അറബി ലിപി
അറബി, പേർഷ്യൻ, ഉർദു എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ് അറബി അക്ഷരമാല (അറബി: أبجدية عربية). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളിൽ ലത്തീൻ അക്ഷരമാലക്കു പിന്നിൽ രണ്ടാം സ്ഥാനമാണ് അറബി ലിപിക്കുള്ളത്[1].
28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ് എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്.
അറബി അക്ഷരം |
അക്ഷരത്തിന്റെ പേര് |
മലയാളം അകാരം |
അറബി അക്ഷരം |
അക്ഷരത്തിന്റെ പേര് |
മലയാളം അകാരം | |
---|---|---|---|---|---|---|
ا | അലിഫ് | അ | ب | ബാഅ് | ബ | |
ت | താഅ് | ത | ث | ഥാഅ് | ഏകദേശം ഥ | |
ج | ജീമ് | ജ | ح | ഹാഅ് | ഹ | |
خ | ഖാഅ് | ഖ | د | ദാല് | ദ | |
ذ | ദാല് | ഏകദേശം ദ | ر | റാഅ് | റ | |
ز | സാഅ് | ഏകദേശം സ (Z) | س | സീന് | സ | |
ش | ശീന് | ശ | ص | സ്വാദ് | സ്വ | |
ض | ളാദ് | ള | ط | ത്വാഅ് | ത്വ | |
ظ | ള്വാഅ് | ഏകദേശം ള | ع | അയിൻ | ഏകദേശം അ | |
غ | ഗൊയിൻ | ഏകദേശം ഗ | ف | ഫാഅ് | ഫ | |
ق | ഖാഫ് | ഏകദേശം ഖ | ك | കാഫ് | ക | |
ل | ലാമ് | ല | م | മീമ് | മ | |
ن | നൂൻ | ന | ه | ഹാഅ് | ഹ | |
و | വാവ് | വ | ي | യാഅ് | യ |
അറബിയല്ലാതെ മറ്റു ഭാഷകളിലെ ഉപയോഗം
തിരുത്തുകഅക്കങ്ങൾ
തിരുത്തുകപടിഞ്ഞാറൻ (മഗ്രെബ്, യൂറോപ്പ്) |
മദ്ധ്യം (മദ്ധ്യേപൂർവ്വേഷ്യ) |
കിഴക്കൻ/ഇന്ത്യൻ (പേർഷ്യൻ, ഉർദു) |
---|---|---|
0 | ٠ | ۰ |
1 | ١ | ۱ |
2 | ٢ | ۲ |
3 | ٣ | ۳ |
4 | ٤ | ۴ |
5 | ٥ | ۵ |
6 | ٦ | ۶ |
7 | ٧ | ۷ |
8 | ٨ | ۸ |
9 | ٩ | ۹ |
ഉപയോഗിക്കുന്ന അക്കങ്ങൾ രണ്ടു പ്രധാന തരത്തിലുണ്ട്. പടിഞ്ഞാറൻ അറബിക് അക്കങ്ങളും കിഴക്കൻ അറബിക് അക്കങ്ങളും. വടക്കൻ ആഫ്രിക്കയുടെ മിക്ക പ്രദേശങ്ങളിലും പടിഞ്ഞാറൻ അറബി അക്കങ്ങളാണ് ഉപയോഗിക്കുന്നത്. പടിഞ്ഞാറൻ അറബി അക്കങ്ങളെപ്പോലെതന്നെ കിഴക്കൻ അറബി അക്കങ്ങളിലും യൂണിറ്റ് ഏറ്റവും വലത്തും ഏറ്റവും ഉയർന്ന മൂല്യം ഇടതുവശത്തുമാണ്.
ചരിത്രം
തിരുത്തുകഅറബി അക്ഷരങ്ങളുടെ ഉത്ഭവം നബാത്തിയൻ അക്ഷരങ്ങളിൽ നിന്നാണെന്നാണ് സൂചന. അരമായ ഭാഷയുടെ നബാത്തിയൻ ഭാഷാഭേദം എഴുതാനായിരുന്നു ഈ അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നത്. നാലാം നൂറ്റാണ്ടിലെ ജബൽ റം എന്ന ലിഖിതമാണ് അറബി ഭാഷയിലുള്ള ഏറ്റവും പഴയ എഴുത്തായി പരിഗണിക്കപ്പെടുന്നത് ( ഇത് ജോർദാനിലെ ‘അക്വബയുടെ 50 കിലോമീറ്റർ കിഴക്കാണ്). സിറിയയിലെ സെബേദിലെ 512-ലെ ലിഖിതമാണ് കൃത്യമായി കാലനിർണ്ണയം ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ലിഖിതം. ഇസ്ലാമിനു മുൻപുള്ള അറബി ലിഖിതങ്ങളിൽ അഞ്ചെണ്ണം മാത്രമേ ഇപ്പോഴും നിലനിൽക്കുന്നുള്ളൂ. മറ്റു ചിലവ ഇസ്ലാമിനു മുൻപുള്ളതാകാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കും മുകളിലും താഴത്തും കുത്തുകൾ ചേർത്തു തുടങ്ങിയത് പിന്നീടാണ്. അരമായ ഭാഷയിൽ അറബിയെ അപേക്ഷിച്ച് കുറച്ച് ഫോണമുകളേ ഉണ്ടായിരുന്നുള്ളൂ. ആദ്യകാല എഴുത്തുകളിൽ 15 അക്ഷരരൂപങ്ങൾ കൊണ്ട് 28 സ്വരങ്ങൾ എഴുതേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പഹ്ലവി അക്ഷരമാലയും ഇതുപോലെ തന്നെ പ്രശ്നം നിറഞ്ഞതായിരുന്നു. ഇത്തരം കുത്തുകളുപയോഗിക്കുന്ന ആദ്യ രേഖ നിലവിലുള്ള ആദ്യ അറബി പാപ്പിറസ് ഗ്രന്ഥവുമാണ് (പി.ഇ.ആർ.എഫ്. 558). ഇതിന്റെ കാലഗണന 643 ഏപ്രിലിലാണെന്നാണ്. കുത്തുകൾ ഉപയോഗിക്കുന്നത് പിന്നെയും വളരെക്കാലം നിർബന്ധമായിരുന്നുമില്ല. ലിപികളിലെ ഇത്തരം പ്രശ്നമൊഴിവാക്കാൻ ഒരുപക്ഷേ പ്രധാന ഗ്രന്ഥങ്ങൾ കാണാതെ പഠിക്കുക എന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.
പിന്നീടാണ് സ്വരങ്ങളുടെ അടയാളങ്ങളും hamzah എന്ന അടയാളവും ഉപയോഗിച്ചുതുടങ്ങിയത്. ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു ഇത്. 786-ഓടെ ഇപ്പോൾ നിലവിലുള്ള സംവിധാനം അൽ ഫറാഹിദി സ്വീകരിച്ചു.
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Learn Arabic alphabet with audio
- Interactive audio lesson for learning the Arabic alphabet Archived 2016-04-07 at the Wayback Machine.
- Named Entity Recognition – for a discussion of inconsistencies and variations of Arabic written text.
- Arabetics – for a discussion of consistency and uniformization of Arabic written text.
- The Arabic alphabet (writing letters)
- Learn Arabic Letters and Quran Reading Archived 2014-03-11 at the Wayback Machine.
- Open Source fonts for Arabic script