ആഷ്‌ലി ബൈഡെൻ

(Ashley Biden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഷ്‌ലി ബ്ലേസർ ബൈഡൻ (ജനനം: ജൂൺ 8, 1981) ഒരു അമേരിക്കൻ സാമൂഹ്യ പ്രവർത്തക, ആക്ടിവിസ്റ്റ്, മനുഷ്യസ്‌നേഹി, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. 2014 മുതൽ 2019 വരെയുള്ള കാലത്ത് ഡെലവെയർ സെന്റർ ഫോർ ജസ്റ്റിസിന്റെ ഭരണ മേധാവിയായി അവർ സേവനമനുഷ്ഠിച്ചിരുന്നു. ഈ കേന്ദ്രത്തിലെ അവരുടെ ഭരണപരമായ ചുമതലകൾക്കുമുമ്പ്, കുട്ടികൾക്കും, യുവാക്കൾക്കും, അവരുടെ കുടുംബങ്ങൾക്കുമായുള്ള ഡെലവെയർ ഡിപ്പാർട്ട്മെന്റ് ഓഫ് സർവ്വീസസിലും അവർ ജോലി ചെയ്തിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ വരുമാന അസമത്വം ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള സാമൂഹ്യ പരിപാടികലുടെ ധനശേഖരണാർദ്ധം ഓൺ‌ലൈൻ ചില്ലറ വ്യാപാര ശൃംഖലയായ ഗിൽറ്റ് ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ ലൈവ്‌ലിഹുഡ് എന്ന പേരിൽ ഒരു ഫാഷൻ കമ്പനിയ്ക്കും 2017 ലെ ന്യൂയോർക്ക് ഫാഷൻ വീക്കിന്റെ അർദ്ധ വാർഷികവേളയിൽ അവർ‌ തുടക്കമിട്ടു. നിയുക്ത അമേരിക്കൻ പ്രസിഡന്റ്  ജോ ബൈഡന്റെ രണ്ടാം വിവാഹത്തിലെ കുട്ടിയും ഏക മകളുമാണ്  ആഷ്‍ലി ബൈഡൻ.

ആഷ്‌ലി ബൈഡെൻ
ബൈഡെൻ 2016 ൽ
ജനനം
ആഷ്‌ലി ബ്ലേസർ ബൈഡെൻ

(1981-06-08) ജൂൺ 8, 1981  (43 വയസ്സ്)
വിദ്യാഭ്യാസംTulane University (BA)
പെൻസിൽവാനിയ യൂണിവേഴ്സിറ്റി (MSW)
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്
ജീവിതപങ്കാളി(കൾ)
ബന്ധുക്കൾജോ ബൈഡൻ (പിതാവ്)
ജിൽ ബൈഡൻ (മാതാവ്)
See Biden family

ആദ്യകാലം

തിരുത്തുക

1981 ജൂൺ 8 ന് ഡെലവെയറിലെ വിൽമിംഗ്ടണിലാണ് ആഷ്‍ലി ബിഡൻ ജനിച്ചത്.[1][2] അവരുടെ പിതാവായ ജോ ബൈഡൻ അമേരിക്കൻ ഐക്യനാടുകളുടെ മുൻ വൈസ് പ്രസിഡന്റും നിലവിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ്. അധ്യാപികയായ ജിൽ ബൈഡനാണ് അവരുടെ മാതാവ്.[3] നീലിയ ഹണ്ടർ ബിഡനുമായുള്ള ജോ ബൈഡന്റെ ആദ്യ വിവാഹത്തിലെ മക്കളായ ഹണ്ടർ ബൈഡൻ, പരേതനായ ബ്യൂ ബൈഡൻ എന്നിവരുടെ അർദ്ധസഹോദരികൂടിയാണ് ആഷ്‍ലി.[4][5] പിതാവ് വഴി അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകൻ എഡ്വേർഡ് ഫ്രാൻസിസ് ബ്ലെവിറ്റ് അവരുടെ മുതുമുത്തച്ഛനാണ്.[6] പിതാവിന്റ വംശാവലിയിൽ അവർ ഇംഗ്ലീഷ്, ഫ്രഞ്ച്, ഐറിഷ് വംശജയും മാതാവിന്റെ വഴിയിൽ ഇംഗ്ലീഷ്, സ്കോട്ടിഷ്, സിസിലിയൻ വംശജയുമാണ്.[7][8][9]

ഡെലവെയറിലെ ഗ്രീൻവില്ലിലെ സെന്റ് ജോസഫ്സ് ഓൺ ദ ബ്രാണ്ടിവൈൻ പള്ളിയിൽനിന്ന സ്നാനം സ്വീകരിച്ച ബൈഡെൻ കത്തോലിക്കാ വിശ്വാസിയായാണ് വളർന്നത്..[10][11] ബൈഡന്റെ ബാല്യകാലത്ത്, പിതാവ് ഡെലവെയറിൽ നിന്നുള്ള അമേരിക്കൻ ഐക്യനാടുകളിലെ സെനറ്ററായി സേവനമനുഷ്ഠിക്കുകയും മാതാവ് ഒരു അദ്ധ്യാപന ജോലിയിലേർപ്പെടുകയും ചെയ്തിരുന്നു.[12][13]

