ആന്റണി ഫൌചി
ഒരു അമേരിക്കൻ ഡോക്ടറും ശാസ്ത്രജ്ഞനും ഇമ്മ്യൂണോളജിസ്റ്റുമാണ് ആന്റണി സ്റ്റീഫൻ ഫൌചി ( ജനനം ഡിസംബർ 24, 1940). യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടർ ആയി സേവിക്കുന്ന ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് കൂടിയാണ് .
ആന്റണി ഫൌചി | |
---|---|
2nd Chief Medical Advisor to the President | |
പദവിയിൽ | |
ഓഫീസിൽ ജനുവരി 20, 2021 | |
രാഷ്ട്രപതി | ജോ ബൈഡൻ |
മുൻഗാമി | Ronny Jackson[note 1] |
5th Director of the National Institute of Allergy and Infectious Diseases | |
പദവിയിൽ | |
ഓഫീസിൽ November 2, 1984 | |
Deputy | James Hill John La Montagne Hugh Auchincloss |
മുൻഗാമി | റിച്ചാർഡ് എം. ക്രൗസ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആന്റണി സ്റ്റീഫൻ ഫൗചി ഡിസംബർ 24, 1940 New York City, New York, U.S. |
പങ്കാളി | |
കുട്ടികൾ | 3 |
വിദ്യാഭ്യാസം | |
അവാർഡുകൾ |
|
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻഐഎച്ച്) ഒരു ഫിസിഷ്യൻ എന്ന നിലയിൽ, 50 വർഷത്തിലേറെയായി ഫൌചി അമേരിക്കൻ പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റൊണാൾഡ് റീഗൻ മുതൽ ഓരോ യുഎസ് പ്രസിഡന്റിന്റെയും ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. [1] H 1984 ൽ എൻഐഐഡിയുടെ ഡയറക്ടറായ ഇദ്ദേഹം ഗവേഷണ ശാസ്ത്രജ്ഞനെന്ന നിലയിലും എൻഐഐഡിയുടെ തലവൻ എന്ന നിലയിലും എച്ച്ഐവി / എയ്ഡ്സ് ഗവേഷണത്തിനും മറ്റ് രോഗപ്രതിരോധ ശേഷി രോഗങ്ങൾക്കും സംഭാവനകൾ നൽകിയിട്ടുണ്ട്. [2] 1983 മുതൽ 2002 വരെ, എല്ലാ ശാസ്ത്ര ജേണലുകളിലും ലോകമെമ്പാടും ഉദ്ധരിക്കപ്പെടുന്ന ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഫൌചി. 2008 ൽ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് എയ്ഡ്സ് ദുരിതാശ്വാസ പദ്ധതിയായ പെപ്ഫാർ നു ഫൌചി നൽകിയ സേവനങ്ങൾ പരിഗണിച്ച് അമേരിക്കയിലെ പരമോന്നത സിവിലിയൻ അവാർഡായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി.
കോവിഡ്-19 മഹാമാരിയുടെ സമയത്ത്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു ഫൌചി. പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ, ന്യൂയോർക്കറും ന്യൂയോർക്ക് ടൈംസും ഫൗചിയെ അമേരിക്കയിലെ ഏറ്റവും വിശ്വസനീയമായ മെഡിക്കൽ വ്യക്തികളിൽ ഒരാളായി വിശേഷിപ്പിച്ചു. [3] [1] [4] 2021 ൽ പ്രസിഡന്റ് ജോ ബൈഡെന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവായി ഇദ്ദേഹത്തെ ഔദ്യോഗികമായി നിയമിച്ചു [5]
കുറിപ്പുകൾ
തിരുത്തുക- ↑ This position was vacant from December 1, 2019, until Fauci took office.
അവലംബം
തിരുത്തുക- ↑ 1.0 1.1 Alba, Davey; Frenkel, Sheera (March 28, 2020). "Medical Expert Who Corrects Trump Is Now a Target of the Far Right". The New York Times. Archived from the original on April 2, 2020. Retrieved April 9, 2020.
- ↑ "Biography Anthony S. Fauci, M.D. NIAID Director". NIAID. Archived from the original on October 30, 2007.
- ↑ Specter, Michael. "How Anthony Fauci Became America's Doctor". The New Yorker. Archived from the original on April 13, 2020. Retrieved April 13, 2020.
- ↑ Grady, Denise, "Not His First Epidemic: Dr. Anthony Fauci Sticks to the Facts" Archived March 27, 2020, at the Wayback Machine., The New York Times, March 8, 11, 2020.
- ↑ Choi, Matthew. "Biden asks Fauci to stay on Covid team, become chief medical adviser". POLITICO (in ഇംഗ്ലീഷ്). Retrieved 2020-12-07.