അരുണാചല കവിരായർ
(Arunachala Kavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തഞ്ചാവൂർ ജില്ലയിലെ തില്ലൈയഡി എന്ന ഗ്രാമത്തിൽ ജനിച്ച തമിഴ്,തെലുങ്ക്,സംസ്കൃതം എന്നീ ഭാഷകളിൽ പാണ്ഡിത്യമുള്ള ഒരു സംഗീതജ്ഞനായിരുന്നു അരുണാചല കവിരായർ(ജ: 1711 - 1778).നിരവധി കീർത്തനങ്ങളും സംഗീതനാടകങ്ങളും രചിച്ചിട്ടുണ്ട്.[1] മുത്തു താണ്ഡവരോടും മാരിമുത്തു പിള്ളയോടും ഒപ്പം കർണ്ണാടകസംഗീതത്തിലെ തമിഴ് മൂവർ എന്നറിയപ്പെടുന്നവരിൽ ഒരാളാണ് അരുണാചല കവി.
പ്രധാന കൃതികൾ
തിരുത്തുക- രാമനാടകം
- അജോമുഖി നാടകം
- ശീർകാഴി സ്ഥലപുരാണം
- ഹനുമാർപിള്ളൈ
അവലംബം
തിരുത്തുക- ↑ ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.243