ഏപ്രിൽ 23
തീയതി
(April 23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 23 വർഷത്തിലെ 113(അധിവർഷത്തിൽ 114)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
- 1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.
- 1949 - ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.
- 1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
- 1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
- 1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.
- 2003 - സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.
ജന്മദിനങ്ങൾ
- 1858 - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക്
- 1935 - മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടൻ
ചരമവാർഷികങ്ങൾ
1616 - വില്യം ഷേയ്ക്സ്പിയറിന്റെ ചരമദിനം