അൻവർ അൽ - അവ്‌ലാകി

(Anwar al-Awlaki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അൻവർ അൽ - അവ്‌ലാകി ( Arabic: أنور العولقي‎ Anwar al-‘Awlaqī; or Aulaqi ; 1971 ഏപ്രിൽ 22 – 2011 സെപ്റ്റംബർ 30) ഒരു യമനി - അമേരിക്കൻ മുസ്ലീം പുരോഹിതനായിരുന്നു. എഞ്ചിനീയറിംഗ് യോഗ്യതയുള്ള അവ്‌ലാകി ഒരു മത വിദ്യാഭ്യാസ പ്രവർത്തകനും ആയിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ പ്രകാരം മത തീവ്രവാദി സംഘടനയായ അൽ - ഖായ്ദയുടെ മുതിർന്ന നേതാവും ആസുത്രകനും കഴിവുറ്റ ആൾ ചേർക്കൽ വിദഗ്ദ്ധനും ആയിരുന്നു അവ്‌ലാകി. അമേരിക്കയിലെ ന്യൂമെക്സിക്കോയിൽ ജനിച്ച അവ്ലാകി 2007ൽ അറബ് ലോകത്തേക്ക് കടക്കുന്നതിന് മുമ്പുവരെ വിർജീനിയയിലെ പള്ളിയിൽ പുരോഹിതനായിരുന്നു. [4]

Anwar al-Awlaki
أنور العولقي
Anwar al-Awlaki sitting on couch
ജനനം
Anwar bin Nasser bin Abdulla al-Aulaqi

(1971-04-21)ഏപ്രിൽ 21, 1971
മരണംസെപ്റ്റംബർ 30, 2011(2011-09-30) (പ്രായം 40)
മരണ കാരണംHellfire missiles
പൗരത്വംU.S. and Yemen (dual)
കലാലയംColorado State University (B.S.)
San Diego State University (M.A.)
George Washington University (Ph.D., incomplete)
തൊഴിൽLecturer, former imam, Al-Qaeda regional commander
സംഘടന(കൾ)Al-Qaeda in the Arabian Peninsula
അറിയപ്പെടുന്നത്Alleged senior Al-Qaeda recruiter and spokesman [2]
ഉയരം6 അടി (1.8 മീ)*
കുട്ടികൾ5[3]
മാതാപിതാക്ക(ൾ)Nasser al-Aulaqi (father)
ബന്ധുക്കൾYemen Prime Minister
Ali Mohammed Mujur

ഒഴുക്കോടെ ഇംഗ്ലീഷും അറബിയും സംസാരിക്കുന്ന, ഇമാമായിരുന്ന അവ്‌ലാകി തങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും കടുത്ത ഭീഷണിയായ വ്യക്തിയായാണ് അമേരിക്ക കണക്കാക്കിയിരുന്നത്. [5] ഇംഗ്ലീഷിലുള്ള പ്രാവീണ്യം അമേരിക്കയിൽനിന്നും ബ്രിട്ടനിൽ നിന്നും മറ്റും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ അവ്ലാകിക്ക് സഹായകമായിരുന്നു. ഫേസ്ബുക്ക്, യു ടൂബ്, ബ്ലോഗ് തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ തന്റെ പ്രചരണം നടത്തിയിരുന്നതിനാൽ "ഇന്റർനെറ്റിലെ ബിൻലാദൻ" എന്നും ഇദ്ദേഹം അറിയപ്പെട്ടു. അമേരിക്കയിൽ നടന്ന മൂന്നിൽപരം തീവ്രവാദി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു അവ്‌ലാകിയെന്ന് ആരോപിക്കപ്പെട്ടിരുന്നതിനാൽ ആഗോളഭീകരനായി ഇദ്ദേഹത്തെ അമേരിക്ക പ്രഖ്യാപിക്കുകയും ജിവനോടെ പിടിക്കാനോ വധിക്കാനോ ഉത്തരവിടുകയും ചെയ്തിരുന്നു.

യെമൻ തലസ്ഥാനമായ സനായ്ക്ക് കിഴക്ക് ഖാഷെഫ് പട്ടണത്തിൽനിന്ന് എട്ടുകിലോമീറ്റർ അകലെവച്ചാണ് അവ്ലാകിയും സംഘവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേർക്ക് ഉണ്ടായ ആക്രമണത്തെ തുടർന്ന് അവ്‌ലാകിയും കൂട്ടാളികളും കൊല്ലപ്പെടുകയായിരുന്നു. ആക്രണത്തിന് നേതൃത്വം നൽകിയത് അമേരിക്കയുടെ സൈന്യമാണോ യെമൻ സൈന്യമാണോ എന്ന് വ്യക്തമായിട്ടില്ല.

  1. Staff report (September 30, 2011). Born in US, Al-Awlaki was his birth nation's sworn enemy. Archived 2011-12-23 at the Wayback Machine. MSNBC
  2. Death of Anwar Al Awlaki Doesn't Solve Yemen's Problems – US News and World Report. Usnews.com. Retrieved on 2011-10-01.
  3. "U.S. imam wanted in Yemen over Al-Qaida suspicions". StarTribune.com. Associated Press. 2009-11-10. Retrieved 2011-09-30. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. http://deshabhimani.com/newscontent.php?id=67492%7C Archived 2016-03-12 at the Wayback Machine. ശേഖരിച്ചത് 02-10-2011
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-23. Retrieved 2011-10-02.
"https://ml.wikipedia.org/w/index.php?title=അൻവർ_അൽ_-_അവ്‌ലാകി&oldid=3907352" എന്ന താളിൽനിന്ന് ശേഖരിച്ചത്