities | ||||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Asiana Club | |||
വിമാനത്താവള ലോഞ്ച് | Asiana Lounge | |||
Alliance | Star Alliance | |||
ഉപകമ്പനികൾ | ||||
Fleet size | 83 | |||
ലക്ഷ്യസ്ഥാനങ്ങൾ | 108 | |||
ആപ്തവാക്യം | 아름다운 사람들 (Korean) Beautiful People (English) | |||
മാതൃ സ്ഥാപനം | Kumho Asiana Group | |||
ആസ്ഥാനം | Osoe-dong, Gangseo-gu, Seoul, South Korea | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | KRW\ 5,638.1 billion (2012)[1] | |||
തൊഴിലാളികൾ | 10,183 (2015) | |||
വെബ്‌സൈറ്റ് | www.flyasiana.com |
ഏഷ്യാന എയർലൈൻസ് | |
Hangul | |
---|---|
Hanja | |
Revised Romanization | Asiana Hanggong |
McCune–Reischauer | Asiana Hanggong |
ചരിത്രം
തിരുത്തുക1969-ൽ സ്വകാര്യവത്കരിച്ച കൊറിയൻ എയറിനു 1988-ൽ ഏഷ്യാന എയർലൈൻസ് തുടങ്ങുന്നത് വരെ ദക്ഷിണ കൊറിയൻ വ്യോമയാന രംഗത്ത് അപ്രമാദിത്വമായിരുന്നു. [5] കുംഹോ ഏഷ്യാന ഗ്രൂപ്പ് ആണു എയർലൈൻ സ്ഥാപിച്ചത്, അപ്പോഴത്തെ പേര് സോൾ എയർ ഇന്റർനാഷണൽ എന്നായിരുന്നു. 1988 ഫെബ്രുവരി 17-നു സ്ഥാപിക്കപ്പെട്ട ഏഷ്യാനയുടെ ആദ്യ വിമാനം 1988 ഡിസംബറിൽ ബുസാനിലേക്ക് ആയിരുന്നു.
1989-ൽ ജെജു സിറ്റി, ഗ്വാൻജു, ദേഗു എന്നിവടങ്ങളിലേക്ക് ഏഷ്യാന സ്ഥിരം സർവീസുകൾ ആരംഭിച്ചു, അതേവർഷം തന്നെ ജപ്പാനിലെ സെണ്ടായിലേക്ക് അന്താരാഷ്‌ട്ര ചാർട്ടേഡ് വിമാനങ്ങളും ആരംഭിച്ചു. 1990-ൽ ടോകിയോ, നഗോയ സെണ്ടായ്, ഫുക്കൂവോക്ക എന്നിവടങ്ങളിലേക്കും ആദ്യ വിമാനങ്ങൾ സർവീസ് നടത്തി. ആ വർഷം ഏഷ്യാന എയർലൈൻസിനു 9 ബോയിംഗ് 747-400എസ് വിമാനങ്ങളും, 10 ബോയിംഗ് 767-300എസ് വിമാനങ്ങളും, 8 ബോയിംഗ് 737-400എസ് വിമാനങ്ങളും ഉണ്ടായിരുന്നു.
