എറിസിബോ റേഡിയോ ടെലിസ്കോപ്പ്

(Arecibo Observatory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പോർട്ടോറിക്കോയിലെ മലനിരകളിൽ സ്ഥാപിച്ചിരിക്കുന്ന ഇത്(Arecibo Observatory) ,1000 അടി വ്യാസവും 167 അടി ആഴവുമുള്ള ഒരു ഭീമൻ കിണ്ണത്തിൻറെ രൂപത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്.മലയിലെ മണ്ണുനീക്കി സ്ഥാപിച്ചിരിക്കുന്നതാകയാൽ,ഇതിന് ചലനശേഷിയില്ല.എങ്കിലും ഫോക്കൽ ബിന്ദുവിലെ സ്വീകരണി യഥ്ഷ്ടം മാറ്റാവുന്ന രീതിയിൽ ആയതുകൊണ്ട്, ഒരു പരിധിവരെ ദിശാമാറ്റം ഇതിൽ സാധ്യമാണ്.20 ഏക്കർ വിസ്തീർണ്ണമുള്ള ഇതിൻറെ ഉപരിതലത്തിൽ 40,000 അലുമിനിയം പാളികൾ പതിപ്പിച്ചിരിക്കുന്നു. ഈ പ്രതിഫലന ദൂരദർശിനിയുടെ മധ്യത്തിൽ 450 അടി ഉയരത്തിൽ 900 ടൺ ഭാരമുള്ള ഒരു ഫീഡ് പ്ലാറ്റ്ഫോമുണ്ട്.മൂന്ന് കോൺക്രീറ്റ് തൂണ്ൺകളിൽ ഉറപ്പിച്ചിരിക്കുന്ന 18 കേബിളുകളാണ് ഈ കൂറ്റൻ നിർമിതിയെ താങ്ങിനിർത്തുന്നത്.1200 കോടി പ്രകാശവർഷങ്ങൾക്ക് അപ്പുറമുള്ള വസ്തുക്കളെ വരെ നിരീക്ഷിക്കാൻ ഈ ദൂരദർശിനി ഉപയോഗിച്ച് കഴിയും.

എറിസിബോ റേഡിയോ ടെലിസ്കോപ്പ്
OrganizationCornell University, NSF, SRI International
LocationArecibo, Puerto Rico
Wavelengthradio (3 cm–1 m)
Built1963
Telescope stylespherical reflector
Diameter305 മീ (1,000 അടി)
Collecting area73,000 ച. മീ. (790,000 sq ft)
Focal length265.109 മീ (869 അടി 9+38 ഇഞ്ച്)[അവലംബം ആവശ്യമാണ്]
Mountingsemi-transit telescope: fixed primary with secondary (Gregorian reflector) and a delay-line feed, each of which moves on tracks to point to different parts of the sky.
Domenone
Websitewww.naic.edu
Arecibo Observatory Aerial

ഇതും കാണുക

തിരുത്തുക

അൽമ - റേഡിയോ ടെലിസ്കോപ്പ് ശ്രേണി

പുറത്തേക്കുള്ള കണ്ണി

തിരുത്തുക

http://www.naic.edu/