അർട്ടാഷാത്ത്

(Artashat, Armenia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അർട്ടാഷാത്ത് (Armenian: Արտաշատ) അർമേനിയയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവും അരാരത്ത് പ്രവിശ്യയുടെ ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പ്രദേശവുമാണ്. യെരേവാനിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായി അരരാത്ത് സമതലത്തിൽ അരക്സ് നദിയോരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അർമേനിയയിലെ സോവിയറ്റ് ഗവൺമെന്റ് 1945-ൽ സ്ഥാപിച്ച അർതാഷാറ്റ്, അടുത്തുള്ള പുരാതന നഗരമായ അർട്ടാഷാത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

അർട്ടാഷാത്ത്

Արտաշատ
From top left: View of Artashat • Statue of King Artaxias I Apricot farms  • Surp Hovhannes Church World War II memorial • Downtown Artashat
From top left:

View of Artashat • Statue of King Artaxias I
Apricot farms  • Surp Hovhannes Church
World War II memorial • Downtown Artashat
അർട്ടാഷാത്ത് is located in Armenia
അർട്ടാഷാത്ത്
അർട്ടാഷാത്ത്
Coordinates: 39°57′14″N 44°33′02″E / 39.95389°N 44.55056°E / 39.95389; 44.55056
Country അർമേനിയ
MarzArarat
Founded1945
വിസ്തീർണ്ണം
 • ആകെ18.3 ച.കി.മീ.(7.1 ച മൈ)
ഉയരം
830 മീ(2,720 അടി)
ജനസംഖ്യ
 (2011 census)
 • ആകെ22,269
 • കണക്ക് 
(1 January 2019)
19,400[1]
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
സമയമേഖലUTC+4 (AMT)
ZIP
0701-0706
ഏരിയ കോഡ്+374 (235)
വാഹന റെജിസ്ട്രേഷൻ25
വെബ്സൈറ്റ്Official web
Sources: Population[2]

യെരേവൻ-നഖ്‌ചിവൻ-ബാക്കു, നഖ്‌ചിവൻ-തബ്രിസ് റെയിൽവേ എന്നിവയ്ക്കു സമീപവും യെരേവാൻ-ഗോറിസ്-സ്റ്റെപ്പനകേർട്ട് ഹൈവേയിലുമാണ് ആധുനിക അർട്ടാഷാത്ത് സ്ഥിതി ചെയ്യുന്നത്. ഇറാനിയൻ ഭാഷകളിൽ നിന്ന് ഉരുത്തിരിഞ്ഞ നഗരത്തിന്റെ പേരിൻറെ അർത്ഥം "ആർട്ടയുടെ സന്തോഷം" എന്നാണ്.[3][4] ബിസി 176-ൽ അർട്ടാഷസ് ഒന്നാമൻ രാജാവ് സ്ഥാപിച്ച പുരാതന അർമേനിയൻ രാജ്യത്തിന്റെ തലസ്ഥാനമായി 185 ബിസി മുതൽ എഡി 120 വരെ പ്രവർത്തിച്ചിരുന്നു ഇത് "വോസ്താൻ ഹയോട്ട്സ്" അല്ലെങ്കിൽ "കോടതി" അല്ലെങ്കിൽ "അർമേനിയക്കാരുടെ മുദ്ര" എന്നറിയപ്പെട്ടിരുന്നു.[5]

പുരാതന നഗരമായ അർട്ടാഷാത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ (5.0 മൈൽ) വടക്ക് പടിഞ്ഞാറായാണ് അർട്ടാഷാത്ത് പട്ടണത്തിൻറെ സ്ഥാനം. 2011-ലെ സെൻസസ് പ്രകാരം, അർട്ടാഷാത്തിലെ ജനസംഖ്യ 22,269 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം, പട്ടണത്തിൽ 18,700 ജനസംഖ്യയുണ്ടായിരുന്നു.

പദോൽപ്പത്തി

തിരുത്തുക

പുരാതന പട്ടണമായ അർട്ടാഷാത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ വടക്കായാണ് ആധുനിക അർട്ടാഷാത്ത് പട്ടണം സ്ഥിതി ചെയ്യുന്നത്. പുരാതന അർട്ടാഷാത്ത് പട്ടണം പുരാതന അർമേനിയയിലെ അർറ്റാക്സിയാഡ് രാജവംശത്തിന്റെ സ്ഥാപകനും രാജാവുമായിരുന്ന അർട്ടാഷാത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്. ഇറാനിയൻ ഭാഷകളിൽ നിന്ന് ഉരുത്തിരിഞ്ഞതായിക്കാമെന്ന് കരുതുന്ന നഗരത്തിന്റെ പേരിൻറെ അർത്ഥം "ആർറ്റയുടെ സന്തോഷം" എന്നാണ്.[6] ബിസി 176-ൽ അർറ്റാക്സിയസ് ഒന്നാമൻ രാജാവ് സ്ഥാപിച്ച അർറ്റാക്‌സാറ്റ, ബിസി 185 മുതൽ എഡി 120 വരെ അർമേനിയ രാജ്യത്തിന്റെ തലസ്ഥാനമായി സേവനമനുഷ്ഠിച്ചു, ഇത് "വോസ്താൻ ഹയോട്ട്സ്" ("അർമേനിയക്കാരുടെ കോടതി/മുദ്ര) എന്നറിയപ്പെട്ടു.