വിൽമിംഗ്ടണിലെ റിലീജിയസ് സൊസൈറ്റി ഓഫ് ഫ്രണ്ട്സ് നടത്തിയിരുന്ന സ്വകാര്യ വിദ്യാലയമായ വിൽമിംഗ്ടൺ ഫ്രണ്ട്സ് സ്കൂളിലാണ് ബൈഡൻ പഠനം നടത്തിയത്.[14][15][16] 1999 ൽ ഒരു സ്വകാര്യ കത്തോലിക്കാ വിദ്യാലയമായ ആർച്ച്മെയർ അക്കാദമിയിൽ നിന്ന് അവർ ബിരുദം നേടി.[17]  പിതാവിന്റെ പൂർവ്വ വിദ്യാലയമായ ആർച്ച്മെയറിലെ വിദ്യാഭ്യാസ കാലത്ത് ലാക്രോസ്, ഫീൽഡ് ഹോക്കി ടീമുകളിൽ ആഷ്‍ലി അംഗമായിരുന്നു.[18] പ്രാഥമിക വിദ്യാലയത്തിലെ പഠനകാലത്ത്, സൗന്ദര്യവർദ്ധക കമ്പനിയായ ബോൺ ബെൽ അവരുടെ  ഉൽപ്പന്നങ്ങൾ മൃഗങ്ങളിൽ പരീക്ഷിച്ചതായി അവർ കണ്ടെത്തി. ഉൽപ്പന്നങ്ങൾ മൃഗങ്ങളിൽ പരീക്ഷിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അവർ ഈ കമ്പനിക്ക് ഒരു കത്തെഴുതുകയുണ്ടായി.[19] പിന്നീട് ഡോൾഫിൻ സംരക്ഷണത്തിൽ ഉത്സുകത പ്രകടിപ്പിച്ച അവർ 1990 ലെ ഡോൾഫിൻ പ്രൊട്ടക്ഷൻ കൺസ്യൂമർ ഇൻഫർമേഷൻ ആക്റ്റ് തയ്യാറാക്കുന്നതിനും പാസാക്കാനും കോൺഗ്രസ് വനിതാ അംഗം ബാർബറ ബോക്സറുമായി ചേർന്ന് പ്രവർത്തിക്കാൻ തന്റെ പിതാവിനെ പ്രേരിപ്പിച്ചു.[20] നിയമനിർമ്മാണത്തിനായി പൊതു പ്രവർത്തകരെ സ്വാധീനിക്കാൻ പ്രചാരണം നടത്തുന്നതിനായി അവർ അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുടെ മുമ്പാകെ ഹാജരായിരുന്നു.[21]

  1. "Timeline of Biden's life and career". Associated Press. August 23, 2008. Archived from the original on 2008-09-25. Retrieved September 6, 2008.
  2. Phillips, Hedy (May 14, 2020). "Get to Know All of Joe Biden's Kids and Grandkids!". POPSUGAR Family.
  3. "Ashley Biden and Howard Krein (Published 2012)". June 3, 2012 – via NYTimes.com.
  4. McBride, Jessica (August 21, 2020). "Ashley Biden, Joe's Daughter: 5 Fast Facts You Need to Know".
  5. Igoe, Katherine J. (September 28, 2020). "Joe Biden's Youngest Daughter, Ashley, Lives the Most Low-Key Life of His Kids". Marie Claire.
  6. Gehman, Geoff (May 3, 2012). "Vice President Joe Biden Discusses American Innovation". Lafayette College. Retrieved April 15, 2020.{{cite news}}: CS1 maint: url-status (link)
  7. "Joey From Scranton: VP Biden's Irish Roots". March 20, 2013.
  8. Witcover, Jules (October 11, 2010). "Joe Biden : a life of trial and redemption". New York : William Morrow/HarperCollins – via Internet Archive.
  9. Roberts, Amy Argetsinger and Roxanne (June 1, 2009). "Obamas' Chow: Politically Palatable". The Washington Post.
  10. "Biden's daughter marries into the tribe". timesofisrael.com.
  11. "Joe Biden Daughter, Ashley Biden, Howard Krein Wed". PEOPLE.com.
  12. "Ashley Biden Takes On The World". August 22, 2018.
  13. Politico (December 18, 2014). "Women Rule Keynote: Vice President Joe Biden". Retrieved October 11, 2020.{{cite web}}: CS1 maint: url-status (link)
  14. Biden, Ashley (Spring 2014). Interview with M. Kristen Hefner. "Advocating for Justice and Equality: An Interview with Ashley Biden" (PDF). New Visions for Public Affairs (School of Public Policy and Adminsitration, University of Delaware) 6: pp. 5–11. https://cpb-us-w2.wpmucdn.com/sites.udel.edu/dist/4/10696/files/2018/01/advocating-for-justice-and-equality-an-interview-with-ashley-biden-2al8eyv.pdf. 
  15. Politico (December 18, 2014). "Women Rule Keynote: Vice President Joe Biden". Retrieved October 11, 2020.{{cite web}}: CS1 maint: url-status (link)
  16. "Ashley Biden, Daughter of the Vice President, to Speak at Rutgers' School of Social Work Convocation". rutgers.edu.
  17. "Joseph R. Biden '61 Becomes First Auk Elected as President of the United States". Archmere Academy (in ഇംഗ്ലീഷ്). November 12, 2020. Archived from the original on November 19, 2020. Retrieved November 19, 2020.
  18. Calderon, Kelsie (November 26, 2019). "Ashley Biden's transformation is seriously turning heads". TheList.com.
  19. Walsh, Savannah (August 19, 2020). "All About Ashley Biden, Joe's Youngest Daughter With a Civically-Minded Fashion Label". Elle.
  20. "Ashley Biden Takes On The World". August 22, 2018.
  21. Walsh, Savannah (August 19, 2020). "All About Ashley Biden, Joe's Youngest Daughter With a Civically-Minded Fashion Label". Elle.
"https://ml.wikipedia.org/w/index.php?title=ആഷ്‌ലി_ബൈഡെൻ&oldid=3795258" എന്ന താളിൽനിന്ന് ശേഖരിച്ചത്