അശോക് പനഗരിയ
ഒരു ഇന്ത്യൻ ന്യൂറോളജിസ്റ്റും മെഡിക്കൽ ഗവേഷകനും അക്കാദമികുമാണ് അശോക് പനഗരിയ. (1949/1950 – 11 ജൂൺ 2021) നാഡീകോശങ്ങളെയും ന്യൂറോമോട്ടോണിയയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് പേരുകേട്ടതാണ്. പനഗരിയ ജയ്പൂരിലെ രാജസ്ഥാൻ ഹെൽത്ത് സയൻസസ് മുൻ വൈസ് ചാൻസലറും [1] രാജസ്ഥാൻ സർക്കാരിന്റെ ആസൂത്രണ ബോർഡ് അംഗവുമാണ്. [2][3] മെഡിക്കൽ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ അവാർഡായ ഡോ. ബി. സി. റോയ് അവാർഡിന് അദ്ദേഹം അർഹനായി. [2]ഡോ. അശോക് പനഗരിയയ്ക്ക് 2014 ൽ ഏറ്റവും ഉയർന്ന നാലാമത്തെ ഇന്ത്യൻ സിവിലിയൻ അവാർഡ് പദ്മശ്രീ ലഭിച്ചു. [4] 2021 ജൂൺ 11 -ന് കോവിഡ് ബാധമൂലമുണ്ടായ ബുദ്ധിമുട്ടുകളെത്തുടർന്ന് അദ്ദേഹം ജയ്പ്പൂരിൽ വച്ച് മരണമടഞ്ഞു.[5]
Dr. അശോക് പനഗരിയ | |
---|---|
ജനനം | ജയ്പൂർ, രാജസ്ഥാൻ |
മരണം | (വയസ്സ് 71) ജയ്പൂർ |
തൊഴിൽ | ന്യൂറോളജിസ്റ്റ്, മെഡിക്കൽ അക്കാദമിക് |
മാതാപിതാക്ക(ൾ) | ബി. എൽ. പനഗരിയ |
പുരസ്കാരങ്ങൾ | പത്മശ്രീ ഡോ. ബി. സി. റോയ് അവാർഡ് UNESCO അവാർഡ് രാജസ്ഥാൻ സർക്കാർ മെറിറ്റ് അവാർഡ് ടൈംസ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് |
ജീവിതരേഖ
തിരുത്തുകഡോ. അശോക് പനഗരിയ 1950 ൽ സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിൽ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂരിലാണ് ജനിച്ചത്[6]. പിതാവ് ബാബു ലാൽ പനഗരിയ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പത്രപ്രവർത്തകനായിരുന്നു.[2]1972 ൽ (എംബിബിഎസ്) ബിരുദവും എസ്എംഎസ് മെഡിക്കൽ കോളേജ് സർവകലാശാലയിൽ നിന്ന് ഇന്റേണൽ മെഡിസിനിൽ ബിരുദാനന്തര ബിരുദവും (1976) നേടി. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഫെലോ ആയി. [7]സവായ് മാൻസിംഗ് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിന്റെ തലവനായ അദ്ദേഹം സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി.[8][9]രാജസ്ഥാൻ ഹെൽത്ത് സയൻസസ് വൈസ് ചാൻസലറായും [1] ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജി 2010-2011 [10] പ്രസിഡന്റായും ആരോഗ്യത്തെക്കുറിച്ചുള്ള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[2][3]
ബഹുമതികൾ
തിരുത്തുക1992 ൽ രാജസ്ഥാൻ സർക്കാരിൽ നിന്ന് പനഗരിയയ്ക്ക് മെറിറ്റ് അവാർഡ് ലഭിച്ചു.[6] മെഡിക്കൽ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ അവാർഡായ ഡോ. ബി. സി. റോയ് അവാർഡ് 2002 ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അദ്ദേഹത്തിന് നൽകി.2014 ൽ അദ്ദേഹത്തിന് സിവിലിയൻ ബഹുമതി പദ്മശ്രീ നൽകി.[4] മെഡിക്കൽ / സാമൂഹിക സംഭാവനകൾക്കുള്ള യുനെസ്കോ അവാർഡും ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും മദ്രാസ് ന്യൂറോ ട്രസ്റ്റിന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.[11]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുകപനഗരിയയ്ക്ക് എൽസെവിയർ പോലുള്ള പിയർ റിവ്യൂഡ് ജേണലുകളിൽ തൊണ്ണൂറിലധികം പ്രസിദ്ധീകരണങ്ങളുണ്ട്. [6] വാൾട്ടർ ജോർജ് ബ്രാഡ്‌ലിയുടെ ന്യൂറോളജിയെക്കുറിച്ചുള്ള ഒരു പാഠപുസ്തകത്തിൽ സംഭാവന ചെയ്തിട്ടുണ്ട്.[12] ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ആത്മീയതയുടെ ശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.[10][13]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Dial me Now". Dial me Now. 2014. Archived from the original on 2 January 2015. Retrieved 2 January 2015.
- ↑ 2.0 2.1 2.2 2.3 "The Brothers Panagariya: Rajasthan's pride and nation's 'Padmas'". News 18. 9 January 2015. Retrieved 1 July 2015.
- ↑ 3.0 3.1 "timesofindia.indiatimes.com/city/jaipur/Docs-stir-Govt-toughens-stand/articleshow/4831946.cms?referral=PM". DNA Syndication. 9 January 2010. Retrieved 1 July 2015.
- ↑ 4.0 4.1 "Padma Awards Announced". Press Information Bureau, Ministry of Home Affairs, Government of India. 25 January 2014. Archived from the original on 2014-02-08. Retrieved 2014-01-26.
- ↑ https://indianexpress.com/article/india/padma-shri-recipient-dr-ashok-panagariya-dies-of-post-covid-complications-7354944/
- ↑ 6.0 6.1 6.2 "Kuhad Trust Bio". Kuhad Trust. 2015. Archived from the original on 2010-07-17. Retrieved 1 July 2015.
- ↑ "Hospitals in India". Hospitals in India. 2015. Archived from the original on 2019-01-02. Retrieved 1 July 2015.
- ↑ "Docs' stir: Govt toughens stand". Times of India. 29 July 2009. Retrieved 1 July 2015.
- ↑ "A letter at a time, we move ahead". Times of India. 3 May 2011. Retrieved 1 July 2015.
- ↑ 10.0 10.1 Ashok Panagariya (2011). "Living longer living happier: My journey from clinical neurology to complexities of brain". Annals of Indian Academy of Neurology. 14 (4): 232–238. doi:10.4103/0972-2327.91931. PMC 3271458.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Archived copy". Archived from the original on 7 September 2020. Retrieved 16 August 2020.
{{cite web}}
: CS1 maint: archived copy as title (link) - ↑ "List of Publications of Ashok Panagariya". SMS Medical College. 2015. Retrieved 1 July 2015.
- ↑ "Enjoy Qualitative Longevity Using Brain and Mind". News Buzz. 6 March 2015. Archived from the original on 1 July 2015. Retrieved 1 July 2015.
പുറംകണ്ണികൾ
തിരുത്തുക- "Haematology lab at SMS soon". The Times of India. 21 March 2010. Archived from the original on 26 January 2013. Retrieved 1 July 2015.