ചരിത്രം

തിരുത്തുക

പൗരാണികത

തിരുത്തുക

അർത്താഷെസ് ഒന്നാമൻ രാജാവ് ബി.സി. 176-ൽ ചരിത്രപ്രസിദ്ധമായ അയ്രാറാത്ത് പ്രവിശ്യയ്ക്കുള്ളിലെ വോസ്താൻ ഹയോട്ട്സ് കന്റോണിൽ, ഖോർ വിരാപ്പ് ആശ്രമത്തിൻറെ ഉയരത്തിന് സമീപം, പുരാതന കാലഘട്ടത്തിൽ അരക്സ് നദി മെറ്റ്‌സമോർ നദിയുമായി സംഗമിക്കുന്നടത്താണ് അർട്ടാഷാത്പട്ടണം സ്ഥാപിച്ചത്.

ഭൂമിശാസ്ത്രം

തിരുത്തുക

ആധുനിക അർമേനിയയുടെ മധ്യഭാഗത്ത് കിഴക്ക് ദിക്കിലായി, അർമേനിയ-തുർക്കി അതിർത്തിയിൽ അറാക്‌സ് നദിയിൽ നിന്ന് 3.5 കിലോമീറ്റർ മാത്രം കിഴക്കുമാറി, അരാരാത്ത് സമതലത്തിന്റെ തെക്കുകിഴക്കൻ ഭാഗം ഉൾക്കൊണ്ടാണ് അർട്ടാഷാത്ത് പട്ടണം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 830 മീറ്റർ ഉയരത്തിൽ, വടക്ക് നിന്ന് യെരാനോസ് പർവതനിരകളും കിഴക്ക് നിന്ന് ഗെഘാം, ദാഹ്നക്, മഷ്കാതർ പർവതങ്ങളും തെക്കുകിഴക്ക് നിന്ന് ഉർട്സ് പർവതങ്ങളും ഈ നഗരത്തിൽ ആധിപത്യം പുലർത്തുന്നു.

ചരിത്രപരമായി, പട്ടണത്തിൻറെ നിലവിലെ പ്രദേശം പുരാതന അർമേനിയയിലെ അയ്രാറാത്ത് പ്രവിശ്യയിലെ വോസ്താൻ ഹയോട്ട്സ് കന്റോണിന്റെ ഭാഗമായിരുന്നു.

നിലവിൽ, അർത്താഷത്ത് നോർവ്സ്ലു, കെൻട്രോൺ, ഘമർലു, തെക്കുപടിഞ്ഞാറൻ ജില്ല എന്നിങ്ങനെ 4 ജില്ലകളായി തിരിച്ചിരിക്കുന്നു. നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളം പേരും തെക്കുപടിഞ്ഞാറൻ ജില്ലയിലാണ് താമസിക്കുന്നത്. വടക്ക്, കിഴക്ക്, തെക്ക് എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മൃഗവാൻ, വോസ്താൻ, ഷാഹുമ്യാൻ എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടതാണ് നഗരം.

ജനസംഖ്യാശാസ്ത്രം

തിരുത്തുക

1826-28 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന് ശേഷം ഇറാനിയൻ നഗരങ്ങളായ ഖോയ്, സൽമാസ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ വംശീയ അർമേനിയക്കാരാണ് അർട്ടാഷാത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും. അവർ അർമേനിയൻ അപ്പസ്തോലിക സഭയിൽ പെട്ടവരാണ്.

  1. "Հայաստանի Հանրապետության Արարատի մարզը թվերով, 2019 / Հայաստանի Հանրապետության վիճակագրական կոմիտե".
  2. 2011 Armenia census, Ararat Province
  3. Hewsen, Robert H. Artaxata. Iranica. Accessed February 25, 2008.
  4. (in Armenian) Tiratsyan, Gevorg. «Արտաշատ» [Artashat]. Armenian Soviet Encyclopedia. Yerevan: Armenian Academy of Sciences, 1976, vol. 2, pp. 135-136.
  5. Hewsen, Robert H. Artaxata. Iranica. Accessed February 25, 2008.
  6. Tiratsyan, Gevorg (1976). "Արտաշատ [Artashat]". Armenian Soviet Encyclopedia Volume 2 (in അർമേനിയൻ). pp. 135–136.
"https://ml.wikipedia.org/w/index.php?title=അർട്ടാഷാത്ത്&oldid=3695704" എന്ന താളിൽനിന്ന് ശേഖരിച്ചത്