അർത്ഥന ബിനു

(Arthana Binu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം, തെലുങ്ക്, ഹിന്ദി ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് അർത്ഥന ബിനു.[1] കേരളത്തിലെ തിരുവനന്തപുരം സ്വദേശിയായ ഈ അഭിനേത്രി, 2016 ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രമായ സീതമ്മ ആണ്ടലു രാമയ്യ സിത്രാലു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് തന്റെ അരങ്ങേറ്റം കുറിച്ചത്. മുദ്ദുഗവു (2016), തൊണ്ടൻ (2017), സെമ്മ (2018), കഡൈകുട്ടി സിംഗം (2018) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും അവർ അറിയപ്പെടുന്നു.[2] 90 കളുടെ തുടക്കത്തിൽ ചലച്ചിത്രലോകത്തു സജീവമായിരുന്ന നടൻ വിജയകുമാറിന്റെ മകളാണ് അർത്ഥന.

അർത്ഥന ബിനു
ജനനം
(1997-02-22) 22 ഫെബ്രുവരി 1997  (27 വയസ്സ്)
Thiruvananthapuram, Kerala, India
വിദ്യാഭ്യാസംMass Communication and Video Production
കലാലയംമാർ ഇവാനിയോസ് കോളജ്
തിരുവനന്തപുരം
തൊഴിൽനടി, ടെലിവിഷൻ അവതാരിക, മോഡൽ
സജീവ കാലം2016–ഇതുവരെ
കുടുംബംവിജയകുമാർ (Father)
ബിനു (Mother)
മീഘൽ എൽസ (Sister)

ആദ്യകാലം തിരുത്തുക

തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിലാണ് അർത്ഥന പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പതിനൊന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ മലയാളത്തിൽ ടെലിവിഷൻ ചാനലുകളിൽ അവതാരികയായി പ്രവർത്തിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസാനന്തരം തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ ബാച്ചിലർ ഓഫ് ജെർണലിസം, മാസ് കമ്യൂണിക്കേഷൻ ആന്റ് വീഡിയോ പ്രൊഡക്ഷൻ വിഭാഗത്തിൽ പഠനത്തിനു ചേർന്നു.  ബിരുദം നേടുന്നതിനു മുമ്പുതന്നെ അർത്ഥന ഒരു മോഡലായുള്ള തന്റെ കരിയർ ആരംഭിച്ചിരുന്നു. ഫ്ലവേർസ് ടിവി ചാനൽ സംപ്രേഷണം ചെയ്തതും ശ്രീകണ്ഠൻ നായർ ചിട്ടപ്പെടുത്തിയതുമായ ‘സ്മാർട്ട് ഷോ’ എന്ന വിനോദ-ജനപ്രിയ ഗെയിം ഷോ അവതരിപ്പിച്ചതോടെയാണ് പ്രശസ്തി അവരെ തേടിയെത്തുന്നത്. നടൻ സുരേഷ് ഗോപിയോടൊപ്പം നീങ്ങൾക്കു ആകാം കോടീശ്വരൻ എന്ന ഷോയുടെ പ്രചരണത്തിനുവേണ്ടിയും അവർ പ്രവർത്തിച്ചിരുന്നു.

ഔദ്യോഗിക ജീവിതം തിരുത്തുക

2015 ൽ, ശ്രീകണ്ഠൻനായരുടെ സഹ അവതാരികയായി ഫ്ലവേർസ് ടി.വി ചാനലിന്റെ ‘സ്മാർട്ട് ഷോ’ എന്ന ഗെയിം ഷോയിലൂടെയാണ് അർത്ഥന ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്.

2016 ൽ തന്റെ രണ്ടാം വർഷ കോളജ് വിദ്യാഭ്യാസകാലത്ത് ശ്രീനിവാസ് ഗവിറെഡ്ഡി സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റ്ക് കോമഡി ചിത്രമായിരുന്ന സീതമ്മ ആണ്ടലു രാമയ്യ സിത്രാലുവിൽ രാജ് തരുണിനോടൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ടd അർത്ഥന അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. അതേവർഷംതന്നെ മുദ്ദുഗവു എന്ന ചിത്രത്തിൽ ഗോകുൽ സുരേഷിനോടൊപ്പം അഭിനയിച്ചുകൊണ്ട് മലയാളത്തിലും അരങ്ങേറ്റം നടത്തി.  പിന്നീട് സമുദിരക്കനി സംവിധാനം ചെയ്ത തോണ്ടൻ (2017) എന്ന ചിത്രത്തിൽ വിക്രാന്ത്,  സമുദിരക്കനി, സുനൈന എന്നിവരോടൊപ്പം തമിഴ് സിനിമാ ലോകത്തേയ്ക്കും കാലെടുത്തുവച്ചു.

സംവിധായകൻ പാണ്ടിരാജിന്റെ നിർമ്മാണക്കമ്പനിയുടെ കീഴിൽ തോണ്ടനു മുമ്പുതന്നെ കരാറൊപ്പിട്ടിരുന്നതും ജി.വി. പ്രകാശ് കുമാറിനോടൊപ്പം അഭിനയിച്ചതുമായ സെമ്മ  എന്ന അവരുടെ ചിത്രം 2810 മെയ് 25 നു പുറത്തുവന്നിരുന്നു. ഈ ചിത്രത്തിലെ അവരുടെ പ്രകടനം മികച്ച പ്രതികരണമുളവാക്കുകയും ചിത്രം ദർശിക്കാനിടയായ സംവിധായകൻ പാണ്ടിരാജ് തന്റെ അടുത്ത സംരംഭമായ കടൈക്കുട്ടി സിംഗം (2018) എന്ന കുടുംബ ചിത്രത്തിൽ കാർത്തിയോടൊപ്പം അഭിനയിക്കുന്നതിനായി അവരെ  കരാർ ചെയ്തിരുന്നു.

അവലംബം തിരുത്തുക

  1. https://behindtalkies.com/arthana-binu/#Overviews307f-98ca
  2. https://in.bookmyshow.com/person/arthana-binu/1064559/filmography
"https://ml.wikipedia.org/w/index.php?title=അർത്ഥന_ബിനു&oldid=3466903" എന്ന താളിൽനിന്ന് ശേഖരിച്ചത്