1988-ൽ സ്ഥാപിക്കപ്പെട്ട ഏഷ്യാന എയർലൈൻസ് വളരെ വേഗത്തിൽ തന്നെ വളർന്നു ഇന്ന് 85 വിമാനങ്ങളുള്ള ആഗോള എയർലൈനാണ്. 2012-ൽ ഏഷ്യാന എയർലൈനിനു 5.3 ബില്ല്യൺ യുഎസ് ഡോളറിൻറെ വിറ്റുവരവ് ഉണ്ടായിരുന്നു. [9]
ലക്ഷ്യസ്ഥാനങ്ങൾ
തിരുത്തുകവികസിത ഏഷ്യൻ നെറ്റ്‌വർക്കിൽപ്പെട്ട ചൈന, ജപ്പാൻ, സൗത്ത്ഈസ്റ്റ് ഏഷ്യ, സെൻട്രൽ ഏഷ്യ എന്നിവ ഉൾപ്പെടെ നാലു ഭൂഖണ്ഡങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏഷ്യാന എയർലൈൻസ് സർവീസ് നടത്തുന്നു. താഷ്ക്കന്റ്, ആൽമറ്റി, സീം റീപ്, നോം പെൻ, കൊരോർ എന്നീ നഗരങ്ങളിലേക്ക് സോളിൽ നിന്നും സ്ഥിരം സർവീസ് നടത്തുന്ന ആദ്യ എയർലൈനാണ് ഏഷ്യാന. ടൂറിസ്റ്റ് സ്ഥലങ്ങളായ ബ്രൂണെ, ണ ട്രാങ്ങ്, ഖിഖിഹാർ, ഷാങ്ങ്‌ജിജേ എന്നിവടങ്ങളിലേക്ക് ഏഷ്യാന എയർലൈൻസ് സോളിൽ നിന്നും സീസൺ ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നു. എയർലൈനിൻറെ ഏക അനുബന്ധ കാർഗോ കമ്പനിയായ ഏഷ്യാന കാർഗോ യൂറോപ്പിലും യുഎസ്സിലും ഉൾപ്പെടെ വലിയ നെറ്റ്‌വർക്ക് ഉണ്ട്.
2013 ജൂലൈയിൽ ഇന്തോനേഷ്യയിലെ ജക്കാർത്ത, ടെൻപസർ എന്നീ നഗരങ്ങളിലേക്ക് ഏഷ്യാന സ്ഥിരം യാത്ര സർവീസ് ആരംഭിച്ചു. സോളിനും വുക്ഷിക്കും ഇടയിൽ പുതീഇയ യാത്ര റൂട്ട് തുടങ്ങാനുള്ള പദ്ധതിയും ഉണ്ട്. [6]
കോഡ്ഷെയർ ധാരണകൾ
തിരുത്തുകസ്റ്റാർ അലയൻസ് അംഗങ്ങളെ കൂടാതെ മറ്റു എയർലൈനുകളുമായും ഏഷ്യാന എയർലൈൻസിനു കോഡ്ഷെയർ ധാരണകൾ ഉണ്ട്. ഏപ്രിൽ 2014-ലെ കണക്കനുസരിച്ചു അവ ഇവയാണ്: [7] എയർ അസ്താന, എയർ ബുസാൻ, എത്തിഹാദ് എയർവേസ്, ഹവായിയൻ എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേസ്, മ്യാൻമാർ എയർവേസ് ഇന്റർനാഷണൽ, ക്വാൻട്ടസ്, ഖത്തർ എയർവേസ്, എസ്7 എയർലൈൻസ്, ഷാൻഡോങ്ങ് എയർലൈൻസ്, ശ്രീലങ്കൻ എയർലൈൻസ്. [8][9]
അവലംബം
തിരുത്തുക- ↑ "Asiana Airlines Sustainability Report 2012" (PDF). Asiana Airlines.
- ↑ "Asia Airlines Info". cleartrip.com. Archived from the original on 2017-12-02. Retrieved 07 July 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Home." Asiana Airlines. Retrieved 13 September 2010. "Address : Asiana Town, P.O.Box 98 47 Osoe-dong, Gangseo-gu, Seoul, Korea." Address in Korean: "주소 서울특별시 강서구 오쇠동 47번지 아시아나 타운." Map in Korean, Direct image link to map Archived 2012-07-11 at Archive.is
- ↑ "For foreigners residing in Korea." Asiana Airlines. Retrieved 07 July 2016.
- ↑ Bamber, Greg J.; et al. (2009). Up In the Air: how airlines can improve their performance by engaging their employees. Ithaca, New York: Cornell University Press. pp. 51–52. ISBN 978-0-8014-4747-1. Retrieved 07 July 2016.
{{cite book}}
: Check date values in:|accessdate=
(help) - ↑ "Asiana to open Incheon-Wuxi route as early as next year". The Korea Times. 4 September 2012. Retrieved 07 July 2016.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Asiana Airlines Codeshares Network". Asiana Airlines.
- ↑ "Asiana adds Jinan service and Srilankan codeshare". Flightglobal.com. 6 May 2014. Retrieved 07 July 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "New Codeshare with Sri Lankan Airlines". flyasiana.com. 12 May 2014. Retrieved 07 July 2016.
{{cite web}}
: Check date values in:|accessdate=
(help)