അരയാഞ്ഞിലി

ചെടിയുടെ ഇനം
(Antiaris toxicaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, ആഫ്രിക്ക, മലയ, ശ്രീലങ്ക തുടങ്ങിയിടങ്ങളിൽ കാണപ്പെടുന്ന 50 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് അരയാഞ്ഞിലി(Upas Tree).(ശാസ്ത്രീയനാമം: Antiaris toxicaria).[1] ഇന്ത്യയിൽ സഹ്യപർവ്വതപ്രദേശം ഉൾപ്പെടുന്ന ദക്ഷിണഭാരതത്തിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ആരാന്തൽ, ആരാഞ്ഞിലി, നെട്ടാവിൽ, ചിലപ്പേട്ടമരം, കാരാഞ്ഞിലി, മരവുരി, അരയന്നാലി എന്നെല്ലാം പേരുകളുണ്ട്.ഇത് ഏകദേശം എൺപതു മീറ്റർ വരെ ഉയരത്തിൽ വളരുന്നു.ഇന്ത്യയിൽ സഹ്യപർവ്വത പ്രദേശം ഉൾപ്പെടെയുള്ള ദക്ഷിണ ഭാരതത്തിലാണ് കൂടുതലായും ഈ മരം ഉള്ളത്.

അരയാഞ്ഞിലി
അരയാഞ്ഞിലിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Antiaris
Species:
A. toxicaria
Binomial name
Antiaris toxicaria
Synonyms
  • Antiaris dubia Span. ex Hook.
  • Antiaris innoxia Blume
  • Antiaris rufa Miq.
  • Antiaris saccidora Dalzell
  • Antiaris zeylanica Seem.
  • Cestrum toxicarium J.F.Gmel.
  • Ficus challa Schweinf.
  • Ipo saccidora (Dalzell) A.Lyons Unresolved
  • Ipo toxicaria Pers. Unresolved
  • Lepurandra saccidora Nimmo Unresolved
  • Toxicaria macassariensis Aepnel. ex Steud. Unresolved

ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് 15 സെന്റിമീറ്ററോളം നീളവും 6 സെന്റിമീറ്ററോളം വീതിയുമുണ്ട്. അവ തണ്ടിൽ ഒന്നിടവിട്ട് രണ്ടുനിരകളിലായി കാണുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവ പൂക്കുന്നത്. കായക്ക് ചുവപ്പുനിറമാണ്. വലിയ പൊക്കമുള്ള അരയാഞ്ഞിലിയുടെ മരത്തൊലി കട്ടിക്കൂടിയതാണ്. പരുപരുത്ത ഇതിന്റെ മരത്തൊലിക്ക് 2 സെന്റിമീറ്ററോളം കനമുണ്ട്. തടിയിലെ വെള്ളക്കറയിൽ 'ആന്റിയാരിൻ' എന്ന വിഷമുണ്ട്. മുൻകാലങ്ങളിൽ മലയന്മാർ അമ്പിൽ പുരട്ടുന്ന വിഷമായി അരയാഞ്ഞിലിക്കറ ഉപയോഗിച്ചിരുന്നു[അവലംബം ആവശ്യമാണ്]. വെള്ളനിറമുള്ള തടിയ്ക്ക് ഈടും ഉറപ്പും കുറവാണ്.

അരയാഞ്ഞിലിയുടെ രേഖാചിത്രം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Upas എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=അരയാഞ്ഞിലി&oldid=3940790" എന്ന താളിൽനിന്ന് ശേഖരിച്ചത്