അർച്ചന പുരൺ സിങ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Archana Puran Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഒരു അവതാരകയും ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയുമാണ് അർച്ചന പുരൺ സിംങ് (ജനനം മാർച്ച 26 1962) [1] തന്റെ ഹാസ്യ കഥാപാത്രങ്ങളുടെ അഭിനയത്തിൽ ഇവർ കൂടുതൽ അറിയപ്പെടുന്നു. കൂടാതെ സമീപകാലത്ത് ഇന്ത്യൻ ടെലിവിഷനിലെ ഹാസ്യപരിപാടികളിൽ ജഡ്ജ് ആയും ഇവർ പ്രശസ്തി നേടി.[2],

അർച്ചന പുരൺ സിംങ്
അർച്ചന പുരൺ സിംങ്
തൊഴിൽഅഭിനേത്രി,
സജീവ കാലം1982-ഇതുവരെ
ജീവിതപങ്കാളി(കൾ)പർമീത് സേത്തി
പുരസ്കാരങ്ങൾ1999: മികച്ച ഹാസ്യനടി- സ്റ്റാർ സ്ക്രിൻ അവാർഡ്: കുച്ച് കുച്ച് ഹോതാ ഹേ

സ്വകാര്യ ജീവിതം

തിരുത്തുക

അർച്ചന പുരൺ സിംങ് ജനിച്ചത് ഡെഹ്‌റാഡൂണിലെ ഒരു പഞ്ചാബി കുടുംബത്തിലാണ്. 18 വയസ്സുള്ളപ്പോൾ തന്റെ ജീവിതം മോഡലിംങ്ങിൽ പ്രവർത്തിക്കാനായി മുംബൈയിൽ എത്തി ച്ചേർന്നു. അർച്ചന വിവാഹം ചെയ്തിരിക്കുന്നത് ടെലിവിഷൻ നടനായ പർമീത് സേത്തിയെ ആണ്. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്.

സിനിമ ജീവിതം

തിരുത്തുക

ആദ്യകാലത്ത് മുംബൈയിൽ പരസ്യചിത്രങ്ങളിലാണ് അർച്ചന അഭിനയിച്ചത്. പ്രശസ്ത ബ്രാൻഡായ ബാൻഡ് ഏജിന്റെ പരസ്യത്തിൽ ഇവരുടെ മുഖം വളരെ പ്രശസ്തി നേടി. ഇതുകൂടാതെ ടി.വി പരമ്പരയായ മിസ്റ്റർ ആൻഡ് മിസ്സിസ്സ് ൽ ഇവരുടെ അഭിനയം വളരെ പ്രസിദ്ധമായി. പക്ഷേ പങ്കജ് പരശീർ സംവിധാനം ചെയ്ത കരംചന്ദ് എന്ന സീരിയലിൽ അഭിനയിച്ചത് ഇവരുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. [3]

ആദ്യചിത്രത്തിൽ അഭിനയിച്ചത് 1987 ൽ ജൽ‌വ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ തന്റെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഇവർക്ക് ഒരു പാട് ചിത്രത്തിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. കൂടുതൽ ചിത്രങ്ങളിലും സഹനടിയായിട്ടാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ഈയിടെ പുറത്തിറങ്ങിയ ചില ശ്രദ്ധേയമായ ചിത്രങ്ങൾ ലവ് സ്റ്റോറി 2050, മൊഹബ്ബത്തേൻ, എന്നിവയാണ്.[4]

കുച്ച് കുച്ച് ഹോതാ ഹേ, മസ്തി എന്നിവ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.

1993 ൽ സീ ടി.വി യിൽ വാ. ക്യാ സീൻ ഹേ എന്ന പരിപാടിയിൽ ഒരു അവതാരകയായി.[5], പിന്നീട് ഒരു പാട് ചാനലുകളിൽ ഇവർ അവതാരകയായി പ്രവർത്തിച്ചു. അവതാരകയായി ഒരു വിജയം തന്നെയായിരുന്നു അർച്ചയയുടെ ട്.വി ജീവിതം[അവലംബം ആവശ്യമാണ്].

ഇയിടെ പ്രസിദ്ധമായ ചില ടി.വി പരിപാടികളിൽ ചിലത് നച് ബല്ലിയെ , കോമഡി സർക്കസ് എന്നീ പരിപാടികളാണ്.

അവാ‍ർഡുകൾ

തിരുത്തുക
  1. Face Off -- Archana Puran Singh - Interview Indian Express, July 7, 1998.
  2. Archana Puran Singh - filmography New York Times.
  3. Archana Puran Singh Biography www.indiantelevision.com .
  4. Alive and kicking The Tribune, May 6, 2006.
  5. "Archana Puran Singh – Biography". Archived from the original on 2011-07-21. Retrieved 2008-12-20.
  6. Awards Internet Movie Database.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അർച്ചന_പുരൺ_സിങ്&oldid=3987971" എന്ന താളിൽനിന്ന് ശേഖരിച്ചത്